Connect with us
48 birthday
top banner (1)

Kannur

യുവജന സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്ന ക്രൂരനായ ഭരണാധികാരിയാണ് പിണറായി വിജയനെന്ന്; പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

Avatar

Published

on

കണ്ണൂർ: യുവജന സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലുന്ന ക്രൂരനും രക്തദാഹിയും അഴിമതിക്കാരനുമായ ഭരണാധികാരിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുവജന സമരങ്ങളെ ക്രൂരമായി കൈകാര്യം ചെയ്യാൻ പിണറായി വിജയൻ നിർദേശം നൽകി. സമരം ചെയ്ത‌വരുടെ തല പൊട്ടി ചോര ഒഴുകുമ്പോൾ മുഖ്യമന്ത്രി ആഹ്ലാദിക്കുകയും ചോര കണ്ട് പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ നിന്ന് പുറത്തിറങ്ങാതിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും വി.ഡി. സതീശൻ കണ്ണൂരിൽ

വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisement
inner ad

യുവജന സമരങ്ങളെ അടിച്ചമർത്തുവാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദ്ദിച്ചു. സമരം ചെയ്യുന്ന ചെറുപ്പക്കാരെ പിണറായിയുടെ നേതൃത്വത്തിൽ വേട്ടയാടുന്നു. യുവജന സമരങ്ങളെ ക്രൂരമായി കൈകാര്യം ചെയ്യാൻ പിണറായി വിജയൻ നിർദ്ദേശം നൽകിയതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ നിന്ന്പുറത്തിറങ്ങാതിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. എന്നാൽ പുറത്തുള്ളതിനേക്കാൾ അതിശക്തനായ രാഹുൽ മാങ്കൂട്ടത്തിലാണ് ജയിലിലുള്ളതെന്ന് മുഖ്യമന്ത്രി മറക്കരുതെന്ന് വി.ഡി. സതീശൻ ഓർമ്മിപ്പിച്ചു. ക്രൂരനും രക്തദാഹിയും അഴിമതിക്കാരനുമായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. കേരള ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത രീതിയിൽ സമരം ചെയ്യുന്ന ചെറുപ്പക്കാരെ വേട്ടയാടുകയാണ്. അഴിമതിക്കാരനായ മുഖ്യമന്ത്രി വിഷയം മാറ്റാൻ ശ്രമിക്കുന്നതായും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

നീതി തേടിയാണ് കോടതിയിൽ പോകുന്നത്. കിട്ടാവുന്ന അത്ര രേഖകൾ സഹിതമാണ് കെ- ഫോൺ വിഷയത്തിൽ പൊതുതാൽപര്യ ഹർജി കൊടുത്തത്. പബ്ലിസിറ്റിക്കുവേണ്ടി കോടതിയിൽ പോകേണ്ട കാര്യമില്ല. നീതിന്യായ വ്യവസ്ഥയിൽ നിന്ന് പരിഹാസം ശരിയല്ല. നീതിന്യായ സംവിധാനത്തിൽ പൂർണ്ണ വിശ്വാസമുണ്ട്. പ്രതിപക്ഷ നേതാവിനെ പരിഹസിച്ചാൽ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്ന് വി.ഡി. സതീശൻ ചോദിച്ചു. നീതി കിട്ടില്ല എന്ന ബോധം ജനങ്ങളിൽഉണ്ടാവും. ഗായിക കെ.എസ്. ചിത്രയെ സൈബർ ഇടത്തിൽ ആക്രമിക്കുന്നതിനോട് യോജിപ്പില്ല. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്ന് വി.ഡി. സതീശൻ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Death

കണ്ണൂര്‍ ആലക്കോട് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

Published

on

കണ്ണൂര്‍: ആലക്കോട് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. മേലോരംതട്ടിലെ കൊളോക്കുന്നേല്‍ സാജുവിന്റെ മകള്‍ മരീറ്റ ആണ് മരിച്ചത്. ആലക്കോട് നിര്‍മല സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്.

കുറച്ചു ദിവസമായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പനി കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ സ്‌കൂളില്‍ അയച്ചിരുന്നു. സ്‌കൂളില്‍ നിന്നും തിരിച്ചുവന്ന കുട്ടി ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു

Advertisement
inner ad
Continue Reading

Featured

അടിച്ചു മോനേ…20 കോടിയുടെ ക്രിസ്മസ് ബമ്പറടിച്ചത് കണ്ണൂർ ഇരിട്ടിയിൽ

Published

on

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബംപര്‍ സമ്മാനം കണ്ണൂര്‍ ഇരിട്ടിയില്‍ വിറ്റ ടിക്കറ്റിന്. കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ XD 387132 ടിക്കറ്റ് വിറ്റത്.


അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത് അതിൽ 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്.ഇത് സര്‍വ്വകാല റെക്കോഡാണ്. 20 പേര്‍ക്ക് 1 കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടാണ് മുന്നിൽ ഇതുവരെ 8.87 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം.XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ക്രിസ്മസ്പുതുവത്സര ബംമ്പര്‍ പുറത്തിറക്കിയിരിക്കുന്നത്.

Advertisement
inner ad

400 രൂപയായിരുന്നു ടിക്കറ്റ് വില .മൂന്നാം സമ്മാനം 30 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ്. നാലാം സമ്മാനം 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും. 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് അഞ്ചാം സമ്മാനം. 5,000 രൂപ, 2,000 രൂപ, 1,000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെ പത്ത് സമ്മാനങ്ങളുമുണ്ട്.

Advertisement
inner ad
Continue Reading

Featured

പി പി ദിവ്യയെ തള്ളി മുഖ്യമന്ത്രി; ‘അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം’ എന്ന് പരാമർശം

Published

on

കണ്ണൂർ: പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. പാർട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റം ദിവ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

Continue Reading

Featured