കള്ളക്കടത്തുകാരുടെ ക്യാപ്റ്റനായി പിണറായി മാറി : എം എം ഹസ്സൻ

കള്ളക്കടത്തുകാരുടെ ക്യാപ്റ്റനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. മരം, സ്വർണ്ണം, ഡോളർ കള്ളക്കടത്തുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മടിയിൽ കനം ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയിൽ ഭയപ്പെട്ട് ഒളിച്ചോടിയത് എന്നും എം എം ഹസ്സൻ കാസർകോട് പറഞ്ഞു. ഈ കാര്യത്തിൽ അദ്ദേഹത്തിന് യാതൊരു വിധത്തിലുള്ള പങ്കുമില്ലെങ്കിൽ അദ്ദേഹത്തിന് നിരപരാധിത്വം പറയാൻ കിട്ടുന്ന ഏറ്റവും വലിയ അവസരമാണ് നീയമസഭയിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment