പിണറായി വിജയന്റെ തണലില്‍ കോണ്‍ഗ്രസിന് നേരെ വന്നാല്‍ നേരിടും ; ഷമ മുഹമ്മദിന് പിന്തുണയുമായി കെ സുധാകരന്‍

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളിലെ പരാമര്‍ശങ്ങങളുടെ പേരില്‍ സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും അധിക്ഷേപം നേരിടുന്ന എ ഐ സി സി വക്തമാവ് ഷമ മുഹമ്മദിന് പിന്തുണയുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയം പറയുമ്ബോള്‍ അത് പറയുന്നയാളുടെ രാജ്യസ്നേഹം ചോദ്യം ചെയ്യുന്നത് എത്ര ഉന്നത സ്ഥാനീയനും ഭൂഷണമല്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.

പിണറായി വിജയന്റെ തണലില്‍ കോണ്‍ഗ്രസിന് നേരെ വന്നാല്‍ രാഷ്ട്രീയമായി അതിനെ നേരിടാന്‍ ഞങ്ങളും തയ്യാറെടുക്കും എന്ന് ബിജെപിയെ ഓര്‍മിപ്പിച്ചു കൊള്ളുന്നുവെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

Related posts

Leave a Comment