Connect with us
48 birthday
top banner (1)

Kerala

മുഖ്യമന്ത്രി പുതുപ്പള്ളിയിൽ
എണ്ണിപ്പറഞ്ഞത് ഉമ്മൻചാണ്ടിയുടെ നേട്ടങ്ങൾ: കെ.സുധാകരൻ

Avatar

Published

on

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണ നേട്ടങ്ങളെ സ്വന്തം നേട്ടങ്ങളാക്കി പുതുപ്പള്ളിയിൽ നിന്ന് എണ്ണിയെണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന്റെ സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് ഒരക്ഷരം പോലും പറയാൻ ഇല്ലായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.മുഖ്യമന്ത്രി മറുപടി പറയുമെന്ന് കേരളം പ്രതീക്ഷിച്ചിരുന്ന അനേകം ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയും ചെയ്തു.

മുഖ്യമന്ത്രി തന്റേതാക്കാൻ ശ്രമിക്കുന്ന കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, മലയോര ഹൈവെ തുടങ്ങിയവയെല്ലാം ഉമ്മൻ ചാണ്ടിയുടെ ഭരണ നേട്ടങ്ങളാണെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അവയൊന്നും സ്വന്തമാക്കാൻ പിണറായി വിജയന് സാധിക്കില്ല. ഗെയിൽ പദ്ധതി,ദേശീയപാതാ തുടങ്ങിയവയ്‌ക്കെതിരെ സിപിഎംപ്രക്ഷോഭം നടത്തി തടസ്സപ്പെടുത്തിയില്ലായിരുന്നെങ്കിൽ അതും ഉമ്മൻചാണ്ടിയുടെ ഭരണ നേട്ടത്തിൽ ഉൾപ്പെടുമായിരുന്നു. വികസനകാര്യത്തിൽ പുതുപ്പള്ളി മറ്റൊരു മണ്ഡലത്തിനും പുറകിലല്ല; മറ്റു മണ്ഡലങ്ങളെക്കാളും മുകളിലുമാണ്.

Advertisement
inner ad

പിണറായി സർക്കാരിന്റെ തുടർച്ചയായ ഭരണം കേരളത്തെ വൻ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഇത് വറുതിയുടെയും വേദനയുടെയും ഓണമാണ്. കടുത്ത സാമ്പത്തിക ബുദ്ധുമുട്ടിലൂടെ കടന്ന് പോകുന്ന സാധാരണക്കാർക്ക് റേഷൻകടകളിൽ നിന്നോ സപ്ലൈകോ ഉൾപ്പെടെയുള്ള ന്യായവില സ്റ്റോറുകളിൽ നിന്നോ അവശ്യസാധനങ്ങൾ ലഭിക്കുന്നില്ല. പ്രളയകാലത്തും കോവിഡ് കാലത്തും ഉണ്ടായതിനേക്കാൾ വലിയ ദുരിതമാണ് ഈ ഓണക്കാലത്ത് ഓരോ മലയാളിക്കും സംഭവിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് എല്ലാമാസവും മുടങ്ങാതെ ശമ്പളം നൽകണമെന്ന് പറഞ്ഞ് ഹൈക്കോടതി പോലും നാണം കെട്ടിരിക്കുകയാണ്.

കണ്ണൂർ സർവകലാശാലയിൽ അനധികൃതമായി നിയമിക്കപ്പെട്ട വൈസ് ചാൻസിലർ പിജി ഇംഗ്ലീഷിലെ പാഠ്യപദ്ധതിയിൽ കെ.കെ.ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തി വീണ്ടും വിധേയത്വം കാട്ടിയിരിക്കുകയാണ്. പാഠ്യപദ്ധതിയിൽ സംഘപരിവാർ അജണ്ട അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാരും പിണറായി സർക്കാരും തമ്മിൽ എന്താണ് വ്യത്യാസം? ഇതും ഭരണ നേട്ടമായി പിണറായി വിജയന് പ്രസംഗിക്കാവുന്നതാണെന്ന് സുധാകരൻ പരിഹസിച്ചു.

Advertisement
inner ad

കരിവന്നൂർ സഹകരണ ബാങ്കിലെ 300 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി എ.സി.മൊയ്ദീന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിൽ കണ്ടെത്തിയ കോടികളുടെ പണമിടപാട് കേരളത്തെ ഞെട്ടിച്ചു. മുൻ ഇടതു മന്ത്രിമാരും ഇപ്പോഴുള്ളവരും ഇത്തരം ആരോപണങ്ങളുടെ മുൾമുനയിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൈതോലപ്പായയും മാസപ്പടിയും എഐ ക്യാമറ ഇടപാടും സ്വർണ്ണക്കടത്തും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്.ഇതേക്കുറിച്ചോ സഹപ്രവർത്തകരുടെ തട്ടിപ്പുകളെക്കുറിച്ചോ ഒരക്ഷരം പറയാനുള്ള ത്രാണി മുഖ്യമന്ത്രിക്കില്ലെന്നും സുധാകരൻ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍

Published

on

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ബില്‍ കേന്ദ്രീകൃതമായി തയ്യാറാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കം ശമ്പളം പോലും നിഷേധിക്കാനുള്ള ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണെന്നും ഈ നടപടിയില്‍ നിന്നും പിന്‍മാറണമെന്നും എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും പത്രവാർത്ത കളിലൂടെയും പ്രചരിക്കുന്നു. സ്പാർക്ക് വഴി ഇപ്പോൾ നടക്കുന്ന ശമ്പള വിതരണം പലപ്പോഴും അവതാളത്തിൽ ആയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഞ്ചര ലക്ഷം സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള വിതരണത്തിൽ കഴുകൻ കണ്ണുകളോടെ പിടിമുറുക്കാനുള്ള ആസൂത്ര ശ്രമമാണിത്.
സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിൽ ലഭിച്ചു കൊണ്ടിരുന്ന വിവിധ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുന്നു. ഇതുവഴി 65000 കോടിയലധികം രൂപയാണ് സർക്കാർ അടിച്ച് മാറ്റിയിരിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു .

2019 ജൂലൈയില്‍ ലഭിക്കേണ്ട 11-ാം ശമ്പള പരിഷ്ക്കരണത്തിന്‍റെ അരിയര്‍ തുക ഇതേവരെ നല്‍കിയിട്ടില്ല. അഞ്ചു വര്‍ഷമായി ലീവ് സറണ്ടറും ലഭിച്ചിട്ടില്ല. ക്ഷാമബത്ത 6 ഗഡുക്കളിലായി 19% കിട്ടാനുണ്ട്. 2021 ല്‍ ലഭിക്കേണ്ട 5% ക്ഷാമബത്ത അനുവദിച്ചപ്പോള്‍ അവിടെയും കടുംവെട്ടായി 78 മാസത്തെ കുടിശ്ശിക നിഷേധിച്ചു.
അതൊന്നും പോരാതെ ജീവനക്കാരുടെ ശമ്പള വിതരണത്തില്‍ സര്‍ക്കാരിനു നേരിട്ട് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഗൂഢ പദ്ധതിയാണ് കേന്ദ്രീകൃത ശമ്പള പരിഷ്ക്കരണമെന്നും ചവറ ജയകുമാർ ആരോപിച്ചു.

Advertisement
inner ad

നൂറോളം സര്‍ക്കാര്‍ വകുപ്പുകളിലായി ആയിരക്കണക്കിനു തസ്തികയിലുള്ള അഞ്ചരലക്ഷം ജീവനക്കാരുടെ ശമ്പള ബില്ലാണ് സര്‍ക്കാര്‍ തയ്യാറാക്കിത്തരും എന്ന് പറയുന്നത്. ഓരോ വകുപ്പിലേയും ഓഫീസുകളില്‍ ഡി.ഡി.ഒ മാര്‍ ചെയ്യുന്ന ജോലി കേന്ദ്രീകൃത പൂളില്‍ സര്‍ക്കാര്‍ നടത്തണമെങ്കില്‍ വന്‍തോതിലുള്ള മനുഷ്യ വിഭവശേഷിയും ഉയര്‍ന്ന ഡാറ്റാ സ്റ്റോറേജുള്ള സെര്‍വറുകളുമടക്കം സജ്ജമാക്കേണ്ടി വരും.
നിലവിലുള്ള ശമ്പള വിതരണ സംവിധാനത്തെ പൊളിച്ചെഴുതാനുള്ള തിരക്കുപിടിച്ച തീരുമാനം ഏത് പഠനത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. ജീവനക്കാരുടെ സര്‍വ്വീസ്, ലീവ്, പ്രൊമോഷന്‍, ഗ്രേഡ്, ഡ്യൂട്ടി സമയം എന്നിങ്ങനെ സങ്കീര്‍ണ്ണമായ പ്രക്രിയകള്‍ കേന്ദ്രീകൃതമായി നടത്തുക അസാദ്ധ്യമാണ്. അങ്ങനെ നടത്തുമ്പോള്‍ അതില്‍ പിഴവുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ ശമ്പളം നിഷേധിക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഭരണ പരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകളുടെ മറവില്‍ ഓരോ ദിവസവും ഓരോ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന അവസ്ഥയാണ്. കേന്ദ്രീകൃത സംവിധാനം വന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടക്കമുള്ള സംഭാവനകള്‍ സര്‍ക്കാരിന് നേരിട്ട് നിയന്ത്രിക്കാനാവും. പണലഭ്യതയ്ക്കനുസരിച്ച് മാത്രം ശമ്പളം വിതരണം ചെയ്യാനുള്ള സംവിധാനവും ഏര്‍പ്പെടുത്താന്‍ കഴിയും. നികുതി പിരിവിലും മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിലും പരാജയപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജീവനക്കാരുടെ ശമ്പളത്തേയാണ് ഉന്നമിട്ടിരിക്കുന്നതെന്ന് നിസ്സംശയം പറയാം.
നിലവിലുള്ള സംവിധാനങ്ങളെ പൊളിച്ചെഴുതി ഓഫീസുകളേയും സ്ഥാപന മേധാവികളേയും നോക്കുകുത്തിയാക്കി സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് ശമ്പള വിതരണം നിയന്ത്രിക്കാനുള്ള കുത്തകവല്‍ക്കരണമാണ് ഇപ്പോള്‍ നടക്കുന്നത്.കേന്ദ്രീകൃത ശമ്പള വിതരണ സംവിധാനം കൊണ്ട് എന്ത് നേട്ടമാണ് സിവില്‍ സര്‍വ്വീസില്‍ ഉണ്ടാകുന്നതെന്ന് സര്‍ക്കാര്‍ വിശദമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി ഏത് പഠനമാണ് നടത്തിയത് എന്ന വിവരവും പൊതു സമൂഹത്തിനു മുന്നില്‍ വ്യക്തമാക്കണം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണവും സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാനുള്ള ശ്രമമുണ്ടോയെന്ന് സംശയിക്കണം. സര്‍ക്കാര്‍ ഏജന്‍സികളുടെ മറവില്‍ ഇത്തരം കോര്‍പ്പറേറ്റ് ശക്തികള്‍ സിവില്‍ സര്‍വ്വീസില്‍ കടന്നു കയറുന്നത് ജീവനക്കാരുടെ അവകാശങ്ങള്‍ ഹനിക്കുമെന്നത് തീര്‍ച്ചയാക്കണം.
ജീവനക്കാരാടെ സംഘടനകളുമായി യാതൊരുവിധ ചര്‍ച്ചകളും നടത്താതെയാണ് ഈ തീരുമാനമെടുത്തത്. ഇത് അംഗീകരിക്കാനാവില്ല. കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായി ശമ്പളം നിഷേധിച്ചതും സാലറി ചലഞ്ചിന്‍റെ പേരില്‍ ശമ്പളം കവര്‍ന്നെടുത്തതും ഈ സര്‍ക്കാരാണ്. ജീവനക്കാരുടെ പ്രതിമാസ ശമ്പളം കൂടി അട്ടിമറിയ്ക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ അനിശ്ചിതകാല പണിമുടക്കമടക്കമുള്ള പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Kerala

യൂത്ത് കോൺഗ്രസ് മാർച്ചിനെതിരായ പോലീസ് അതിക്രമത്തിൽ, വിമർശനവുമായി പ്രിയങ്ക ഗാന്ധി എംപി

Published

on

കൽപ്പറ്റ: വയനാട് ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനെതിരെ പോലീസ് നടത്തിയ ലാത്തിചാർജിൽ വിമർശനവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിക്ക് താൻ കത്തെഴുതും, അതാവശ്യപ്പെട്ട യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരെ പോലീസ് ലാത്തിച്ചാർജ് ചെയ്തു. എല്ലാ രാഷ്ട്രീയത്തിലും അപ്പുറം അതിഭീകരമായ മാനുഷിക ദുരന്തമാണ് ഇവിടെ നടന്നത്. അതിൽ ആരും രാഷ്ട്രീയം കാണരുത്. ദുരന്തം ഉണ്ടായപ്പോൾ എല്ലാവരും ഒന്നിച്ചു നിന്നു, അതുപോലെ തന്നെ രാഷട്രീയത്തിലും യോജിപ്പ് കാണിക്കണമെന്ന് പ്രിയങ്ക പറഞ്ഞു.
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ദുരന്തബാധിതരെ സന്ദർശിച്ചിട്ടുണ്ട്. ആ മനുഷ്യരുടെ മുഖം ഓർക്കണമെന്ന് രണ്ടുപേരോടും താൻ അഭ്യർഥിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ താൻ പാർലമെന്റിൽ ശബ്ദമുയർത്തുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു

Continue Reading

Kerala

സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റിയ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ സർക്കാർ പുറത്തുവിടണം; പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: സർവീസിൽ തുടരവെ സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റിയവരുടെ പേരു വിവരങ്ങൾ സർക്കാർ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്തു നൽകി.
അല്ലാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥർ കൂടി സംശയനിഴലിലാകും.
സാമൂഹിക സുരക്ഷാ പെൻഷൻ ലിസ്റ്റിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടെന്ന് 2023 സെപ്ത‌ംബറിൽ കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ സമർപ്പിച്ച റിപ്പോർട്ടിലും കണ്ടെത്തിയിരുന്നു. പരിഹാരനടപടികൾ ഉടൻ സ്വീകരിക്കുമെന്ന് 2022 മെയ് മാസത്തിൽ സർക്കാർ സിഎജിയെ അറിച്ചിരുന്നതുമാണ്. എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് അദ്ഭുതകരമാണെന്നും പ്രതിപക്ഷ നേതാവ്
ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവിന്റെ കത്ത് പൂർണ്ണരൂപം

Advertisement
inner ad

“ഗസറ്റഡ് റാങ്കിലുള്ളതടക്കം 1458 സർക്കാർ ഉദ്യോഗസ്ഥരും ആഡംബര കാറുകളുള്ള അതിസമ്പന്നരും സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിൽ ഉണ്ടെന്ന കണ്ടെത്തൽ അതീവ ഗൗരവമുള്ളതാണ്. പാവപ്പെട്ട ജനങ്ങളുടെ അവകാശമായ സാമൂഹിക സുരക്ഷാ പെൻഷൻ ലിസ്റ്റിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടെന്ന് 2023 സെപ്തംബറിൽ കംപ്ടോളർ ആൻ്റ് ഓഡിറ്റർ ജനറൽ സമർപ്പിച്ച റിപ്പോർട്ടിലും കണ്ടെത്തിയിരുന്നു. പരിഹാരനടപടികൾ ഉടൻ സ്വീകരിക്കുമെന്ന് 2022 മെയ് മാസത്തിൽ സർക്കാർ സിഎജിയെ അറിച്ചിരുന്നതുമാണ്. എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് അദ്ഭുതകരമാണ്സർക്കാർ ശമ്പള സോഫടുവെയറായ സ്പ‌ാർക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ സോഫടുവെയറായ സേവനയും ഒത്തു നോക്കിയാൽ തന്നെ തട്ടിപ്പ് കണ്ടെത്താമായിരുന്നു. എന്നിട്ടും വിലപ്പെട്ട രണ്ടു വർഷമാണ് സർക്കാർ പാഴാക്കിയത്.

സർവീസിൽ തുടരവെ സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റിയവരുടെ പേരു വിവരങ്ങൾ സർക്കാർ പുറത്തുവിടണം. അല്ലാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥർ കൂടി സംശയനിഴലിലാകും. ഇത്തരം ക്രമക്കേട് പുറത്തു വന്നത് സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തെ ബാധിക്കരുത്. പെൻഷൻ കുടിശിക അടക്കം ഉടൻ കൊടുത്തു തീർക്കണം. ഏതാനും സർക്കാർ ജീവനക്കാർ അനർഹമായ പെൻഷൻ കൈപ്പറ്റിയതിൽ ജീവനക്കാരെ ആകെ അധിക്ഷേപിക്കുന്ന സ്ഥിതി ഉണ്ടാകാൻ പാടില്ല. അവരുടെ ന്യായമായ അവകാശങ്ങൾ ഇതിന്റെ പേരിൽ നിഷേധിക്കപ്പെടരുത്ക്ഷേമ പെൻഷൻ വിതരണത്തിന് ഉപയോഗിക്കുന്ന സോഫ്‌ടുവെയറിൽ ചില ഗുരുതരമായ പോരായ്‌മകൾ സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് അടിയന്തിരമായി പരിഹരിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

Advertisement
inner ad
Continue Reading

Featured