Connect with us
48 birthday
top banner (1)

Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടക്കിയതും പിണറായി സര്‍ക്കാരിന്റെ നേട്ടം: കെ.സി വേണുഗോപാല്‍

Avatar

Published

on

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങുന്ന ഗതികേടിലേക്ക് കേരളത്തെ നയിച്ചതില്‍  മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണി സര്‍ക്കാരിനും അഭിമാനിക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. അടിമുടി പരാജയമായ ഒരു സര്‍ക്കാരും ആ സര്‍ക്കാരിന്റെ തെറ്റായ ധനകാര്യ മാനേജ്‌മെന്റുമാണ് ഇതിന് കാരണം.കൈയും കണക്കുമില്ലാതെ ഖജനാവിലെ പണം സര്‍ക്കാര്‍ ധൂര്‍ത്തടിച്ചതിന്റെ പരിണിതഫലമാണ് ഒരു ജനത അനുഭവിക്കുന്നത്. അഞ്ചര ലക്ഷം വരുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമാണ് ശമ്പളം ലഭിക്കാത്തത്. ശമ്പളം മാത്രമല്ല, സാമൂഹിക ക്ഷേമ പെന്‍ഷനും പദ്ധതികളും ഉള്‍പ്പെടെ അവതാളത്തിലാണ്. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന ജനത്തിന്റെ നടുവൊടിക്കും വിധം നികുതികള്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ജനദ്രോഹ നടപടികളില്‍ കേന്ദ്രവും സംസ്ഥാനവും ഒരേ നിലയില്‍ പ്രതിക്കൂട്ടിലാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയെങ്കിലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ശമ്പളം മുടക്കം കൂടാതെ നല്‍കുകയും ചെയ്തു.അഴിമതിയും കെടുകാര്യസ്ഥതയും മാത്രം കൈമുതലാക്കി ഈ നിലയിലേക്ക് കേരളത്തെ തള്ളിയിട്ട സംസ്ഥാന സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുന്ന കാഴ്ച വിദൂരമല്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

Thiruvananthapuram

ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട് ബജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം : ചവറ ജയകുമാര്‍

Published

on

തിരുവനന്തപുരം: ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട് ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ ഇന്ത്യയില്‍ ഒരിടത്തുമില്ലെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷം നടപ്പിലാക്കേണ്ട ശമ്പള പരിഷ്‌ക്കരണം ഈ വര്‍ഷവും ഉണ്ടാകില്ല എന്ന യാഥാര്‍ത്ഥ്യമാണ് സംസ്ഥാന ബജറ്റില്‍ നിന്നും വെളിപ്പെടുന്നത്. ശമ്പളക്കമ്മീഷനെ നിയമിക്കാനോ ശമ്പള പരിഷ്‌ക്കരണത്തിന് തുക മാറ്റിവയ്ക്കുകയോ ചെയ്തിട്ടില്ല. ബഡ്ജറ്റ് ജീവനക്കാരെ വഞ്ചിച്ചു. 65000 കോടി രൂപ കഴിഞ്ഞ വര്‍ഷം കൊള്ളയടിച്ചു. ഈ വര്‍ഷവും വന്‍തോതില്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും വേതനത്തിന്റെ സിംഹഭാഗവും ചോര്‍ത്തിക്കൊണ്ടു പോകുകയെന്ന ഗൂഢ ലക്ഷ്യമാണ് ഈ ബജറ്റിലൂടെ പുറത്തു വരുന്നത്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കി രണ്ടുവട്ടം അധികാരത്തില്‍ വന്നവര്‍ അത് പിന്‍വലിച്ചില്ല എന്ന് മാത്രമല്ല കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിച്ചു. പങ്കാളിത്ത പെന്‍ഷന്‍ തുടരുമെന്ന ഉറപ്പു നല്‍കി കേന്ദ്ര സര്‍ക്കാരില്‍ നിന്നും 5700 കോടി വായ്പയും എടുത്തു. കഴിഞ്ഞ ബജറ്റില്‍ ഒരു അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് ഉറപ്പു നല്‍കി. ആയത് നടപ്പിലാക്കിയില്ല എന്നു മാത്രമല്ല ഈ ബജറ്റില്‍ വീണ്ടും അത് തന്നെ ആവര്‍ത്തിക്കുകയാണ്.
ഇത്തരം യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വിചിത്രമായ പ്രഖ്യാപനങ്ങള്‍ മാത്രം നടത്തി ജീവനക്കാരേയും അദ്ധ്യാപകരേയും വഞ്ചിക്കുകയാണ്. കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ തിരികെ നല്‍കുന്നതിനോ വരുന്ന സാമ്പത്തിക വര്‍ഷം ഈ മേഖലയില്‍ നല്‍കേണ്ട ആനുകൂല്യങ്ങള്‍ക്കായി ഒന്നും നീക്കിവയ്ക്കാതേയും ധനമന്ത്രി ഉരുണ്ടു കളിക്കുകയാണ്. ക്ഷാമബത്ത കുടിശ്ശിക ഏഴ് ഗഡുവായിട്ടും അത് നല്‍കാനുള്ള തുക ബജറ്റില്‍ വകവരുത്തിയിട്ടില്ല. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഡി.എ നല്‍കുമെന്ന വാഗ്ദാനം മുന്‍കാലങ്ങളിലെപ്പോലെ പാഴ് വാക്കായി മാറാനാണ് സാദ്ധ്യത.
കുടിശ്ശിക ഡി.എയില്‍ രണ്ടു ഗഡു പി.എഫില്‍ ലയിപ്പിക്കുമെന്ന പ്രഖ്യാപനം വെറും പ്രഹസനമാണ്. ഇതേവരെ ലയിപ്പിച്ചുവെന്ന് പറയുന്ന ഡി.എ ക്രഡിറ്റ് ചെയ്തിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജീവനക്കാരുടെ 65000 കോടി രൂപയുടെ ആനുകൂല്യം നല്‍കാന്‍ ആനുകൂല്യം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ അറിയിച്ചു.

Continue Reading

Wayanad

ബൂത്ത് തല നേതൃസംഗമങ്ങളിൽ ബൂത്ത്‌ തല നേതാക്കളോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Published

on

കല്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിൽ ലഭിച്ച ഉജ്ജ്വല വിജയത്തിന് ബൂത്ത്‌ തല നേതാക്കന്മാരോട് നന്ദി പ്രകാശിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. മാനന്തവാടി, സുൽത്താൻ ബത്തേരി, കല്പറ്റ നിയോജകമണ്ഡലങ്ങളിലെ യു. ഡി. എഫ്. ബൂത്ത്‌ നേതൃ സംഗമങ്ങളിൽ ശനിയാഴ്ച പ്രിയങ്ക പങ്കെടുത്തു. വയനാട്ടിലെ ജനങ്ങളും പ്രവർത്തകരും ഒരു കുടുംബാംഗം എന്ന പോലെയാണ് തന്നെ സ്വീകരിച്ചത്. 35 വർഷം അമ്മയ്ക്കും സഹോദരനും വേണ്ടി തെരഞ്ഞെടുപ്പുകൾ പ്രചരണം നടത്തിയിരുന്ന തനിക്ക് വയനാട്ടിലെ തെരഞ്ഞെടുപ്പ് മത്സരം വേറിട്ട അനുഭവമായിരുന്നു. റായ്ബറിലും അമേത്തിയിലും ബൂത്ത് തല പ്രവർത്തനത്തിനും വരെ ശ്രദ്ധകേന്ദ്രീകരണ തനിക്ക് വയനാട്ടിൽ പ്രചരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയായിരുന്നുവെന്ന് അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനം മുഴുവൻ ബൂത്ത് തല നേതാക്കന്മാരും പ്രവർത്തകരും ഏറ്റെടുത്തു. ബൂത്ത്‌ പ്രവർത്തനം പോലും നേരിട്ട് ഏകോപിപ്പിച്ചിരുന്ന തനിക്ക് ആദ്യമൊക്കെ ആശങ്ക ഉണ്ടായിരുന്നെങ്കിലും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനരീതി രാഹുൽ ഗാന്ധി തന്നോട് പറഞ്ഞതു പോലെ വേറിട്ട ഒന്നായിരുന്നു. ഈ മാതൃക എല്ലാ സംസ്ഥാനങ്ങളിലും അനുകരിക്കേണ്ടതാണ് എന്ന് അവർ പറഞ്ഞു.

Advertisement
inner ad

തദ്ദേശ തെരഞ്ഞെടുപ്പും സംസ്ഥാന തിരഞ്ഞെടുപ്പും അധികം ദൂരത്തിൽ അല്ലാതെ നേരിടേണ്ടതുണ്ട്. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ സജീവമായി പ്രവർത്തകർ ഇടപെടണമെന്ന് അവർ പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഏത് ആവശ്യത്തിനും തന്നെ സമീപിക്കാൻ കഴിയുന്ന രീതിയിൽ താൻ കൂടെയുണ്ടാകും. തന്നെ വിമർശിക്കാനും തിരുത്താനും വേറിട്ട രീതിയിൽ പ്രവർത്തിക്കാൻ നിർദേശങ്ങൾ നൽകുവാനും നിങ്ങൾക്ക് അവകാശമുണ്ട്. ജനപ്രതിനിധി എന്നാ നിലയിൽ തുടക്കക്കാരിയായ തനിക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും ഇടപെടാനും പ്രവർത്തകരുടെ മാർഗനിർദ്ദേശങ്ങൾ ആവശ്യമാണ്. മനുഷ്യ വന്യജീവി സംഘർഷം, രാത്രിയാത്ര നിരോധനം, വയനാട്ടിലെ ആരോഗ്യരംഗം മെച്ചപ്പെടുത്തൽ എല്ലാം സങ്കീർണവും ശ്രമകരവുമായ പ്രശ്നങ്ങളാണ്. എല്ലാവരുമായി സംസാരിച്ചും സഹകരിച്ചും കൊണ്ട് ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ പ്രവർത്തിക്കണം. സംസ്ഥാനത്തെ എല്ലാ എം. പി. മാരും ഒരുമിച്ചു നടത്തിയ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് ചൂരൽമല ദുരന്തം അതിതീവ്ര ഗണത്തിൽ പെടുത്താൻ കേന്ദ്രസർക്കാർ നിർബന്ധിതമായത്. പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗതയ്ക്കും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു ഒരുമിച്ചു പോരാടേണ്ടതുണ്ടെന്നും പ്രിയങ്ക ഓർമിപ്പിച്ചു.

എം. എൽ. എ. മാരായ എ. പി. അനിൽകുമാർ, ടി. സിദ്ദിഖ്, ഐ. സി. ബാലകൃഷ്ണൻ, ഡി.സി. സി. പ്രസിഡന്റ് എൻ. ഡി. അപ്പച്ചൻ, മുൻ മന്ത്രി പി. കെ. ജയലക്ഷ്മി,
കെ. പി. സി. സി. ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല,
യു. ഡി. എഫ്. ജില്ലാ ചെയർമാൻ കെ. കെ. അഹ്‌മദ്‌ ഹാജി, കൺവീനർ പി. ടി. ഗോപാലക്കുറുപ്പ്, നിസാർ അഹമ്മദ്, കെ. പി. സി
സി. സെക്രട്ടറി ടി. ജെ. ഐസക്, അഡ്വ. എം. കെ. വർഗ്ഗീസ്, കെ.പി. സി. സി. നിർവഹക സമിതിയംഗം കെ. എൽ. പൗലോസ്, പി. പി. ആലി, കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം. സി. സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ, ഡി. സി.സി. ഭാരവാഹികളായ എം.എ. ജോസഫ്, എം. ജി. ബിജു, ഡി. പി. രാജശേഖരൻ, ഒ. വി. അപ്പച്ചൻ, ബിനു തോമസ്, ശോഭനകുമാരി, വിജയമ്മ ടീച്ചർ, മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ്‌, വൈസ് പ്രസിഡന്റ് റസാക്ക് കല്പറ്റ, ജില്ലാ സെക്രട്ടറി ഹാരിസ് എം. എ., അബ്ദുള്ള മാടക്കര, പി. പി. അയൂബ്, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ജോസ് തലച്ചിറ, ആർ.എസ്.പി. ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ, ജിതേഷ് സാവിത്രി
തുടങ്ങിയവർ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Kerala

ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍

Published

on

തിരുവനന്തപുരം: ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട് ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ രാജ്യത്ത് മറ്റൊരിടത്തുമില്ലെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടപ്പിലാക്കേണ്ട ശമ്പള പരിഷ്ക്കരണം ഈ വര്‍ഷവും ഉണ്ടാകില്ല എന്ന യാഥാര്‍ത്ഥ്യമാണ് സംസ്ഥാന ബജറ്റില്‍ നിന്നും വെളിപ്പെടുന്നത്. ശമ്പളക്കമ്മീഷനെ നിയമിക്കാനോ ശമ്പള പരിഷ്ക്കരണത്തിന് തുക മാറ്റിവയ്ക്കുകയോ ചെയ്തിട്ടില്ല. ബഡ്ജറ്റ് ജീവനക്കാരെ വഞ്ചിച്ചു. 65000 കോടി രൂപ കഴിഞ്ഞ വര്‍ഷം കൊള്ളയടിച്ചു. ഈ വര്‍ഷവും വന്‍തോതില്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും വേതനത്തിന്‍റെ സിംഹഭാഗവും ചോര്‍ത്തിക്കൊണ്ടു പോകുകയെന്ന ഗൂഢ ലക്ഷ്യമാണ് ഈ ബജറ്റിലൂടെ പുറത്തു വരുന്നത്.

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കി രണ്ടുവട്ടം അധികാരത്തില്‍ വന്നവര്‍ അത് പിന്‍വലിച്ചില്ല എന്ന് മാത്രമല്ല കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിച്ചു. പങ്കാളിത്ത പെന്‍ഷന്‍ തുടരുമെന്ന ഉറപ്പു നല്‍കി കേന്ദ്ര സര്‍ക്കാരില്‍ നിന്നും 5700 കോടി വായ്പയും എടുത്തു. കഴിഞ്ഞ ബജറ്റില്‍ ഒരു അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് ഉറപ്പു നല്‍കി. ആയത് നടപ്പിലാക്കിയില്ല എന്നു മാത്രമല്ല ഈ ബജറ്റില്‍ വീണ്ടും അത് തന്നെ ആവര്‍ത്തിക്കുകയാണ്. ഇത്തരം യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വിചിത്രമായ പ്രഖ്യാപനങ്ങള്‍ മാത്രം നടത്തി ജീവനക്കാരേയും അദ്ധ്യാപകരേയും വഞ്ചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Advertisement
inner ad

കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ തിരികെ നല്‍കുന്നതിനോ വരുന്ന സാമ്പത്തിക വര്‍ഷം ഈ മേഖലയില്‍ നല്‍കേണ്ട ആനുകൂല്യങ്ങള്‍ക്കായി ഒന്നും നീക്കിവയ്ക്കാതേയും ധനമന്ത്രി ഉരുണ്ടു കളിക്കുകയാണ്. ക്ഷാമബത്ത കുടിശ്ശിക ഏഴ് ഗഡുവായിട്ടും അത് നല്‍കാനുള്ള തുക ബജറ്റില്‍ വകവരുത്തിയിട്ടില്ല. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഡി.എ നല്‍കുമെന്ന വാഗ്ദാനം മുന്‍കാലങ്ങളിലെപ്പോലെ പാഴ് വാക്കായി മാറാനാണ് സാധ്യത. കുടിശ്ശിക ഡി.എയില്‍ രണ്ടു ഗഡു പി.എഫില്‍ ലയിപ്പിക്കുമെന്ന പ്രഖ്യാപനം വെറും പ്രഹസനമാണ്. ഇതേവരെ ലയിപ്പിച്ചുവെന്ന് പറയുന്ന ഡി.എ ക്രഡിറ്റ് ചെയ്തിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ജീവനക്കാരുടെ 65000 കോടി രൂപയുടെ ആനുകൂല്യം നല്‍കാന്‍ ആനുകൂല്യം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Featured