മുഖ്യമന്ത്രിയുടേത് തെരുവ് ഭാഷ ; കച്ചവടക്കാരുടേത് ജീവിക്കുവാൻ വേണ്ടിയുള്ള സമരം : കെ സുധാകരൻ

തിരുവനന്തപുരം : കച്ചവടക്കാരുടേത് ജീവിക്കാൻ വേണ്ടിയുള്ള സമരമാണെന്നും മുഖ്യമന്ത്രിയുടേത് തെരുവ് ഭാഷയാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ഭരണ തലവനായ ഗവർണർ പോലും സർക്കാരിനെതിരെ സമരം ചെയ്യുന്നത് ചരിത്രത്തിലാദ്യമാണ്. കച്ചവടക്കാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുവാനോ പരിഹരിക്കുവാനോ വേണ്ട ഇടപെടലുകൾ നടത്താതെ അവരെ വെല്ലുവിളിക്കുന്ന സമീപനം ആണ് പിണറായി വിജയൻ സ്വീകരിക്കുന്നത്. ഐക്യ ജനാധിപത്യ മുന്നണിയും കോൺഗ്രസും വ്യാപാരി വ്യവസായി സുഹൃത്തുക്കൾക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Related posts

Leave a Comment