പിണറായി വിജയന്‍റെ ഡല്‍ഹി യാത്ര കുഴല്‍പ്പണക്കേസ് ഒത്തുതീര്‍പ്പിന് വേണ്ടിയായിരുന്നു : വി ഡി സതീശന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസ് മുന്നോട്ടുവച്ച്‌ സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുഴല്‍പ്പണക്കേസില്‍ അന്വേഷണം പ്രഹസനമാണെന്നാണ് ഹൈക്കോടതി പറയാതെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കോടതി അഭിപ്രായപ്പെട്ടതുപോലെ നിഗൂഢതകള്‍ ബാക്കിവച്ചിരിക്കുകയാണ് അന്വേഷണസംഘം.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡല്‍ഹി യാത്ര ഒത്തുതീര്‍പ്പിന് വേണ്ടിയായിരുന്നു. കൊടകര കുഴല്‍പ്പണക്കേസും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണവും വച്ചുകൊണ്ട് വിലപേശുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂഡല്‍ഹിക്ക് പോയത്. ഹൈക്കോടതി പറഞ്ഞ നിഗൂഢതകള്‍ എന്തൊക്കെയാണെന്ന് പൊലീസിന്‍റെ പക്കലും സര്‍ക്കാരിന്‍റെ പക്കലും വിവരമുണ്ടെന്നും സതീശന്‍ പറഞ്ഞു.

ഡല്‍ഹിയില്‍ പോയ മുഖ്യമന്ത്രി വാക്‌സിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയിട്ടില്ല. കൊവിഡ് ബാധിച്ച്‌ മരണപ്പെട്ട പ്രവാസികള്‍ക്ക് ആനുകൂല്യം നല്‍കുന്ന കാര്യം പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല. കേരളം നേരിടുന്ന ജി എസ് ടി ഉള്‍പ്പടെയുളള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തിട്ടില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

Related posts

Leave a Comment