Kerala
പിണറായി സർക്കാർ ടെണ്ടറില്ലാതെ ഊരാളുങ്കലിന് നൽകിയത് 3613 കോടി രൂപയുടെ കരാർ
തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിലെത്തിയ
ശേഷം ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് നൽകിയത് 6511 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ എന്ന് ഔദ്യോഗിക രേഖ. ടെണ്ടറില്ലാതെ 3613 കോടി രൂപയ്ക്കുള്ള നിർമ്മാണ പ്രവർത്തനങ്ങളും ഊരാളുങ്കൽ ലേബർ സൊസൈറ്റി ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. സർക്കാർ പൊതുമേഖല പ്രവർത്തികൾ സമയബന്ധിതമായി തീർക്കാനെന്ന പേരിൽ മറ്റ് സഹകരണ സംഘങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടിയ പലിശക്ക് സ്ഥിര നിക്ഷേപം സ്വീകരിക്കാനുള്ള പ്രത്യേക അനുമതിയും ഊരാളുങ്കലിന് നൽകിയിട്ടുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലം തൊട്ട് രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുന്നതിനിടെ ഊരാളുങ്കൽ ലേബർ സൊസൈറ്റി 4681 സർക്കാർ പ്രവർത്തികൾ ഏറ്റെടുത്തിട്ടുണ്ട്. എല്ലാറ്റിനും ചേർത്ത് 6511.70 കോടി രൂപ ചെലവു വരുമെന്നാണ് നിയമസഭാ രേഖ.
ഇതിൽ തന്നെ 3613 കോടി രൂപയ്ക്കുള്ള നിർമ്മാണ പ്രവർത്തനങ്ങളും ഊരാളുങ്കൽ നടപ്പാക്കുന്നത് ടെണ്ടറില്ലാതെയാണ്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേത് ആണെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതിന് പിന്നാലെയാണ് നിർമ്മാണ പ്രവർത്തികളുടെ ഇനം തിരിച്ചുള്ള കണക്ക് പുറത്ത് വരുന്നത്. മറ്റ് സഹകരണ സംഘങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടിയ പലിശ നിരക്കിൽ നിക്ഷേപം സ്വീകരിക്കാനും ഊരാളുങ്കലിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
മറ്റ് സഹകരണ സംഘങ്ങൾ നൽകുന്നതിനേക്കാൾ ഒരു ശതമാനം പലിശ കൂട്ടി നിക്ഷേപം സ്വീകരിക്കാനാണ് അനുമതി. ഇതനുസരിച്ച് ഒരു വർഷത്തിൽ കൂടുതലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് എട്ടര ശതമാനവും മുതിർന്ന പൗരൻമാർക്ക് ഒമ്പത് ശതമാനവും പലിശ നൽകുന്നുണ്ട്. സർക്കാർ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള പ്രവർത്തന മൂലധനം സ്വരൂപിക്കുന്നതിന് എന്ന പേരിലാണ് സർക്കാർ നടപടി. 21- 22 കാലയളവിൽ മാത്രം ഊരാളുങ്കലിന്റെ സ്ഥിര നിക്ഷേപത്തിൽ 614.73 കോടി രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2022 മാർച്ചിലെ കണക്ക് അനുസരിച്ച് 2015.14 കോടി രൂപയും 2023 ൽ അവസാനിച്ച സാമ്പത്തിക വർഷത്തെ കണക്ക് അനുസരിച്ച് 225.37 കോടി രൂപയുമാണ് ഊരാളുങ്കലിന്റെ സ്ഥിരനിക്ഷേപം.
Kollam
അംഗന്‍വാടി കുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതിയായ പോഷക ബാല്യം തുടര്‍ന്നും നല്‍കണം: കൃഷ്‌ണവേണി ജി. ശര്‍മ്മ
കോടാനുകോടി രൂപ ധൂര്‍ത്തടിച്ച പിണറായി സര്‍ക്കാര്‍ പിഞ്ചുകുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതി പോലും അട്ടിമറിച്ചു. അംഗന്‍വാടിയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതിയായ പോഷക ബാല്യം പദ്ധതി തുടര്‍ന്നും നല്‍കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും ഐ എന്‍ ടി യു സി സംസ്ഥാന ജന. സെക്രട്ടറി കൃഷ്‌ണവേണി ജി ശര്‍മ്മ അഭിപ്രായപ്പെട്ടു.
ഐ എന്‍ ടി യു സി വനിതാ വിഭാഗം ജില്ലാ കമ്മിറ്റി നേതൃസംഗമം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കൃഷ്‌ണവേണി. ജില്ലാ പ്രസിഡന്റ് ജയശ്രീ രമണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഐ എന്‍ ടി യു സി ജില്ലാ ജന. സെക്രട്ടറിമാരായ ബി. ശങ്കരനാരായണപിള്ള, കോതേത്ത് ഭാസുരന്‍, കെ. ജി. തുളസീധരന്‍, ബിനി അനില്‍, ഷീബതമ്പി, ശ്രീകുമാരി ആര്‍. ചന്ദ്രന്‍, സാവിത്രി ഗംഗാധരന്‍, സി. പി. അമ്മിണികുട്ടി, ഗ്രേസി സുനില്‍, ഷീല പനയം, അശ്വതി, ബിജി സോമരാജന്‍, ആശ ജയന്‍, സല്‍മ എന്നിവര്‍ പ്രസംഗിച്ചു.
Thiruvananthapuram
എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അന്വേഷണത്തില്‍ കൂടുതല്‍ സമയം തേടി വിജിലന്‍സ്
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൂടുതല്‍ സമയം തേടി വിജിലന്‍സ്. കൂടുതല്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുള്ളതിനാല്‍ രണ്ടുമാസം കൂടി സമയമാണ് വിജിലന്‍സ് ആവശ്യപ്പെട്ടത്. അനധികൃത സ്വത്ത് സമ്പാദനത്തിലാണ് വിജിലന്‍സ് അന്വേഷണം. മാര്‍ച്ച് 25 ന് കേസ് വീണ്ടും പരി?ഗണിക്കും.
പ്രാഥമിക അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും ശേഷം എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെ വിജിലന്‍സ് ചോദ്യംചെയ്തിരുന്നു. അനധികൃത സ്വത്തില്ലെന്നായിരുന്നു എഡിജിപിയുടെ മൊഴി. കവടിയാറിലെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളടക്കം വിജിലന്‍സിന് കൈമാറുകയും ചെയ്തിരുന്നു.
ആറുമാസമായിരുന്നു വിജിലന്‍സ് അന്വേഷണത്തിന് നല്‍കിയ കാലാവധി. അജിത് കുമാറിന്റെ മൊഴികൂടെ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കൈമാറിയേക്കുമെന്ന് സൂചനകളായിരുന്നു മുമ്പ് പുറത്തുവന്നിരുന്നത്. പി.വി. അന്‍വറായിരുന്നു അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചത്.
Wayanad
കടുവയുടെ ആക്രമമത്തില്‍ സ്ത്രീ മരിച്ച സംഭവം: മന്ത്രി ഒ ആര്‍ കേളുവിനെ തടഞ്ഞ് പ്രതിഷേധക്കാര്‍
മാനന്തവാടി: കടുവ ആക്രമണത്തില്‍ സ്ത്രീ മരിച്ച മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ നാട്ടുകാരുടെ പ്രതിഷേധം. മന്ത്രി ഒ ആര്‍ കേളുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുന്നിലാണ് പ്രതിഷേധം. കൊല്ലപ്പെട്ട രാധയുടെ മൃതദേഹം അവിടെ എത്തിച്ചിരിക്കുകയാണ്.
മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ മന്ത്രിയെ നാട്ടുകാര്‍ സമ്മതിച്ചില്ല. കടുവയെ വെടിവെച്ചുകൊല്ലണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കൂടുവെച്ചോ മയക്കുവെടിവെച്ചോ കടുവയെ പിടിക്കലാണ് ആദ്യഘട്ടമെന്ന് മന്ത്രി പ്രതികരിച്ചത് നാട്ടുകാരെ കൂടുതല്‍ പ്രകോപിപ്പിച്ചു. കക്ഷി രാഷ്ട്രീയമില്ലാതെയാണ് തങ്ങളുടെ പ്രതിഷേധമെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.
അതേസമയം നരഭോജി കടുവയെ വെടിവെക്കാന്‍ വനംവകുപ്പ് നടപടി തുടങ്ങിയെന്നാണ് വിവരം. കടുവയെ കൂട് വെച്ചോ വെടി വെച്ചോ പിടിക്കുമെന്നും വെടിവെക്കാന്‍ ഉത്തരവ് നല്‍കിയെന്നും വനംനകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ചെയ്യാവുന്നതിന്റെ പരമാവധി സര്‍ക്കാര്‍ ചെയ്യുമെന്നും ധനസഹായം ഉള്‍പ്പെടെ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് നല്‍കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് രാധയെ കടുവ ആക്രമിച്ചത്. തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം.വനത്തിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ വെച്ചാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന ആരംഭിച്ചു. വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറുടെ ഭാര്യയാണ് രാധ. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News6 days ago
പണിമുടക്ക് നോട്ടീസ് നൽകി
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login