ഉമ്മൻചാണ്ടി സർക്കാരിന്റെ നേട്ടം സ്വന്തം അക്കൗണ്ടിൽ ചേർത്ത് പിണറായി വിജയൻ; നീതി ആയോഗിന്റെ സൂചിക തയ്യാറാക്കിയത് യു.ഡി.എഫ് സർക്കാരിന്റെ കാലയളവിൽ

നീതി ആയോഗിന്റെ ദാരിദ്ര്യ സൂചികയിൽ രാജ്യത്ത് ദാരിദ്ര്യം എറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. ഈ നേട്ടത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം നേട്ടമായി അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ നിലവിലെ സൂചിക തയ്യാറാക്കിയിരിക്കുന്നത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലയളവിൽ നടത്തിയ ദേശീയ കുടുംബാരോഗ്യ സർവെയുടെ അടിസ്ഥാനത്തിലാണ് എന്നതാണ് യാഥാർഥ്യം. അതായത് പിണറായി മുഖ്യമന്ത്രിയാകുന്നതിന് മുൻപുള്ള സർവെ അടിസ്ഥാനമാക്കി. യഥാർത്ഥത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ നേട്ടമാണ് സൂചികയിൽ കേരളത്തിന് മികച്ച സ്ഥാനം ലഭിച്ചത്.

ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളായി ബീഹാറും ജാര്‍ഖണ്ഡും ഉത്തര്‍പ്രദേശും മാറിയെന്ന് നീതി ആയോഗിന്റെ വെളിപ്പെടുത്തല്‍. സൂചിക പ്രകാരം, ബീഹാറിലെ ജനസംഖ്യയുടെ 51.91 ശതമാനം പേര്‍ ദരിദ്രരാണ്, ജാര്‍ഖണ്ഡില്‍ 42.16 ശതമാനവും ഉത്തര്‍പ്രദേശില്‍ 37.79 ശതമാനവുമാണ് കണക്ക്. മധ്യപ്രദേശില്‍ 36.65 ശതമാനവും മേഘാലയയില്‍ 32.67 ശതമാനവുമാണ് ദാരിദ്ര്യം. കേരളം (0.71 ശതമാനം), ഗോവ (3.76 ശതമാനം), സിക്കിം (3.82 ശതമാനം), തമിഴ്നാട് (4.89 ശതമാനം), പഞ്ചാബ് (5.59 ശതമാനം) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്. പ്രഥമ നഗര സുസ്ഥിര വികസന ലക്ഷ്യ (എസ്‌ഡിജി) സൂചികയിൽ നാലും അഞ്ചും സ്ഥാനങ്ങളിൽ തിരുവനന്തപുരവും കൊച്ചിയും ഇടം നേടി. രാജ്യത്തെ 56 നഗരങ്ങളെ 77 മാനദണ്ഡങ്ങളുടെയും 46 വികസന ലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തി പ്രസിദ്ധീകരിച്ച പട്ടികയിലാണ്‌ തിരുവനന്തപുരത്തിനും കൊച്ചിക്കും അഭിമാനകരമായ നേട്ടം കൈവരിക്കാനായത്‌. ദാരിദ്ര്യ നിർമാർജനം, ജീവിത നിലവാരം, പട്ടിണി ഇല്ലാതാക്കൽ, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.

Related posts

Leave a Comment