Connect with us
,KIJU

Kerala

സ്ത്രീ സുരക്ഷ ഒരുക്കുന്നതിൽ പിണറായി സർക്കാർ പരാജയം: ജെബിമേത്തർ എം.പി

Avatar

Published

on

ശാസ്താംകോട്ട: സ്ത്രീ സുരക്ഷ ഉയർത്തി അധികാരത്തിൽ വന്ന മുഖ്യമന്ത്രി പിണറായി വിജയൻ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ടതായി മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ജെബിമേത്തർ എം.പി ആരോപിച്ചു. ആബുലൻസിലും ആശുപത്രി ഐ.സി.യു വിലും വീടുകളിൽ ഉറങ്ങിക്കിടക്കുന്ന കുട്ടികളടക്കം പ്രായഭേദമന്യേ പീഡനത്തിന് ഇരയാകുകയാണ്. പ്രതികളെ പോലീസും ഭരണക്കാരും സി.പി.ഐ(എം) ഉം സംരക്ഷിക്കുകയാണന്നും അവർ പറഞ്ഞു. മഹിള കോൺഗ്രസ് ഉത്സാഹ് ശാസ്താംകോട്ട ബ്ലോക്ക് കൺവൻഷൻ ഭരണിക്കാവിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
ബ്ലോക്ക് പ്രസിഡന്റ് എസ്. ബീന കുമാരി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫേബ സുദർശനൻ , സംസ്ഥാന വൈസ് പ്രസിഡന്റ് യു. വഹീദ , ജനറൽ സെക്രട്ടറിമാരായ ആർ. രശ്മി, ലാലി ജോൺ , മാര്യത്ത് ബീവി, പ്രഭ അനിൽ , എം.വി. ശശികുമാരൻ നായർ , വൈ. ഷാജഹാൻ, തുണ്ടിൽ നൗഷാദ്, ഗോകുലം അനിൽ, മിനി സൂര്യകുമാർ, ഉമാദേവി, ബി. സേതു ലക്ഷ്മി, ജയശ്രീ രമണൻ , ദുലാരി , നൂർ ജഹാൻ ഇബ്രാഹിം, ശ്രീജ രാധാകൃഷ്ണൻ, രതി വിജയൻ , അനില ആനി ലാസർ , ബീന പ്രസാദ്, ജല ജ, സിന്ധു പ്രസാദ്, മേഴ്സി ഷാജിതുടങ്ങിയവർ പ്രസംഗിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

നവകേരള സദസ്സിൽ മുഴുവൻ
വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കണം; കുസാറ്റ്
വൈസ് ചാൻസലറുടെ സർക്കുലർ

Published

on

കൊച്ചി: സർക്കാരിൻ്റെ നവകേരള സദസ്സിൽ
പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കുസാറ്റ്
വൈസ് ചാൻസലറുടെ സർക്കുലർ.
യൂണിവേഴ്സിറ്റിയിലെ മുഴുവൻ
വിദ്യാർത്ഥികളും അധ്യാപകരും നവകേരള
സദസ്സിൽ പങ്കെടുക്കണമെന്ന് സർക്കുലറിൽ
വൈസ് ചാൻസിലർ ആവശ്യപ്പെട്ടു. വി.സിയുടെ നിർദേശപ്രകാരമാണ് റജിസ്ട്രാർ സർക്കുലർ ഇറക്കിയത്. അധ്യാപകരും
ജീവനക്കാരും വിദ്യാർത്ഥികളും
നിർബന്ധമായും പങ്കെടുക്കണമെന്നും
സർക്കുലറിൽ പറയുന്നു. നവകേരള സദസ്സിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച സംഭവത്തിൽ നേരത്തേ ഹൈക്കോടതി സർക്കാരിനു മുന്നറിയിപ്പ് നൽകിയിരുന്നു.കോടതി ഉത്തരവുണ്ടായിട്ടും വിദ്യാർഥികളെ പങ്കെടുപ്പിച്ചത് ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. ആവർത്തിച്ചാൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹരജി പരിഗണിച്ചത്. കുഞ്ഞുമനസുകളിൽ രാഷ്ട്രീയം കുത്തിവെക്കേണ്ടെന്നും കോടതി പറഞ്ഞു.

Continue Reading

Featured

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ തമിഴ്‌നാട്ടില്‍ പിടിയിൽ

Published

on

കൊല്ലം:കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു പേരെ പൊലീസ് പിടികൂടി. തമിഴ്നാട് പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതികൾ ചാത്തന്നൂർ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു. ഇവർ‌ മൂന്നു പേരും തട്ടിക്കൊണ്ടുപോകലുമായി നേരിട്ടു ബന്ധമുള്ളവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Advertisement
inner ad
Continue Reading

Kerala

നവകേരള സദസിനെതിരെ വാഴ വെച്ച് പ്രതിഷേധം; വെട്ടിമാറ്റി സിപിഎം പ്രവർത്തകർ

Published

on

പാലക്കാട്: നവകേരള സദസിനെതിരെ വാഴ വെച്ച് പ്രതിഷേധം. പാലക്കാട് ഒറ്റപ്പാലത്ത് നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപം 21 വാഴ വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. ഇന്നലെ രാത്രിയായിരുന്നു വാഴ വെച്ചത്. എന്നാൽ രാവിലെ വാഴകൾ വെട്ടി മാറ്റിയ നിലയിലായിരുന്നു. സിപിഎം പ്രവർത്തകരാണ് വാഴകൾ വെട്ടി മാറ്റിയതെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. ഒറ്റപ്പാലത്ത് നടക്കാനിരിക്കുന്ന ഏതോ സദസിലേക്ക് എത്തിച്ചേരുന്നവർക്ക് അവിടുത്തെ സാമാന്യ ജനങ്ങൾ ഒരുക്കിയ വമ്പിച്ച സ്വീകരണമെന്ന് കുറിച്ച് വാഴ വച്ചതിൻ്റെ ചിത്രങ്ങൾ കോൺ ഗ്രസ് നേതാവ് ഡോ. പി സരിൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുമുണ്ട്.

Continue Reading

Featured