നിരോധിത ഫോൺ കൈവശം വച്ച വിദേശിക്കു വേണ്ടി മുഖ്യമന്ത്രി ഇടപെട്ടു: സ്വപ്ന സുരേഷ്

തിരുവനന്തപുരം: കുറ്റാരോപിതനായ വിദേശ പൗരന്റെ രക്ഷയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു എന്ന പുതിയ ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. നിരോധിത സാറ്റലൈറ്റ് ഫോണുമായി 2017 ൽ നെടുമ്പാശേരിയിൽ പിടിയിലായ യുഎഇ പൗരനെ കുറ്റവിമുക്തനാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടുനിന്നു എന്ന് സ്വപ്ന വെളിപ്പെടുത്തി. നിരോധിത ഫോൺ കൈവശം വെച്ചു എന്നതിന് സിഐഎസ്എഫ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. നെടുമ്പാശേരി പൊലീസ് കേസെടുത്തെങ്കിലു0 കോടതിയിൽ നിന്ന് ഇയാൾക്ക് ജാമ്യ0 കിട്ടി. ഇതിനായി മുഖ്യമന്ത്രിയും പ്പിസിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും ഇടപെടൽ നടത്തി എന്നാണ് സ്വപ്നയുടെ ആരോപണം.

Related posts

Leave a Comment