മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് വിമർശനാത്മക കമന്റ്; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സസ്പെൻസ് ചെയ്തു

ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക് പോസ്റ്റിനു താഴെ വിമർശനാത്മക കമന്റിട്ട സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം സസ്പെൻഡ് ചെയ്തു. ഡിവൈഎഫ്ഐ കറ്റാനം മേഖല സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ എസ്.സുജിത്തിനെയാണ് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം കറ്റാനം ലോക്കൽ കമ്മിറ്റിയാണ് തീരുമാനമെടുത്തത്.

ചതയദിന ആശംസ നേർന്ന് മുഖ്യമന്ത്രി സമൂഹമാധ്യമ പോസ്റ്റ് ഉണ്ടായിരുന്നു. ഇതിനു താഴെ, ‘അവിട്ടം ദിനം മറന്നവർ ചതയദിനം കൃത്യമായി ഓർക്കുന്നു’ എന്നായിരുന്നു സുജിത്തിന്റെ കമന്റ്. ഇതു പിൻവലിപ്പിച്ചെങ്കിലും സ്ക്രീൻ ഷോട്ടുകൾ പ്രചരിച്ചു. കഴിഞ്ഞ ആഴ്ച അടിയന്തര ലോക്കൽ കമ്മിറ്റി ചേർന്ന് സുജിത്തിനോട് വിശദീകരണം ആവശ്യപ്പെട്ടു. വിശദീകരണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

Related posts

Leave a Comment