Connect with us
48 birthday
top banner (1)

Kerala

പിണറായി വിജയൻ നടത്തുന്നത് നവകേരള സദസ്സല്ല ഗുണ്ടാ സദസ്സാണ് : ഷാഫി പറമ്പിൽ

Avatar

Published

on

പാലക്കാട്‌: കണ്ണൂരിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീസും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് ക്രൂരമായി മർദ്ദിച്ചതിൽ പ്രധിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് പാലക്കാട്‌ ജില്ലാ കമ്മിറ്റി നടത്തിയ പന്തം കൊളുത്തി പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിഷേധ പ്രകടനത്തിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് കെ.എസ്.ജയഘോഷ്‌ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഓ.കെ.ഫാറൂഖ്, സി.വിഷ്ണു, പ്രതീഷ് മാധവൻ, വിനോദ് ചെറാട്, ജിതേഷ്, ജില്ലാ ഭാരവാഹികളായ വിനീഷ് കരിമ്പാറ, അഡ്വ പി.ടി.അജ്മൽ, ശ്യാം ദേവദാസ്, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ജയശങ്കർ പട്ടാമ്പി, മുകുന്ദൻ, റിനാസ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
പാലക്കാട് നിയോജകമണ്ഡലം പ്രസിഡന്റ്‌ പി.എസ്.വിബിൻ നന്ദി പറഞ്ഞു.

Advertisement
inner ad

Kerala

ശമ്പള പരിഷ്കരണം, ക്ഷാമബത്ത കുടിശ്ശിക തുടങ്ങിയവയ്ക്ക് തുക വകയിരുത്തി ബജറ്റ് പാസാക്കണം; ചവറ ജയകുമാർ

Published

on

തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിനും ക്ഷാമബത്ത കുടിശ്ശികക്കും നൽകാൻ തുക വകയിരുത്തി വേണം ബജറ്റ് പാസാക്കേണ്ടതെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. കേരള എൻ ജി ഒ അസോസിയേഷൻ സർവ്വേ ഡയറക്ടറേറ്റിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത നീതി നിഷേധമാണ് ഒമ്പത് വർഷം പൂർത്തിയാക്കുന്ന ഇടതുപക്ഷ ഗവൺമെന്റിൽ നിന്നുണ്ടാകുന്നത്. ജീവനക്കാരുടെ ആനുകൂല്യം ഇത്രയധികം കുടിശ്ശികയാക്കിയ മറ്റൊരു സർക്കാർ ഉണ്ടായിട്ടില്ല. ജീവനക്കാരുടെ അവകാശങ്ങൾക്കുമേൽ മുഖം തിരിച്ചു നിൽക്കുന്ന ഭരണകൂടം ധൂർത്തുകൾക്ക് യഥേഷ്ടം പണം കണ്ടെത്തുന്നു. ക്ഷാമബത്തയുടെ കാര്യത്തിൽ സർക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാണ്. ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥർക്കും ജുഡീഷ്യൽ സർവീസിനും 53% ക്ഷാമബത്ത നൽകുമ്പോൾ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അത് 12% മാത്രമാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ 65,000 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചിട്ട് ഈ വര്‍ഷം രണ്ട് ഗഡു ശമ്പള കുടിശ്ശിക അനുവദിക്കുമെന്ന പൊള്ളയായ വാഗ്ദാനം ജീവനക്കാര്‍ തള്ളിക്കളയും.
യാഥാര്‍ത്ഥ്യ ബോധത്തോടെ ജീവനക്കാരുടെ ആനുകൂല്യങ്ങളെ സമീപിക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാരിന് നഷ്ടപ്പെട്ടു. അഞ്ചുവര്‍ഷ തത്വം പാലിച്ചു കൊണ്ട് 12-ാം ശമ്പള പരിഷ്ക്കരണത്തിന് ഒരു കമ്മീഷനെ വയ്ക്കാനുള്ള പ്രഖ്യാപനം പോലും ബജറ്റില്‍ ഉണ്ടായില്ല. 2019 ജൂലൈയില്‍ ലഭിക്കേണ്ട ശമ്പള പരിഷ്ക്കരണത്തിന്‍റെ അരിയര്‍ തുക എവിടെ എന്ന ചോദ്യമാണ് ജീവനക്കാര്‍ ഉയര്‍ത്തുന്നത്.
അതാത് വര്‍ഷം ലഭിക്കേണ്ട ലീവ് സറണ്ടറിനെ കുറിച്ചും മൗനം പാലിക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ നിര്‍ത്തലാക്കിയ സി.സി.എ പുന:സ്ഥാപിക്കാനോ സിവില്‍ സര്‍വ്വീസിനെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുവാനോ സര്‍ക്കാര്‍ തയ്യാറായിട്ടുനിന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisement
inner ad

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റായിട്ടും ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ തുക വകയിരുത്തുകയോ ചെയ്തിട്ടില്ല.
ശമ്പളപരിഷ്ക്കരണവും ലീവ് സറണ്ടറുമെല്ലാം അടുത്ത സര്‍ക്കാരിന്‍റെ തലയില്‍ കെട്ടി വച്ച് രക്ഷപ്പെടാനാണ് ധനമന്ത്രി ശ്രമിക്കുന്നത്.
ജീവനക്കാരെ വഞ്ചിച്ച ബജറ്റിനെതിരെ സംസ്ഥാന വ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ചവറ ജയകുമാർ വ്യക്തമാക്കി.

എസ്.ജയകൃഷ്ണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ വി.എസ് രാഘേഷ്, ആർ.എസ് പ്രശാന്ത് കുമാർ, ജോർജ്ജ് ആന്റണി,ഷൈജി ഷൈൻ വി.സി, ഷൈൻകുമാർ ബി.എൻ, എൻ.ആർ ഷിബി,അഖിൽ എസ്.പി, ലിജു എബഹാം,വിപ്രേഷ് കുമാർ, അനൂജ് രാമചന്ദ്രൻ,റെനി രാജ്, സുനിൽ ജി.എസ്, മാഹീൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
inner ad
Continue Reading

Kerala

പരവൂര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ഊട്ടിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Published

on

കൊല്ലം: കൊല്ലം പരവൂര്‍ സ്റ്റേഷനിലെ പൊലീസുകാരനെ ഊട്ടിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മങ്ങാട് സ്വദേശി ആദര്‍ശ് ആണ് മരിച്ചത്.ഊട്ടിയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ ശേഷം നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും.

Continue Reading

Kerala

വനംമന്ത്രിയെ അടിയന്തരമായി പുറത്താക്കണം; കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി

Published

on

തിരുവനന്തപുരം: കാട്ടാന ആക്രമണത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ നാലു പേർ മരിച്ച അതീവ ഗുരുതരമായ സാഹചര്യത്തിൽ വനംമന്ത്രി രാജിവയ്ക്കുകയോ മുഖ്യമന്ത്രി അദ്ദേഹത്തെ അടിയന്തരമായി പുറത്താക്കുകയോ ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. മലയോരവാസികളുടെ ജീവന് കാട്ടുമൃഗങ്ങൾ വൻഭീഷണി ഉയർത്തുമ്പോൾ മന്ത്രി നിസഹായനായി കൈമലർത്തുകയും മുഖ്യമന്ത്രി അതിനു കൂട്ടുനില്ക്കുകയുമാണ്. ഈ മന്ത്രി അധികാരത്തിലിരിക്കുന്ന ഓരോ നിമിഷവും മലയോരവാസികളുടെ ജീവൻ അപകടത്തിലാണെന്ന് സുധാകരൻ പറഞ്ഞു.

സ്വന്തം കസേര സംരക്ഷിക്കുന്നതിൽ മാത്രമാണ് മന്ത്രിയുടെ ശ്രദ്ധ. ജനവാസ മേഖലകളിലേക്ക് വന്യമൃഗം ഇറങ്ങുന്നില്ലെന്നും കാട്ടിലേക്ക് ആളുകളാണ് കടന്നുകയറുന്നതെന്നുമുള്ള വനം മന്ത്രിയുടെ പ്രസ്താവന കേട്ടാൽ കാട്ടുമൃഗങ്ങളാണോ ഈ സർക്കാരിനെ തെരഞ്ഞെടുത്തതെന്ന് തോന്നിപ്പോകും. കാടിനെക്കുറിച്ചോ മലയോരവാസികളെക്കുറിച്ചോ ചുക്കും ചുണ്ണാമ്പും അറിവില്ലാത്ത വനംമന്ത്രിയാണ് നമുക്കുള്ളത്. പ്ലാൻ്റേഷൻ്റെയും പാടത്തിന്റെയും ഭാഗത്താണ് കഴിഞ്ഞ ദിവസം കാട്ടാന അക്രമത്തിൽകൊല്ലപ്പെട്ടവരുടെ ശരീരാവശിഷ്ട്‌ടം കണ്ടെത്തിയത്. ഇവരാരും കാടുകളിലേക്ക് അതിക്രമിച്ച് കയറിവരല്ല. ജനകീയ പ്രതിഷേധം തണുപ്പിക്കാൻ ചാവുപണം പ്രഖ്യാപിച്ച ശേഷം അതുപോലും പൂർണ്ണമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും കെ.സുധാകരൻ ചൂണ്ടിക്കാട്ടി.

Advertisement
inner ad

മനുഷ്യ ജീവനേക്കാൾ വലുതല്ല മറ്റൊന്നും. നിയമങ്ങൾ മരണവാറണ്ടായി മാറുന്നെങ്കിൽ, അവ പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറാകണം.ജനവാസമേഖലകളിലെ വന്യമൃഗ സാന്നിധ്യം നിയന്ത്രിക്കാൻ കർശനമായ നടപടി സ്വീകരിക്കണം. വന്യജീവി ആക്രമണം അതിരൂക്ഷമാകുമ്പോഴും അതു തടയാൻ മതിയായ സാമ്പത്തിക സഹായം ബജറ്റിൽ നീക്കിവച്ചിട്ടില്ല. ബജറ്റിൽ വകയിരുത്തുന്ന തുക വേണ്ടവിധം ചെലവഴിക്കുന്നില്ല. കിടങ്ങുകൾ,സൗരോർജ്ജ വേലികൾ,ഫെൻസിങ്ങുകൾ എന്നിവ ഫലപ്രദമായി നിർമ്മിക്കുന്നില്ല. വന്യമൃഗ ആക്രമണം തടയുന്നതിന് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണം.കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.മലയോര പ്രദേശവാസികളുടെ ജീവന് ഭീഷണിയായ വന്യമൃഗ ആക്രണത്തിന് പരിഹാരം കാണുന്നതു വരെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തുണ്ടാകുമെന്നും കെ. സുധാകരൻ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured