വടക്കുന്നാഥ ക്ഷേത്രഭൂമിയില്‍ പൊതു ശൗചാലയം നിര്‍മ്മിക്കാന്‍ ഒരുങ്ങി പിണറായി സര്‍ക്കാര്‍; പ്രതിഷേധിച്ച്‌ ഭക്തര്‍

തൃശൂര്‍: വടക്കുന്നാഥ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ദേവസ്വം ഭൂമിയില്‍ അധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നീക്കം. പ്രസ് ക്ലബ് റോഡില്‍ പ്രസ് ക്ലബിനോടു ചേര്‍ന്ന് കിടക്കുന്ന വടക്കുന്നാഥ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സര്‍ക്കാരിന്റെ ‘ടേക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി ശൗചാലയങ്ങളും വിശ്രമകേന്ദ്രങ്ങളും നിര്‍മ്മിക്കാനുള്ള നീക്കം നടക്കുന്നത്.

സര്‍ക്കാരിന്റെ 12 ഇന കര്‍മ്മ പദ്ധതിയില്‍പ്പെടുത്തി തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ നാല് പുതിയ ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളാണ് ഒരുങ്ങുന്നത്. ഇതിലൊന്നാണ് പ്രസ് ക്ലബ് റോഡിനോട് ചേര്‍ന്നുള്ള ദേവസ്വം ഭൂമിയില്‍ ഒരുങ്ങുന്നത്. കൂടാതെ ശക്തന്‍ സ്റ്റാന്റ് പരിസരം, കൊക്കാല, പൂങ്കുന്നം, തുടങ്ങിയ സ്ഥലങ്ങളിലാണ് മറ്റ് കേന്ദ്രങ്ങള്‍ ഒരുങ്ങുന്നത്. തിരക്കേറിയ കേന്ദ്രങ്ങളില്‍ യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും വിശ്രമിക്കുന്നതിനും ആധുനിക സൗകര്യങ്ങളോടുകൂടിയ ശുചി മുറികളും വിശ്രമ കേന്ദ്രങ്ങളുമാണ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിക്കുന്നത്.ദേവസ്വം ഭൂമിയില്‍ ശുചിമുറി നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ ഹൈന്ദവ സംഘടനകളും ഭക്തരും പ്രതിഷേധവുമായി രംഗത്തെത്തി.

Related posts

Leave a Comment