Connect with us
48 birthday
top banner (1)

Featured

പിണറായി വിജയന്റെ മഹാമനസ്‌കതയെ
കുമാരസ്വാമി പ്രശംസിച്ചത് വെറുതെയല്ല: കെ.സി.വേണുഗോപാൽ

Avatar

Published

on

*ദേവഗൗഡയുടെ നേതൃത്വത്തെയെതിർത്ത് ജെഡിഎസ് കേരളഘടകം തിരഞ്ഞെടുപ്പ് കമ്മീഷൻ കത്തു നൽകാൻ തയ്യാറാകുമോ?

ന്യൂഡൽഹി: ബിജെപി സഖ്യത്തെ എതിർത്തതിന്റെ പേരിൽ ജെഡിഎസ് കർണാടക അധ്യക്ഷനെ പുറത്താക്കിയ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ കേരളത്തിലെ ജെഡിഎസിന്റെ സംസ്ഥാന പ്രസിഡന്റിനെ ഇതുവരെ പുറത്താക്കിയിട്ടില്ലെന്നും അവിടെയാണ് എച്ച്.ഡി.കുമാരസ്വാമി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ മഹാമനസ്‌കതയുടെ പ്രസക്തിയെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

Advertisement
inner ad

കഴിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസിന്റെ പ്രതിനിധികൾ മത്സരിച്ചത് ആ പാർട്ടിയുടെ ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡ നൽകിയ ചിഹ്നത്തിലാണ്. അതേ അധ്യക്ഷനാണ് മോദിയും അമിത് ഷായുമായി ചർച്ച ചെയ്ത് ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. ബിജെപിക്ക് ലോകസഭയിൽ സീറ്റുണ്ടാക്കാനും വീണ്ടും മോദിയെ പ്രധാനമന്ത്രിയാക്കാനും കൂട്ടുകെട്ടുണ്ടാക്കിയ പാർട്ടിയാണ് ജെഡിഎസ്. അവരെ എന്തുകൊണ്ടാണ് സിപിഎം ഇടതു മുന്നണിയിൽ നിന്നും മന്ത്രിസഭയിൽ നിന്നും പുറത്താക്കാത്തത്.ബിജെപിയുമായി സഖ്യത്തിലായ പാർട്ടിയെ എൽഡിഎഫിൽ തുടരാൻ അനുവദിച്ചത് സിപിഎമ്മിന് ഒരിക്കലും മായ്ക്കാൻ കഴിയാത്ത കരിയാണിത്. ബിജെപി വിരുദ്ധതിയിൽ സിപിഎം വെള്ളം ചേർത്തെന്നും വേണുഗോപാൽ പറഞ്ഞു.

ജെഡിഎസ് കേരള ഘടകം ദേശീയ നേതൃത്വത്തിന് വിരുദ്ധമാണെന്ന് വാക്കാൽ പറഞ്ഞത് കൊണ്ട് കാര്യമില്ല. ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവഗൗഡയും മകൻ കുമാരസ്വാമിയും നേതൃത്വം നൽകുന്ന പാർട്ടിയുടെ ഭാഗമല്ലെന്നും കേരളത്തിൽ തങ്ങൾ പ്രത്യേകം പാർട്ടിയാണെന്നും കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തുനൽകാൻ ജെഡിഎസ് സംസ്ഥാന നേതൃത്വം തയ്യാറാകണം. അങ്ങനെയെങ്കിൽ അവരുടെ നിലപാടിനെ അംഗീകരിക്കാം. അല്ലാത്തപക്ഷം ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിഎസിനെ മന്ത്രിസഭയിൽ നിന്നും എൽഡിഎഫിൽ നിന്നും പുറത്താക്കുമോയെന്നാണ് രാജ്യം ഉറ്റുനോൽക്കുന്നത്. ജെഡിഎസ് കേരള ഘടകം ദേവഗൗഡ നേതൃത്വം പാർട്ടിക്ക് എതിരാണെന്ന് വാക്കാൽ പറഞ്ഞിട്ട് കാര്യമില്ല.

Advertisement
inner ad

ദേശീയ നേതൃത്വത്തിന്റെതിന് വിരുദ്ധമാണ് ജെഡിഎസ് കേരള ഘടകത്തിന്റെതെന്നും അവർ മുന്നണിയിൽ തുടരുന്നതിൽ ധാർമിക പ്രശ്‌നമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന പരിഹാസ്യമാണ്. സിപിഎമ്മിന്റെ ബംഗാൾ ഘടകം ബിജെപിയുമായി ധാരണയുണ്ടാക്കിയാൽ കേരളത്തിലെ സിപിഎം അംഗീകരിക്കുമോ? സിപിഎം ഈ വിഷയത്തെ ലാഘവത്തോടെ കാണുന്നതെന്തിനാണ് ? ജെഡിഎസിനെ പുറത്താക്കാൻ ആരെയാണ് സിപിഎം ഭയക്കുന്നതെന്നും വേണുഗോപാൽ ചോദിച്ചു.

രാജസ്ഥാനിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് ഒരു തർക്കവുമില്ല. അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും കോൺഗ്രസ് ഹൈക്കമാൻഡും കൂടിയാലോചിച്ചാണ് അവിടത്തെ പകുതിയോളം സീറ്റുകളിൽ ഒറ്റപ്പേരിലെത്തിയത്. തർക്കമുണ്ടായിരുന്നെങ്കിൽ അത് സാധ്യമാകുമോ? സ്ഥാനാർത്ഥി പട്ടിക എപ്പോൾ പ്രഖ്യാപിക്കണം, എന്ത് തന്ത്രം സ്വീകരിക്കണം എന്നത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിന് കൃത്യമായ ഷെഡ്യൂളുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഒരു അവ്യക്തയുമില്ല. ഘട്ടംഘട്ടമായി ശേഷിക്കുന്നതും പ്രഖ്യാപിക്കും. മുഖ്യമന്ത്രിയെ നേരത്തെ പ്രഖ്യാപിക്കുന്ന ശൈലി കോൺഗ്രസിനില്ല. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സർക്കാരിന്റെ ഭരണ നേട്ടമാണ് കോൺഗ്രസിന്റെ തുറുപ്പ് ചീട്ട്. ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക നോക്കിയല്ല കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്. മധ്യപ്രദേശിലെ തർക്കം പ്രാദേശിക തലത്തിലാണെന്നും ഇന്ത്യസഖ്യം അതിനെ ഗൗരവമായി തന്നെയാണ് കാണുന്നതെന്നും അത് പരിഹരിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

അണ്ടർ-19 ഏഷ്യ കപ്പ് ക്രിക്കറ്റ്; ഇന്ത്യ ഫൈനലില്‍

Published

on

ദുബായ്: അണ്ടർ-19 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചത് ഏഴ് വിക്കറ്റിന്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 46.2 ഓവറില്‍ 173 റണ്‍സിന് പുറത്തായി. ഇന്ത്യക്കു വേണ്ടി ചേതൻ ശർമ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍, കിരണ്‍ ചോർമലെ ആയുഷ് മാത്രെ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആയുഷ് മാത്രെയും (28 പന്തില്‍ 34) രാജസ്ഥാൻ റോയല്‍സ് ഐപിഎല്‍ ലേലത്തില്‍ സ്വന്തമാക്കിയ വൈഭവ് സൂര്യവംശിയും (36 പന്തില്‍ 67) ചേർന്ന് വെടിക്കെട്ട് തുടക്കം നല്‍കി. ടീം സ്കോർ 91 റണ്‍സിലെത്തിയപ്പോഴാണ് മുംബൈ സീനിയർ ടീമിന്‍റെ ഓപ്പണറായ മാത്രെ പുറത്താകുന്നത്. ആക്രമണം തുടർന്ന പതിമൂന്നുകാരൻ സൂര്യവംശി ടൂർണമെന്‍റില്‍ തുടർച്ചയായ രണ്ടാം അർധ സെഞ്ച്വറിയും കണ്ടെത്തി. അഞ്ച് സിക്സും ആറ് ഫോറും ഉള്‍പ്പെട്ടതായിരുന്നു ഇന്നിങ്സ്.വെറും 21.4 ഓവറില്‍ ഇന്ത്യ ലക്ഷ്യം നേടി. ആന്ദ്രെ സിദ്ധാർഥ് 22 റണ്‍സെടുത്ത് പുറത്തായപ്പോള്‍, ക്യാപ്റ്റൻ മുഹമ്മദ് അമാൻ 25 റണ്‍സും കെ.പി. കാർത്തികേയ 11 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു.

Advertisement
inner ad
Continue Reading

Featured

കുവൈറ്റിലെ ബാങ്കിനെ കബളിപ്പിച്ചു മുങ്ങി മലയാളികൾ; 700 കോടിയുടെ തട്ടിപ്പ്

Published

on

തിരുവനന്തപുരം: കുവൈറ്റിലെ ബാങ്കിന്‍റെ കോടികള്‍ കബളിപ്പിച്ച സംഭവത്തില്‍ 1425 മലയാളികള്‍ക്കെതിരെ അന്വേഷണം. ഗള്‍ഫ് ബാങ്ക് കുവൈറ്റിന്‍റെ 700 കോടി കബളിപ്പിച്ചെന്നാണ് നിഗമനം.കുവൈറ്റിലെ ബാങ്കിന്‍റെ ശതകോടികള്‍ കബളിപ്പിച്ച സംഭവത്തില്‍ 1425 മലയാളികള്‍ക്കെതിരെ അന്വേഷണം. ഗള്‍ഫ് ബാങ്ക് കുവൈറ്റിന്‍റെ 700 കോടി കബളിപ്പിച്ചെന്നാണ് നിഗമനം.തട്ടിപ്പ് നടത്തിയവരില്‍ 700 മലയാളി നഴ്സുമാരും ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം. ബാങ്കിന്‍റെ പരാതിയില്‍ സംസ്ഥാനത്ത് പത്ത് കേസുകള്‍ രജിസ്റ്റർചെയ്തു. കോവിഡ് സമയത്താണ് തട്ടിപ്പ് നടന്നിട്ടുള്ളത്. ബാങ്കില്‍നിന്ന് കോടികള്‍ ലോണെടുത്ത ശേഷം ഇവർ കടന്നുകളയുകയായിരുന്നു.

50 ലക്ഷം മുതല്‍ രണ്ട് കോടി വരേയാണ് പലരും ലോണ്‍ എടുത്തത്. കഴിഞ്ഞ മാസം കുവൈറ്റിലുള്ള ഗള്‍ഫ് ബാങ്ക് കുവൈറ്റിന്‍റെ ജീവനക്കാർ തിരുവനന്തപുരത്ത് എത്തി എഡിജിപിയെ കണ്ടതായും വിവരമുണ്ട്. 2020-22 കാലത്താണ് ബാങ്കില്‍ നിന്ന് ചെറിയ തുക ലോണ്‍ എടുത്തത്. അതായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. ലോണെടുത്ത തുക കൃത്യമായി അടച്ച്‌ പിന്നീട് 2 കോടി രൂപ വരെ വലിയ ലോണ്‍ എടുക്കുകയായിരുന്നു. ലോണ്‍ തുക കൈപ്പറ്റിയ ശേഷം ഇവർ കുവൈറ്റില്‍ നിന്നും മുങ്ങുകയായിരുന്നു.

Advertisement
inner ad
Continue Reading

chennai

ചെന്നൈ-ബാംഗ്ലൂർ യാത്രയ്ക്ക് 30 മിനിറ്റ്; വേഗം കൊണ്ട് അത്ഭുതം സൃഷ്ടിക്കൻ ഹൈപ്പർ ലൂപ്പ്

പരീക്ഷണ ട്രാക്ക് ചെന്നൈയിൽ പൂ‌ർത്തിയായി

Published

on

ചെന്നൈ: വേഗം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന ഹൈപ്പർ ലൂപ്പ് എന്ന ക്യാപ്‌സ്യൂൾ ട്രെയിൻ സർവീസിന്റെ പരീക്ഷണ ട്രാക്ക് പൂ‌ർത്തിയായി.കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്‌ണവ് ആണ് വിവരം സൂചിപ്പിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഐഐടി മദ്രാസ് ക്യമ്പസ് ഡിസ്‌കവറി ക്യാമ്പസിലാണ് പരീക്ഷണ ട്രാക്ക് പൂർത്തിയായിരിക്കുന്നത്. 410 മൈല്‍ നീളമുള്ള പരീക്ഷണ ട്രാക്കിന്റെ ദൃശ്യങ്ങളാണ് കേന്ദ്രമന്ത്രി അറിയിച്ചത്. ഐഐടി മദ്രാസ് ആവിഷ്‌കാർ ഹൈപ്പർലൂപ്പ് ടീം, ഇന്ത്യൻ റെയില്‍വെ ഒപ്പം സ്റ്റാർട്ടപ്പ് കമ്പനിയായ ട്യൂടർ ഹൈപ്പർ ലൂപ്പ് എന്നിവർ ചേർന്നാണ് ഇത് തയ്യാറാക്കിയത്. ഹൈപ്പർലൂപ്പിന് പിന്നില്‍ പ്രവർത്തിച്ചവരെ മന്ത്രി അഭിനന്ദിച്ചു.ചെന്നൈ മുതല്‍ ബംഗളൂരു വരെയുള്ള 350 കിലോമീറ്റർ ദൂരം വെറും അരമണിക്കൂർ മതിയാകും ഹൈപ്പർലൂപ്പിന് മറികടക്കാൻ.

കുറഞ്ഞ വായു മർദ്ദമുള്ള ട്യൂബുകളാൽ സീൽ‌ ചെയ്യപ്പെട്ട ട്യൂബ് അല്ലെങ്കിൽ സിസ്റ്റമാണ് ഹൈപ്പർ‌ലൂപ്പ്, അതിലൂടെ ഒരു പോഡ് വഴി വായു പ്രതിരോധം അല്ലെങ്കിൽ ഘർഷണം കൂടാതെ വളരെ ദൂരം സഞ്ചരിക്കാം.വൈദ്യുത കാന്തിക തരംഗങ്ങളുടെ ശക്തിയിൽ പ്രവർത്തിക്കുന്ന കാറിന്റെ വലിപ്പമുള്ള വാഹനമാണ് ഹൈപ്പർലൂപ്പ്. ഹൈപ്പർലൂപ്പിന് മണിക്കൂറിൽ 1200 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. വാഹനത്തിന്റെ വിജയകരമായ ആദ്യ പരീക്ഷണം ഏതാനും മാസങ്ങൾക്കു മുൻപ് അമേരിക്കയിൽ നടന്നു കഴിഞ്ഞു.

Advertisement
inner ad

മദ്രാസ് ഐഐടി 2017ല്‍ ആണ് ‘ആവിഷ്‌കാർ ഹൈപ്പർലൂപ്പ്’ ആരംഭിച്ചത്. 70 വിദ്യാർത്ഥികള്‍ അടങ്ങുന്ന സംഘമായിരുന്നു ഇതിലുള്ളത്. ഹൈപ്പർലൂപ്പ് വഴിയുള്ള ഗതാഗത സൗകര്യം വർദ്ധിപ്പിക്കാനുള്ള ആശയങ്ങള്‍ പ്രയോഗിക്കാനുള്ള ഇടമായിരുന്നു ഇതില്‍. കേന്ദ്ര സർക്കാരിനൊപ്പം സ്‌റ്റീല്‍ ഭീമനായ ആർസെലർ മിത്തലും ഈ പദ്ധതിയില്‍ പങ്കാളിയായി. പദ്ധതിയ്‌ക്ക് ആവശ്യമായ പ്രധാന വസ്‌തുക്കള്‍ മിത്തലാണ് നല്‍കിയത്. എലോണ്‍ മസ്‌കും അദ്ദേഹത്തിന്റെ സ്ഥാപനം സ്‌പേസ് എക്‌സുമാണ് ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യ ഏറെ പ്രോത്സാഹി‌പ്പിച്ചത്. ഐഐടി മദ്രാസിലെ ആവിഷ്‌കാർ ഹൈപ്പർലൂപ്പിന് 2019ല്‍ സ്‌പേസ്‌ എക്‌സ് നടത്തിയ ഹൈപ്പർ‌ലൂപ്പ് പോഡ് മത്സരത്തില്‍ ആഗോള റാങ്കിംഗില്‍ മികച്ച പത്തെണ്ണത്തില്‍ ഒന്നാകാനായി. ഏഷ്യയില്‍ നിന്നുള്ള ഏക ടീമാണ് ആവിഷ്‌കാർ ഹൈപ്പർലൂപ്പ്. 2023ല്‍ യൂറോപ്യൻ ഹൈപ്പർലൂപ്പ് വീക്കില്‍ ആഗോളതലത്തിലെ മികച്ച മൂന്ന് ഹൈപ്പ‌ർലൂപ്പുകളില്‍ ഒന്നുമായി.

Advertisement
inner ad
Continue Reading

Featured