പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു ; പറത്തിവിട്ട ഡ്രോൺ മരത്തിനുമുകളിൽ ലാൻഡ് ചെയ്തു ; നാണക്കേട്

തിരുവനന്തപുരത്ത് സ്ഥാപിച്ച ഡ്രോണ്‍ ഫോറന്‍സിക് ലാബിന്റെ ഉദ്ഘാടനചടങ്ങിലെ എയര്‍ ഷോയില്‍ ചെറുമോഡല്‍ വിമാനത്തിന് പറക്കിലിനിടെയുണ്ടായ പാളിച്ച പൊലീസിന് നാണക്കേടായി.

ലാബിന് തുടക്കമിട്ട വേദിയില്‍ ഡ്രോണുകളും പറപ്പിക്കാന്‍ കഴിയുന്ന ചെറുവിമാനങ്ങളുടെ മോഡലും പ്രദര്‍ശിപ്പിച്ചു. റണ്‍വേയിലുടെ നീങ്ങിയ വിമാനം പറന്നു പൊങ്ങി. പൊലീസിന്‍റെ ഭാവിയിലെ ഡ്രോണ്‍ പരീക്ഷണങ്ങള്‍ വ്യക്മാക്കാന്‍ നടത്തിയ എയര്‍ഷോയുടെ ഇടയിൽ മരത്തിന് മുകളില്‍ ലാൻഡ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

Related posts

Leave a Comment