മുഖ്യമന്ത്രി ഞങ്ങളെ ലക്ഷ്യമിട്ട് ദ്രോഹിക്കുന്നു ; ആരോപണവുമായി സ്വർണ്ണ വ്യാപാരികൾ

തിരുവനന്തപുരം: സ്വർണാഭരണ വിൽപന രംഗത്തെ നികുതി വെട്ടിപ്പ് തടയാൻ കർശന നടപടികൾ സ്വീകരിക്കും എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ സ്വർണ വ്യാപാരികൾ രംഗത്ത്. മുഖ്യമന്ത്രിയുടെ നിലപാട് യുദ്ധപ്രഖ്യാപനമാണെന്നും സ്വർണ വ്യാപാരികളെ ലക്ഷ്യമിട്ട് ദ്രോഹിക്കുകയാണെന്നും സ്വർണ വ്യാപാരികൾ പറഞ്ഞു.

വിൽപന നികുതി ഇന്റലിജൻസ് ശക്തിപ്പെടുത്തുമെന്നും സ്വർണക്കടകളിൽ പരിശോധന വ്യാപകമാക്കുമെന്നും ഉന്നതതലയോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വലിയ സ്വർണക്കടകളിലെ സിസിടിവി ദൃശ്യങ്ങൾ ജി.എസ്.ടി ഓഫീസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിന്റെ സാധ്യത മുഖ്യമന്ത്രി യോഗത്തിൽ ആരാഞ്ഞു.നികുതി വെട്ടിപ്പിന് സാധ്യത കാണുന്ന സ്ഥലങ്ങളിൽ കർശന പരിശോധന നടത്തണമെന്നും അത്തരക്കാരുടെ ജിഎസ്ടി രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നികുതി പിരിവ് കൂടുതൽ നടത്തുന്ന ഉദ്യോഗസ്ഥർക്ക് മതിയായ ഇൻസന്റീവ് നൽകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related posts

Leave a Comment