Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Election updates

പിണറായിയുടെ മണ്ഡലത്തിൽ ലീഡുയർത്തി കെ സുധാകരൻ

Avatar

Published

on

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമ്മടം മണ്ഡലത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ലീഡ് ചെയ്യുന്നു. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ കെ സുധാകരൻ ഏറെ മുന്നിലാണ്. സംസ്ഥാനത്ത് ആകെ യുഡിഎഫ് തരംഗം നിലനിൽക്കുന്നു.

Delhi

ലോക്സഭയിൽ സെഞ്ചുറി അടിച്ച് കോൺഗ്രസ്; സ്വതന്ത്രനായി വിജയിച്ച വിശാൽ പാട്ടീൽ കോൺഗ്രസിൽ ചേർന്നു

Published

on

ന്യൂഡൽഹി: ലോക്സഭയിൽ സീറ്റെണ്ണത്തിൽ സെഞ്ച്വറി അടിച്ച് കോൺഗ്രസ്. മഹാരാഷ്ട്രയിൽ സ്വതന്ത്രനായി വിജയിച്ച വിശാൽ പാട്ടീൽ കോൺഗ്രസിൽ ചേർന്നതോടെയാണ് ലോകസഭയിൽ കോൺഗ്രസിന്റെ സീറ്റ് നേട്ടം 100 തികഞ്ഞത്. മഹാരാഷ്ട്രയിലെ സാംഗ്ലി ലോകസഭാ മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി വിജയിച്ച വിശാൽ പാട്ടീൽ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേർന്നു. തുടർന്ന് സോണിയ ഗാന്ധി രാഹുൽ ഗാന്ധി എന്നിവരെയും സന്ദർശിച്ചു.

Continue Reading

Election updates

രാജ്യത്തെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസിന്റെ കയ്യൊപ്പ്

Published

on

രാജ്യത്തെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം നീണ്ട വർഷങ്ങൾക്ക് ശേഷം കൈപ്പിടിയലൊതുക്കിയതിന്റെ സന്തോഷത്തിലും ആവേശത്തിലും ആണ് കോൺഗ്രസ്. തീപാറുന്ന പോരാട്ടങ്ങൾക്കൊടുവിലാണ് സിറ്റിംഗ് എംപിയായ മുഹമ്മദ് ഫൈസലിനെ പരാജയപ്പെടുത്തി കോൺഗ്രസ് സ്ഥാനാർഥിയായ മുഹമ്മദ് ഹംദുല്ല സെയ്ദ് ലക്ഷദ്വീപ് സ്വന്തമാക്കിയത്. ബിജെപി പിന്തുണയോടെ മത്സരിച്ച ടി പി യൂസഫിന് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല.

10 ദ്വീപുകളിലായി 55 ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത് 57, 784 വോട്ടർമാർ ഉണ്ടായിരുന്ന 200647 വോട്ടിന് ഭൂരിപക്ഷത്തിലാണ് മുഹമ്മദ് ഹംദുല്ല ജയിച്ചത്.

Advertisement
inner ad

അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൽ ജീവജനത ദുരിതമനുഭവിച്ചപ്പോൾ ലക്ഷദ്വീപ് ഫോറം അടക്കം രൂപീകരിച്ച് ജനങ്ങൾക്കൊപ്പം നിന്നതും അവർക്ക് വേണ്ടി നിയമ പോരാട്ടങ്ങൾക്ക് മുന്നിട്ടിറങ്ങിയതുമെല്ലാം ഹംദുള്ള സെയ്ദിന്റെ വിജയത്തിന് കാരണമായി. ബിജെപിയോടുള്ള ലക്ഷദ്വീപ് ജനതയുടെ എതിർപ്പാണ് കോൺഗ്രസിന്റെ വിജയമായി പ്രതിഫലിച്ചത്.

Advertisement
inner ad
Continue Reading

Election updates

പരാജയ സാഹചര്യം വിലയിരുത്താൻ സിപിഎം നേതൃയോഗം

Published

on

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ പരാജയം നേരിടേണ്ടിവന്ന സാഹചര്യം ചർച്ചചെയ്യാൻ സിപിഎം നേതൃയോഗം വിളിക്കുന്നു. വിശദമായ ചർച്ചയ്ക്കായി അഞ്ച് ദിവസത്തെ നേതൃയോഗമാണ് ചേരുന്നത്. മറ്റന്നാൾ ചേരുന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വിലയിരുത്തലുകൾ നടത്തും. 16, 17 തീയതികളിൽ ആയി സംസ്ഥാന സെക്രട്ടറിയേറ്റും 18, 19, 20 തീയതികളിൽ സംസ്ഥാന സമിതി യോഗവും നടക്കും.

തിരുവനന്തപുരം ഉൾപ്പെടെയുള്ള പലയിടത്തും നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ മറികടന്ന് ബിജെപി ഒന്നാമതോ രണ്ടാമതോ എത്തിയത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. മന്ത്രിയായ കെ രാധാകൃഷ്ണൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ മന്ത്രിസഭാ പുനസംഘടന ചർച്ചയും നടക്കും.

Advertisement
inner ad
Continue Reading

Featured