വീഴ്ചകൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി, പൊലീസിനെ നിർത്തിപ്പൊരിച്ച് പ്രതിനിധികൾ, തിരുവനന്തപുരം സമ്മേളനം സിപിഎമ്മിനു കീറാമുട്ടി

ത്രുവനന്തപുരം: കോവിഡ് മഹാമാരിക്കിടിയിൽ തിരുവാതിര കളിച്ചു കുളമാക്കിയ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേ‌ളനത്തിൽ പരസ്പരം പഴിചാരി പ്രതിനിധികളും പാർട്ടിയും മുഖ്യമന്ത്രിയും. സംസ്ഥാനത്തെ പൊലീസ് ഭരണം പാർട്ടിക്കും സർക്കാരിനും അവമതിപ്പുണ്ടാക്കിയെന്നു പ്രതിനിധികൾ വിമർശിച്ചപ്പോൾ ജില്ലയിലെ പാർട്ടി നേതൃത്വത്തിനുണ്ടായ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിയും തിരിച്ചടിച്ചു.
ആദിവാസി കേന്ദ്രങ്ങളിലെ ദളിത് പെൺകുട്ടികളുടെ മാനഭം​ഗങ്ങളും കൊലപാതകങ്ങളും എന്നെത്താക്കാളും അധികരിച്ചെന്നു പെരിങ്ങമ്മല, അംബൂരി, നെയ്യാർ‌ മേഖലകളിൽ നിന്നെത്തിയ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ പൊലീസിനായില്ല. ഒന്നാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫിൽപ്പെട്ടവർ നടത്തിയ കൊടിയ അഴിമതികളും ചിലർ ഉന്നയിക്കാൻ ശ്രമിച്ചു. അത്തരക്കാരെ വീണ്ടും മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്തിയതും വിമർശിക്കപ്പെട്ടു.
തിരുവനന്തപുരം കോർപ്പറേഷൻ നികുതി വെട്ടിപ്പ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിഎസ്‍സി പരീക്ഷാ തട്ടിപ്പും പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. പാറശാലയിൽ നടക്കുന്ന തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. ജില്ലയിൽ ബിജെപി മുന്നേറ്റത്തിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി. നഗര മേഖലയിലും വർക്കല ചിറയൻകീഴ് മേഖലയിലുമുള്ള ബിജെപിയുടെ വളർച്ചയിൽ ജില്ലാ ഘടകത്തെ മുഖ്യമന്ത്രിയുടെ വിമർശിച്ചു. പ്രവർത്തന റിപ്പോർട്ടിൽ എ സമ്പത്തിനെതിരെയും വിമർശനമുയർന്നു. സംഘടനാ പ്രവർത്തനത്തിൽ വേണ്ട ശ്രദ്ധ പുലർത്തുന്നില്ലെന്നാണ് റിപ്പോർട്ട്. വിഭാഗീയത ഇല്ലാതായെങ്കിലും തുരുത്തുകൾ ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് വിമർശനം.

ശിശുക്ഷേമ സമിതിക്കെതിരായ ദത്ത് വിവാദത്തിലും വിമർശനമുയർന്നു. പാർട്ടിക്ക് ശരിയായ നിലപാട് സ്വീകരിക്കാനായോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യം പരിശോധിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. ഫേസ്ബുക്ക് വ്യക്തി ആരാധനയ്ക്ക് ഉപയോഗിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment