സ്ത്രീ സംരക്ഷണത്തിൽ പിണറായി സർക്കാർ വൻ പരാജയം – പി രാജേന്ദ്രപ്രസാദ്

സ്ത്രീ സംരക്ഷണം ഉറപ്പ് പറഞ്ഞ് അധികാരത്തിലേറിയ പിണറായി സർക്കാരിന്റെ ഭരണത്തിൽ സി പി എം – ഡി വൈ എഫ് ഐ നേതാക്കളിൽ നിന്ന് തന്നെ സുരക്ഷ നേടേണ്ട അവ സ്ഥയാണ് കേരളത്തിലെന്നും സി പി എം – ഡി വൈ എഫ് ഐ നേതാക്കൾ പ്രതികളാകുമ്പോൾ അവരുടെ സംരക്ഷകരായി സർക്കാർ മാറുന്നുവെന്ന് ഡി സി സി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് അഭിപ്രായപ്പെട്ടു. സ്ത്രീകളും കുട്ടികളും പിണറായി ഭരണത്തിൽ സംരക്ഷണം ഇല്ലാത്തവരായി മാറുന്ന ഭീതികരമായ അവ സ്ഥ യാണ് കേരളത്തിൽ നടമാടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹിളാകോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹിളാ കോൺഗ്രസ് സ്ഥാപക ദിനാഘോഷ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഗീത ശിവൻ അധ്യക്ഷത വഹിച്ചു. ബിന്ദുകൃഷ്ണ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ ബിന്ദുജയൻ, കൃഷ്ണവേണി ശർമ്മ, ലൈലകുമാരി, പൊന്നമ്മ മഹേശൻ, അന്നമ്മചാക്കോ, മാരിയത്ത്ബീവി തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

Leave a Comment