പി ജയരാജൻ വഴിയേ പിണറായി വിജയനും: ആൾദൈവങ്ങൾക്കിടയിലെ “കിറ്റ്” ദൈവമാക്കി ഫ്ളക്സ് ബോർഡുകൾ

കൊച്ചി : പിണറായി വിജയനെ ദൈവമാക്കി ചിത്രീകരിച്ച് വിവിധ ഭാഗങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് ആണ് വഴി വെച്ചിരിക്കുന്നത്. പിണറായി വിജയൻ എന്ന ബിംബത്തിലേക്ക് സിപിഎം എന്ന പാർട്ടിയെ എത്തിക്കുവാനുള്ള ബോധപൂർവ്വമായ ശ്രമം ആണെന്ന് പാർട്ടിയിലെ തന്നെ ഒരു വിഭാഗം പറയുന്നു.മുമ്പ് കണ്ണൂരിൽ പി ജയരാജനും സമാനമായ പരിവേഷം നൽകിയിരുന്നു. അന്നും ഒട്ടേറെ വിമർശന സ്വരങ്ങൾ പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. ആ വിമർശന സ്വരങ്ങളുടെ മുന്നിൽ നിന്നിരുന്നത് പിണറായി വിജയൻ തന്നെയായിരുന്നു.’പി ജെ ആർമി ‘ യെന്ന പേരിലുണ്ടായിരുന്ന ജയരാജൻ ഭക്തിയെ എതിർത്ത പിണറായി വിജയൻ ഇന്ന് കിറ്റ് ദൈവമായി അവതരിച്ചപ്പോൾ പാർട്ടിക്കുള്ളിൽ മുറുമുറുപ്പ് ഉണ്ടെങ്കിലും ഭയം കാരണം എല്ലാവരും അടങ്ങിയിരിക്കുകയാണ്.

ഇന്ന് അതെ പിണറായി വിജയൻ തന്നെ തന്റെ പി ആർ ഏജൻസികളുടെ ഉപദേശത്തോടുകൂടി അത്തരം പ്രവണതകൾക്ക് കുട പിടിക്കുകയാണ്. ഒരു കാലത്ത് വിഗ്രഹാരാധനയേയും ദൈവങ്ങളെയും എതിർത്തിരുന്ന സിപിഎം ഇന്ന് അതിനൊക്കെ പിന്നാലെ പോകുന്നതും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ആകുന്നുണ്ട്.

Related posts

Leave a Comment