കാസര്‍കോട്: കെ റെയില്‍ പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. വികസന വിരുദ്ധപട്ടം ഏറ്റവും കൂടുതല്‍ ചേരുന്നത് പിണറായി വിജയനാണെന്ന് സതീശന് പറഞ്ഞു. വിമര്‍ശിക്കുന്നവരെ മോദി രാജ്യദ്രോഹികളെന്ന് പറയുന്നു. മോദി സ്റ്റൈലാണ് പിണറായിയുടേതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കെ റെയില്‍ വിഷയത്തില്‍ യു.ഡി.എഫിന് വ്യക്തമായ നിലപാടുണ്ട്. ഈ നിലപാട് നിയമസഭയില്‍ പറഞ്ഞതാണ്. ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് അവിശുദ്ധ കൂട്ടുക്കെട്ടെന്ന ആരോപണം മുഖ്യമന്ത്രി ഉന്നയിക്കുന്നത്. ഇത്തരം ക്ലീഷേ വാക്കുകള്‍ മുഖ്യമന്ത്രി പറയരുതെന്നും വി.ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു.