പിആർ ഏജൻസികൾ എത്ര തേച്ചുരച്ചിട്ടും പിണറായി വെളുക്കുന്നില്ല ; സർക്കാർ സമ്പൂർണ്ണ പരാജയം

കൊച്ചി : രണ്ടാം പിണറായി സർക്കാർ തൊണ്ണൂറ് ദിവസങ്ങൾ പിന്നിടുകയാണ്. പി ആർ ഏജൻസികളുടെ സഹായത്തോടെ ക്ഷേമപദ്ധതികൾ രാഷ്ട്രീയമായി ഉപയോഗിച്ചാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തുന്നത്. ചുറ്റും ഉപദേശകവൃത്തവുമായി ചേർന്നുള്ള ഭരണം യാതൊരുവിധത്തിലും കേരളത്തെ മുന്നോട്ടു നയിക്കുന്നില്ല. ഓരോ ദിവസം കഴിയുംതോറും നാട് കൂടുതൽ പ്രതിസന്ധിയിലേക്ക് കടന്നുപോവുകയാണ്. സർക്കാർ സംവിധാനങ്ങളുടെ ഏകോപനം സംസ്ഥാനത്ത് പാളിയ സാഹചര്യമാണ്.ക്രമസമാധാനം നിലനിർത്തുന്നതിൽ പോലീസ് സംവിധാനങ്ങളും പാടെ പരാജയമാണ്.

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ അതിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ ഒന്നാം തരംഗത്തിൽ രാഷ്ട്രീയ നേട്ടമായി ഉയർത്തിക്കാട്ടുന്നതിൽ സിപിഎം വിജയിച്ചിരുന്നു. അതു വഴി ലഭിച്ച വോട്ട് കൊണ്ട് അധികാരത്തിൽവന്ന സിപിഎം രണ്ടാംതവണ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പിന്നോട്ടടിച്ച സാഹചര്യമാണ് ഉണ്ടായത്. മറ്റ് സംസ്ഥാനങ്ങൾ രോഗത്തെ പിടിച്ചു നിർത്തുമ്പോഴും കേരളത്തിൽ ഒരോ ദിവസവും ടെസ്റ്റ് പോസിറ്റീവ് നിരക്ക് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പല ജില്ലകളിലെയും സർക്കാർ ആശുപത്രികളിൽ അവിടെ ചികിത്സിക്കാൻ കഴിയുന്നവരുടെ എണ്ണത്തിന്റെ പരിധി പോലും കഴിഞ്ഞിരിക്കുകയാണ്. വാക്സിന്റെ പേരിൽ കോടികൾ പിരിച്ച സർക്കാർ വാക്സിൻ എല്ലാവരിലേക്കും എത്തിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങളും നാളിതുവരെ നടത്തിയിട്ടില്ല. ദിവസവും പ്രതിരോധ സംവിധാനങ്ങളിലെ പാളിച്ച മൂലം കോവിഡ് ബാധിച്ച് നൂറുകണക്കിന് ആളുകൾ മരണപ്പെടുമ്പോൾ സർക്കാരിന്റെ തെറ്റായ ലോക്ക്ഡൗൺ നയങ്ങൾ കാരണം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്.

സംസ്ഥാനത്ത് ഇന്നുള്ളത് മുഖ്യമന്ത്രി മറ്റുമന്ത്രിമാരെപ്പോലും വിശ്വാസത്തിലെടുക്കാതെ നടത്തുന്ന വണ്‍മാന്‍ ഷോയുടെ പോരായ്മയാണെന്ന വിമര്‍ശനം വിവിധ ഘടകകക്ഷി മന്ത്രിമാര്‍ക്കിടയിലും പാർട്ടി നേതാക്കൾക്കിടയിലും ഉണ്ട്. എന്നാൽ പിണറായിയെ പേടിച്ചു കൊണ്ട് ആരും ഒന്നും പുറത്തേക്ക് പറയുന്നില്ലെന്ന് മാത്രം.കിറ്റ് വിതരണം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഗുണമായെങ്കിലും സര്‍ക്കാരിന് വന്‍ ബാധ്യതയും സംവിധാനത്തിലെ വന്‍ വീഴ്ചയുമായി മാറി അതെന്നാണ് കണക്കെടുപ്പ്.ഓണക്കിറ്റെ ന്നാണ് പറഞ്ഞിരുന്നതെങ്കിലും ഓണം കഴിഞ്ഞിട്ടും എല്ലാവര്‍ക്കും കിറ്റെത്തിയിട്ടില്ല.രണ്ടാം ഭരണത്തിൽ പി ആർ ഏജൻസികൾക്ക് പോലും മുഖ്യമന്ത്രിയുടെ മുഖം വെളുപ്പിക്കാൻ എത്ര ശ്രമിച്ചിട്ടും നടക്കാത്ത സാഹചര്യമാണ്. ശരാശരിയിലും താഴ്ന്ന വളരെ മോശം പ്രകടനമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇടതുസർക്കാർ സംസ്ഥാനത്ത് കാഴ്ചവെക്കുന്നത്.

Related posts

Leave a Comment