Connect with us
48 birthday
top banner (1)

Kerala

പിണറായി വിജയൻ മുഖ്യമന്ത്രിയായത്
ഉമ്മൻ ചാണ്ടിയെ വേട്ടയാടിഃ കെ. സുധാകരൻ

Avatar

Published

on

തിരുവനന്തപുരം: പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായത് ഉമ്മൻ ചാണ്ടിയെ വന്യമായ രീതിയിൽ വേട്ടയാടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ഉമ്മൻ ചാണ്ടിയെ ആരും വേട്ടയാടിയിട്ടില്ലെന്നു പ്രചരപ്പിച്ച് സിപിഎം ഉന്നതനേതാക്കൾ തന്നെ രംഗത്തുവന്ന സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയമായും വ്യക്തിപരമായും ശാരീരികമായിപ്പോലും സിപിഎം വേട്ടയാടിയ കാര്യങ്ങൾ തുറന്നു പറയാൻ താൻ നിർബന്ധിതനാവുന്നതെന്ന് സുധാകരൻ പറഞ്ഞു.

സിപിഎം നല്കിയ കോടികളുടെയും രാഷ്ട്രീയാഭയത്തിന്റെയും അടിസ്ഥാനത്തിൽ കെട്ടിയുയർത്തിയ നീർക്കുമിള മാത്രമായിരുന്നു സോളാർ കേസ്. അതിന്റെ പേരിൽ കേരളത്തിൽ നടന്ന അതിക്രമങ്ങളും പ്രക്ഷോഭനാടകങ്ങളും ആർക്കാണ് മറക്കാൻ കഴിയുക? ഉമ്മൻ ചാണ്ടിയെ സഭയിലും പുറത്തും വ്യക്തിപരമായി തൊലിയുരിച്ചതിന് കയ്യും കണക്കുമുണ്ടോ? വിഎസ് അച്യുതാന്ദൻ നടത്തിയ നിന്ദ്യമായ പ്രയോഗങ്ങൾ കേരളീയ സമൂഹത്തിന് മറക്കാനാകുമോ? എഴുതിത്തയ്യാറാക്കി കൊണ്ടുവന്ന പ്രസംഗത്തിലാണ് അച്ചുതാനന്ദൻ ഉമ്മൻചാണ്ടിയുടെ കുടുംബത്തിനെതിരെ ഹീനമായ അധിക്ഷേപം നടത്തിയത്. സിപിഎം അംഗങ്ങൾ നിയമസഭയുടെ ഡസ്‌ക്കിലടിച്ച് ഇതിനെ പ്രോത്സാഹിപ്പിച്ചു.

Advertisement
inner ad

2016ലെയും 2021ലെയും നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം സോളാറായിരുന്നു. യുഎൻ അവാർഡ് വരെ നേടിയ ജനകീയനായ ഉമ്മൻ ചാണ്ടിയെ വീഴ്ത്താൻ സിപിഎം കണ്ടെത്തിയ മാരകായുധമായിരുന്നു സോളാർ. കേരളം മുഴുവൻ ഉമ്മൻ ചാണ്ടിയെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ നിറച്ചു. 2016ൽ അധികാരമേറ്റശേഷവും പിണറായി വിജയൻ ഉമ്മൻ ചാണ്ടിയെ തുടർച്ചയായി വേട്ടയാടി. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ വരെ ശ്രമിച്ചു.

2017 ഒക്ടോബർ 11ന് വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസം രാവിലെയാണ് ഉമ്മൻ ചാണ്ടിക്കെതിരേ സോളാറിൽ കേസെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി ഉമ്മൻ ചാണ്ടിയെ അറസ്റ്റ് ചെയ്യാനാണ് പിണറായി വിജയൻ ഉത്തരവിട്ടത്. ഉമ്മൻ ചാണ്ടി മുൻകൂർ ജാമ്യം എടുക്കാൻ പോലും തയാറായില്ല. ഡിജിപി രാജേഷ് ദിവാൻ, എഡിജിപിമാരായ അനിൽകാന്ത്, ഷെയ്ഖ് ദർവേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തിൽ മാറിമാറി അന്വേഷിപ്പിച്ചിട്ടും പിണറായിക്കൊരു ചുക്കും ചെയ്യാനായില്ല. തുടർന്നാണ് സോളാർ കേസിലെ പ്രധാന തട്ടിപ്പുകാരിയും 48 കേസുകളിലെ പ്രതിയുമായ വനിതയെ വിളിച്ചുവരുത്തി വ്യാജപരാതി എഴുതി വാങ്ങി ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ കേസിന്റെ പേരിൽ സിബിഐ അന്വേഷണം നടത്താൻ 2021 ജനുവരി 24ന് പിണറായി വിജയന്റെ മന്ത്രിസഭ തീരുമാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത് 2021 ഏപ്രിൽ 6നും.

Advertisement
inner ad

2019 സെപ്റ്റംബർ 23ന് പാലായിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തൊട്ടുമുമ്പ് സെപ്റ്റംബർ 3ന് ഉമ്മൻ ചാണ്ടി ഉൾപ്പെട്ട ടൈറ്റാനിയം കേസ് പിണറായി വിജയൻ സിബിഐക്കു വിട്ടു. ഇന്റർപോളിന്റെ സഹായത്തോടെ സിബിഐ അന്വേഷിക്കണമെന്നായിരുന്നു ഉത്തരവ്. പ്രാഥമികാന്വേഷണത്തിൽ കഴമ്പില്ലെന്നു കണ്ട് കേസ് ഏറ്റെടുക്കാൻ സിബിഐ വിസമ്മതിച്ചു. പൊതുതെരഞ്ഞെടുപ്പുകളിൽ മാത്രമല്ല, ഉപതെരഞ്ഞെടുപ്പുകളിൽപ്പോലും ഉമ്മൻ ചാണ്ടിയെ പ്രതിപക്ഷം ഭയപ്പെട്ടു..

മുൻ മുഖ്യമന്ത്രി കെ കരുണാകരൻ ഉൾപ്പെട്ട പാമോയിൽ കേസ് 2005ൽ ഉമ്മൻ ചാണ്ടി സർക്കാർ പിൻവലിച്ചെങ്കിലും തുടർന്ന് അധികാരത്തിലേറിയ വിഎസ് സർക്കാർ അതു വീണ്ടും കുത്തിപ്പൊക്കി. വിഎസ് അച്യുതാനന്ദൻ വിജിലൻസ് കോടതിയെ സമീപിച്ചതിനെ തുടർന്ന് 2011 മാർച്ചിൽ വിജിലൻസ് കോടതി കേസ് റീ ഓപ്പൺ ചെയ്തപ്പോൾ കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിലിൽ ആയിരുന്നു. ഈ കേസിൽ അന്നുവരെ സാക്ഷിയായിരുന്ന ഉമ്മൻ ചാണ്ടിയെ പ്രതിയാക്കി കേസ് പുനരന്വേഷിച്ചപ്പോൾ അദ്ദേഹം മുഖ്യമന്ത്രിയായിട്ട് മൂന്നുമാസം പോലുമായിരുന്നില്ല. അന്ന് ഉമ്മൻ ചാണ്ടിയുടെ രാജിക്ക് മുറവിളി കൂട്ടിയവരാണ് സിപിഎം. ഏറെ നാളുകൾക്കു ശേഷമാണ് ഈ കേസ് തെളിവില്ലാതെ അവസാനിപ്പിച്ചത്.

Advertisement
inner ad

2016ൽ പിണറായി വിജയൻ അധികാരമേറ്റതിനെ തുടർന്നാണ് തിരുവനന്തപുരം പാറ്റൂരിൽ 15 സെന്റ് ഭൂമിയുടെ കൈമാറ്റത്തിൽ അഴിമതിയുണ്ടെന്ന വിജിലൻ കേസ് ഉത്ഭവിച്ചത്. ഉമ്മൻ ചാണ്ടിയെ ഈ കേസിൽ നാലാം പ്രതിയാക്കി. ഹൈക്കോടതി ഈ കേസിലെ എഫ്ഐആറടക്കം റദ്ദാക്കിയെങ്കിലും വിഎസ് അച്യുതാന്ദൻ കേസ് തുടർന്നു. 2021ൽ ആണ് കോടതി കേസ് തള്ളിയത്. ഈ വിവാദൂമിയിൽ ഇന്ന് ഒരു വമ്പൻ മൾട്ടിപ്ലക്സ് സ്ഥിതിചെയ്യുന്നു.

ബാർ കോഴക്കേസിൽ ഉമ്മൻ ചാണ്ടി ഇല്ലായിരുന്നെങ്കിലും കെ എം മാണിയെ സിപിഎം ആരോപണങ്ങളിൽനിന്ന് സംരക്ഷിക്കാൻ ഉമ്മൻ ചാണ്ടിക്ക് വിയർപ്പൊഴുക്കേണ്ടി വന്നു. നിയമസഭയിൽ നടന്ന നാണംകെട്ട സംഭവങ്ങളും കെ.എം.മാണിക്കെതിരായ വേട്ടയാടലുകളുമെല്ലാം നിലനില്ക്കെ കേരള കോൺഗ്രസിനെ ഇടതുമുന്നണിയിലെടുത്ത് സിപിഎം രാഷ്ട്രീയധാർമികതയിൽ ആണിക്കല്ലും അടിച്ചു.

Advertisement
inner ad

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സിപിഎം പ്രവർത്തകർ കണ്ണൂരിൽ വച്ച് കല്ലെറിഞ്ഞത് 2013 ഒക്ടോബർ 27നാണ്. സി കൃഷ്ണൻ എംഎൽഎ, കെ കെ നാരായൺ മുൻഎംഎൽഎ തുടങ്ങിയവർ ഒന്നും രണ്ടും പ്രതികളായ കേസിലെ 113 പ്രതികളും സിപിഎമ്മുകാരാണ്. ഒന്നും രണ്ടും പ്രതികളെ തിരിച്ചറിയാനാകുന്നില്ലെന്നു മൊഴി നല്കി ഉമ്മൻ ചാണ്ടി അവരെ സംരക്ഷിച്ചു എന്നത് ഉമ്മൻ ചാണ്ടിയുടെ മഹത്വം.

2400 കോടിയുടെ വിഴിഞ്ഞം പദ്ധതിയിൽ 6000 കോടിയുടെ അഴിമതിയാണ് പിണറായി വിജയൻ ഉന്നയിച്ചത്. അധികാരത്തിൽ വന്ന ശേഷം ഉളുപ്പില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പോലും ഒരു രൂപ അദാനിയിൽനിന്ന് സംഭാവന വാങ്ങാൻ മടിച്ച ഉമ്മൻ ചാണ്ടിക്കെതിരേയാണ് പിണറായി വിജയൻ അഴിമതി ആരോപിച്ചതെന്ന് ഓർക്കുന്നതു നല്ലതാണ്.

Advertisement
inner ad

ഉമ്മൻ ചാണ്ടിയോടു കാട്ടിയ സമാനതകളില്ലാത്ത കൊടും ക്രൂരതകൾക്ക് വൈകിയ വേളയിലെങ്കിലും പിണറായി വിജയൻ പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കനത്ത മഴ: പൊരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നു; ചാലക്കുടി പുഴയുടെ കരകളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

Published

on

തൃശ്ശൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ജലനിരപ്പ് ഉയർന്ന പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ട് ഷട്ടറുകൾ രണ്ടു അടി വീതം തുറന്നതായി ജില്ലാ ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 423.50 മീറ്റർ ആണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. അധിക ജലം ഒഴുകിവരുന്നതിനാൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ചാലക്കുടി പുഴയുടെ ഇരു കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതും ഫോട്ടോയെടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. ചാലക്കുടി പുഴയിൽ മത്സ്യബന്ധനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശിച്ചു. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണവും സുരക്ഷയും ഏർപ്പെടുത്താൻ ചാലക്കുടി, വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

Continue Reading

Kerala

ആമയിഴഞ്ചാൻ തോട് അപകടം: ഉത്തരവാദിത്വം സർക്കാരിന്: രമേശ് ചെന്നിത്തല

Published

on

കൊച്ചി: ആമയിഴഞ്ചാൻ തോട്ടിൽ ഒരു ജീവൻ നഷ്ടപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെയും റയിൽവേയുടെയും കോർപ്പറേഷൻറെയും ഭാഗത്ത് തെറ്റുണ്ട്. ആമയിഴഞ്ചാൻ തോടിലെ മാലിന്യ പ്രശ്നം കാലങ്ങളായി നിരവധി തവണ സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണ്. ഇത് ഗൗരവതരമായി പരിഗണിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. പക്ഷെ സർക്കാർ അനങ്ങിയിട്ടില്ല.ആമയിഴഞ്ചാൻ തോടിന്റെ അവസ്ഥയിൽ തന്നെയാണ് കേരളത്തിൽ നിരവധിതോടുകളും കനാലുകളുമുള്ളത്. എന്നാൽ സർക്കാർ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ യാതൊരു നടപടിയും എടുക്കുന്നില്ല. കനത്തമഴയും വെള്ളപ്പൊക്കവും മഴക്കാലരോഗങ്ങളും കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയാണ്. സർക്കാർ ആശുപത്രികളിൽ പനിക്കുള്ള ഗുളികപോലും കിട്ടാനില്ലാത്ത അവസ്ഥയാണെന്നും സർക്കാർ ഉറങ്ങുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Ernakulam

ജോയിയുടെ മരണത്തിൽ ഹൈക്കോടതി ഇടപെടൽ

Published

on

കൊച്ചി : തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്‌നം പരിശോധിച്ച അമിക്കസ് ക്യൂറിയോട് ആമയിഴഞ്ചാൻതോട് സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.

ജോയിയുടെ മരണം നിർഭാഗ്യകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. റെയിൽവേയുടെ സ്ഥലത്തെ മാലിന്യം റെയിൽവേ നീക്കണം. പ്ലാസ്റ്റിക് മാലിന്യം ഒഴുക്കുന്നില്ലെന്ന് കോർപ്പറേഷനും ഉറപ്പുവരുത്തണം. ഓപ്പറേഷൻ അനന്തയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്താനും അമിക്കസ് ക്യൂറിയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റീസുമാരായ ബെ ച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരു ടെ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ച .
അമിക്കസ് ക്യൂറിയ്ക്ക് പ്രതിഫലമായി 1.5 ലക്ഷം രൂപ സംസ്ഥാന സർക്കാരും കോർപറേഷനും റെ യിൽവേയും ചേർന്ന് നൽകണമെന്നും ഹൈ ക്കോടതി ഉത്തരവിൽ പറയുന്നു.

Advertisement
inner ad
Continue Reading

Featured