പിണറായി-വീണ- ഫാരിസ് അബൂബക്കർ ബന്ധം ശക്തം: പി.സി. ജോർജ്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും വിവാദ വ്യവസായി ഫാരിസ് അബൂബക്കറും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് പി.സി. ജോർജ്. ഫാരിസ് അബൂബക്കറുമായുള്ള ബിസിനസ് നീക്കങ്ങളാണ് ഇതിനു പിന്നിലുള്ളത്. സോളാർ കേസിലെ പ്രതിയുടെ പരാതിയിൽ തിടുക്കപ്പെട്ട് തന്നെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചു മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ജോർജ്.
പിണറായിക്കും മകൾക്കുമെതിരേ ആരോപണങ്ങൾ കടുപ്പിച്ച് ജനപക്ഷം നേതാവ് പി സി ജോർജ്. വീണാ വിജയൻറെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് പി സി ജോർജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും മകൾക്കും കൊള്ളയിൽ പങ്കുണ്ട്. മുഖ്യമന്ത്രിക്ക് പിന്നാലെ മകളും വിദേശരാജ്യങ്ങൾ സന്ദർശിച്ചുവെന്ന് ജോർജ് ആരോപിച്ചു.
ആരോപണങ്ങൾ ശരിയാണോ എന്ന് ഇഡി തെളിയിക്കട്ടെ. ചോദ്യം ചെയ്യുന്നവരെ അകത്താക്കുക എന്നതാണ് സർക്കാർ നിലപാട്. തൻറെ ഭാര്യയുൾപ്പടെയുള്ളവരെ പ്രതിയാക്കാൻ നീക്കം നടക്കുകയാണ്. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും പി സി ജോർജ് പറഞ്ഞു.

Related posts

Leave a Comment