വോട്ടിന് വേണ്ടി ക്രിസ്ത്യൻ നാടാർ വിഭാഗത്തെ പിണറായി വിജയൻ വഞ്ചിച്ചു; കെ മുരളീധരൻ

തിരുവനന്തപുരം: ക്രിസ്ത്യൻ നാടാർ വിഭാഗത്തെ പിണറായി വിജയൻ സർക്കാർ വഞ്ചിച്ചെന്ന് കെ. മുരളീധരൻ എം.പി. നിയമപരമായ തിരിച്ചടി ഭയന്നാണ് ഉമ്മൻചാണ്ടി സർക്കാർ നാടാർ വിഭാഗത്തിന് സംവരണം നൽകാതിരുന്നതെന്നും ഉമ്മൻ ചാണ്ടിയായിരുന്നു ശരിയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. പത്ത് വോട്ടിന് വേണ്ടി സമുദായങ്ങളെ വഞ്ചിക്കുന്ന നടപടി ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടിയാണോ ഈ നാടകം കളിച്ചതെന്ന് ചോദിച്ച മുരളീധരൻ മുഖ്യമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയണമെന്നും പറഞ്ഞു. ഒരു പ്രബല വിഭാഗത്തിനെ തെരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി അവരോട് മാപ്പ് പറായാനുള്ള മര്യാദയെങ്കിലും കാണിക്കണം. ഭരണത്തുടർച്ചക്ക് വേണ്ടി ഇത്തരം കാര്യങ്ങൾ ഭാവിയിൽ ചെയ്യാതിരിക്കാനുളള പക്വതയും അദ്ദേഹം കാണിക്കണം. മുരളീധരൻ പറഞ്ഞു.

Related posts

Leave a Comment