മുഖ്യമന്ത്രി പിണറായി ദുബായിയിലെത്തി, ഫുൾ സ്ലീവിൽ, രണ്ട് ദിവസം വിശ്രമം

ദുബായി: രണ്ടാഴ്ചത്തെ യുഎസ് വാസത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ ദുബായിയിലെത്തി. മുൻനിശ്ചയിച്ചതിൽ നിന്നു വ്യത്യസ്തമായി അദ്ദേഹം അടുത്ത ഒരാഴ്ച യുഎഇയിൽ തങ്ങും. ഇന്നു തലസ്ഥാനത്തു തിരിച്ചെത്തുമെന്നായിരുന്നു നേരത്തേ ധാരണ. അവസാന നിമിഷമാണ് യാത്രാ പരിപാടിയിൽ മാറ്റം വരുത്തിയത്.
ഭാര്യ കമലയോടൊപ്പം യുബായി ഇന്റർ നാഷണൽ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ യുഎഇയിലെ ഇന്ത്യൻ ഹൈക്കമ്മിഷറേറ്റ് ഉദ്യോ​ഗസ്ഥർ സ്വീകരിച്ചു. സ്യൂട്ട് ജ്രസിലായിരുന്ന ഭാര്യ കമലയ്ക്കൊപ്പം ഫുൾ സ്ലീവ് ഷർട്ട് ഇൻസർട്ട് ചെയ്താണ് അദ്ദേഹം വിമാനത്താവളത്തിനു പുറത്തു വന്നത്. പുറത്തു കാത്ത് നിന്ന അത്യാഡംബര വാഹനത്തിൽ കമലയ്ക്കൊപ്പെ അദ്ദേഹം താമസ സ്ഥലത്തേക്കു പോയി.
ഒരാഴ്ച ദുബായിയിൽ തങ്ങുന്ന മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനുശേഷം ആദ്യമായി യുഎഇയിൽ എത്തുന്ന മുഖ്യമന്ത്രി ഒരാഴ്ച ദുബായിലുണ്ടാവും. ആദ്യത്തെ മൂന്ന് ദിവസം പൂർണ വിശ്രമം. പിന്നീട് വിവിധ എമിറേറ്റുകൾ സന്ദർശിക്കുന്ന പിണറായി വിജയൻ യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും. നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം വ്യവസായ മേഖലയിലെ നിയമ പരിഷ്കരണങ്ങൾ, ഡിജിറ്റൽ വൽക്കരണം, നടപടിക്രമങ്ങളിലെ ലളിതവൽക്കരണമെല്ലാം ബോധ്യപ്പെടുത്തും. അടുത്തമാസം നാലിന് ദുബൈ എക്സ്പോയിലെ ഇന്ത്യൻ പവലിയിനിൽ കേരള സ്റ്റാളിൻറെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.

Related posts

Leave a Comment