Connect with us
48 birthday
top banner (1)

Kerala

പിണറായി കേരളത്തെ കൊള്ളയടിച്ചു, പാർട്ടിയെ വഞ്ചിച്ചു,
അടിയന്തര അന്വേഷണം വേണമെന്ന് സുധാകരൻ

Avatar

Published

on

ന്യൂഡൽഹി: പിണറായി വിജയൻ എറണാകുളത്തു ദേശാഭിമാനി ഓഫീസിൽ വച്ച് 2.35 കോടി രൂപ കൈതോലപ്പായയിൽ ചുരുട്ടിക്കെട്ടി ഇരുട്ടിന്റെ മറവിൽ കാറിൽ കൊണ്ടുപോയെന്ന ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ വെളിപ്പെടുത്തലും പിണറായിയുടെ വലംകൈയായിട്ടുള്ള ഭൂമാഫിയ 1500 ഏക്കർ സ്വന്തമാക്കിയെന്നുമുള്ള മാധ്യമ പ്രവർത്തകയുടെ വെളിപ്പെടുത്തലും അടിയന്തരമായി അന്വേഷണവിധേയമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തെ മൊത്തക്കച്ചവടം ചെയ്യുന്ന പിണറായിയുടെ മലപോലെയുള്ള അനധികൃത ഇടപാടുകളുടെ ഒരറ്റം മാത്രമാണീ വെളിപ്പെടുത്തലുകളെന്നു സുഝകരൻ ചൂണ്ടിക്കാട്ടി.
വ്യാജപരാതികളുടെ അടിസ്ഥാനത്തിൽ തനിക്കും പ്രതിപക്ഷ നേതാവിനും മാധ്യമ പ്രവർത്തകർക്കും എതിരേ ഉടനടി കേസെടുക്കുന്ന കേരള പോലീസിന് ജി ശക്തിധരന്റെ ആധികാരികമായ വെളിപ്പെടുത്തലുകളെ അവഗണിക്കാനാകില്ല. ദേശാഭിമാനിയുടെ ഉന്നതപദവിയിലിരുന്നപ്പോൾ, ദേശാഭിമാനിയുടെ കൊച്ചിയിലെ ഓഫീസിൽ നടന്ന കാര്യമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ആ പണം അദ്ദേഹം കൂടി എണ്ണി തിട്ടപ്പെടുത്തകയും അതു പൊതിഞ്ഞുകൊണ്ടുപോകാൻ കൈതോലപ്പായ വാങ്ങിക്കൊണ്ടുവരുകയും ചെയ്തു. ഇന്നോവ കാറിന്റെ ഡിക്കിയിൽ അതു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയപ്പോൾ ഇപ്പോഴത്തെ ഒരു മന്ത്രിയും കൂടെയുണ്ടായിരുന്നു. ഇത്രയും കൃത്യമായ വിശദാംശങ്ങളോടു കൂടിയ ഒരു വെളിപ്പെടുത്തൽ കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ല. ആ പണം ഇരുട്ടിൽ അപ്രത്യക്ഷമായെന്നും വെളിപ്പെടുത്തലിലുണ്ട്.

മറ്റൊരു സംഭവത്തിൽ ഒരു പണക്കാരൻ നല്കിയ 20 ലക്ഷം രൂപയിൽ 10 ലക്ഷം രൂപയും ഇതുപോലെ ഇരുട്ടിൽ അപ്രത്യക്ഷമായി. കോവളം ഹോട്ടലിൽ വച്ച് ഈ പണക്കാരൻ രണ്ടു പായ്ക്കറ്റുകളിൽ പണം പിണറായി ഏല്പിച്ചു. ഇതിൽ ഒരു പായ്ക്കറ്റ് പണം രാത്രി 11 മണിക്ക് പിണറായി പാർട്ടി ഓഫീസിൽ ഏല്പിച്ച് മറ്റൊരു പായ്ക്കറ്റുമായി നേരെ എതിർവശത്തുള്ള സ്വന്തം ഫ്‌ളാറ്റിലേക്കു പോയി. ഇതുപോലെയുള്ള നിരവധി സംഭവങ്ങളുണ്ടെന്നും ശക്തിധരൻ ചൂണ്ടിക്കാട്ടി.

Advertisement
inner ad

പാർട്ടിക്കു ലഭിക്കേണ്ടിയിരുന്ന ഈ പണമെല്ലാം എവിടെപ്പോയിയെന്നത് പാർട്ടിക്കുപോലും അറിയാത്ത വലിയൊരു ചോദ്യചിഹ്നമാണ്. എന്നാൽ ഇതു സംബന്ധിച്ച സൂചനകൾ ലഭിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ ബാംഗ്ലൂർ ആസ്ഥാനമായുള്ള സന്ധ്യാ രവിശങ്കർ എന്ന മാധ്യമ പ്രവർത്തക പുറത്തുകൊണ്ടു വന്നിട്ടുണ്ട്. വിഎസ് അച്യുതാനന്ദൻ വെറുക്കപ്പെട്ടവനായി മുദ്രകുത്തിയ പിണറായിയുടെ വലംകൈ ഫാരിസ് അബുബക്കർ, ശോഭ ഡവലപ്പേഴ്‌സ് എന്നിവരുമായി ചേർന്ന് 1500 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാട് നടത്തിയിട്ടുണ്ട് എന്നതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് രേഖകൾ സഹിതം പുറത്തുവന്നത്. കേരളത്തെ കൊള്ളയടിച്ച ഈ ഇടപാടും അന്വേഷണ വിധേയമാക്കണമെന്നു സുധാകരൻ ആവശ്യപ്പെട്ടു

കൈതോല പായയിൽ നായികയെ തട്ടിക്കൊണ്ടു പോകുന്നതൊക്കെ സിനിമയിൽ മാത്രമാണ് മലയാളികൾ കണ്ടിട്ടുള്ളത്. അതിൽ കെട്ടുകണക്കിന് നോട്ടുകൾ കടത്താമെന്ന് ആദ്യമായി കണ്ടുപിടിച്ചത് പിണറായിയാണ്. ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയതുപോലുള്ള നിത്യനൂതനങ്ങളായ എത്രയെത്ര കണ്ടുപിടിത്തങ്ങളുടെ പേറ്റന്റാണ് ഈ നേതാവിനുള്ളത്. കണ്ണൂരിൽ സമകാലീനരായി പ്രവർത്തിച്ചിട്ടുള്ള തനിക്ക് ഇതിലപ്പുറമുള്ള കാര്യങ്ങളറിയാം. ഇരുട്ടിനെ സ്‌നേഹിക്കുകയും ഇരുട്ടിന്റെ മറവിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഇരുട്ടിന്റെ സന്തതിയായി ചരിത്രം രേഖപ്പെടുത്താൻ പോകുന്ന നേതാവാണിതെന്ന് സുധാകരൻ അഭിപ്രപായപ്പെട്ടു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Pathanamthitta

വൈദ്യുതി വകുപ്പ് മന്ത്രിയുടെ കോലം കത്തിച്ചു പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ്‌

Published

on

പത്തനംതിട്ട: വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് വൈദ്യുതി മന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചുയൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ഉത്ഘാടനം ചെയ്തു അസ് ലം കെ അനൂപ് അദ്ധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ലിനു മാത്യു മള്ളേത്ത്, സുധീഷ് സി പി, കാർത്തിക്ക് മുരിങ്ങമംഗലം, അജ്മൽ അലി, അബ്ദുൽ നസീം, അജ്മൽ കരിം, നജീംരാജൻ, ഇർഷാദ് ഖാൻ,എ ഷെഫീഖ്,ഡാർലിക്ക് കെ എം,വിനീത്, ഷിഹാബുദീൻ വലഞ്ചുഴി,സിയാദ് മുഹമ്മദ്,ഷാൻ എസ് , മുഹമ്മദ് അർഫാൻ, ഉവൈസ്, ജിബിൻ ചിറക്കടവിൽ അൻവർ കമറുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

Continue Reading

Kerala

മാനഭംഗ കേസിലെ പ്രതി 25 വര്‍ഷത്തിനു ശേഷം പിടിയില്‍

Published

on

മലപ്പുറം: മാനഭംഗ കേസിലെ പ്രതി 25 വര്‍ഷത്തിനു ശേഷം എടക്കര പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം
ആറ്റിങ്ങല്‍ സ്വദേശി രാജുവിനെയാണ് (59) പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ സമാനമായ രണ്ട് കേസുകളാണുള്ളത്. 1999 ആഗസ്റ്റ് മാസത്തിലും ഡിസംബറിലുമാണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ താമസിച്ചിരുന്ന ചെമ്പന്‍കൊല്ലിയില്‍ മറ്റൊരു വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയെ കൈയില്‍ കയറി പിടിച്ചു മാനഭംഗപെടുത്തിയതാണ് ആദ്യ കേസ്. സ്ത്രീയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. ഈ സംഭവത്തിന് മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ കേസ്. പ്രതി താമസിച്ചിരുന്ന ചെമ്പന്‍കൊല്ലിയിലുള്ള മറ്റൊരു വീട്ടില്‍ അതിക്രമിച്ച് കയറി കുടുംബസമേതം താമസിച്ചിരുന്ന സ്ത്രീയെ മാനഹാനിപെടുത്തുകയും സ്ത്രീയെ കത്തി കൊണ്ട് വെട്ടി പരിക്കേല്‍പിച്ചെന്നുമാണ് പരാതി. സ്ത്രീയുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം നടത്തിയതിയെങ്കിലും ഇതിലും പൊലീസിന് പ്രതിയെ പിടികൂടാനായില്ല. വര്‍ഷങ്ങളായിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനെതുടര്‍ന്ന് കോടതി പ്രതിക്ക് എതിരെ വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി ബി. ബാലചന്ദ്രന്റെ നിര്‍ദേശ പ്രകാരം എടക്കര ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടയിലാണ് കാസര്‍കോട് രാജപുരത്ത് ഒളിവില്‍ കഴിയവെ പ്രതി രാജുവിനെ എടക്കര പൊലീസ് പിടികൂടിയത്. നിലമ്പൂര്‍ കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Continue Reading

Kerala

വൈദ്യുതി നിരക്ക് വർദ്ധനക്കെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്കെന്ന്; കെ സുധാകരൻ എംപി

Published

on

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനേ കൂട്ടിയ സർക്കാർ നടപടിക്കെതിരേ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി. വൈദ്യുതി നിരക്ക് കൂട്ടിയ നടപടി തികഞ്ഞ പിടിപ്പുകേടും ധിക്കാരവുമാണ്. ഇത് അഞ്ചാം തവണയാണ് പിണറായി സർക്കാർ നിരക്കു കൂട്ടുന്നത്. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുധാകരൻ പറഞ്ഞു.

വൈദ്യുതി വാങ്ങുന്നതിനുള്ള ദീർഘകാല കരാർ യാതൊരു ആസൂത്രണവുമില്ലാതെ റദ്ദാക്കിയത് എന്തിനുവേണ്ടിയായിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കണം. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും ഇപ്പോൾ വിലവർധനവിന്റെ പിടിയിലാണ്. വൈദ്യുതി നിരക്ക് വർധന ജനജീവിതം കൂടുതൽ ദുസഹമാക്കും. പിണറായിയുടെ ഭരണത്തിൽ ജനം പൊറുതിമുട്ടി. നിരക്കു കൂട്ടിയ നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Featured