Kerala
പിണറായി വിജയന്റെ ബസ്സിലും
മോദിയുടെ രഥത്തിലുമുള്ളത് അഴിമതി യാത്രകൾ: എംഎം ഹസൻ
തിരുവനന്തപുരം: ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ജനസദസ്സിന്റെ മറവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും ബസ്സ് യാത്രയും കേന്ദ്ര പദ്ധതികളുടെ പ്രചാരണത്തിനായി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള മോദിയുടെ രഥയാത്രയും അഴിമതിയാത്രകളാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ.തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സർക്കാർ സംവിധാനങ്ങളും ജനങ്ങളുടെ നികുതിപ്പണവും സിപിഎമ്മും ബിജെപിയും ദുരുപയോഗപ്പെടുത്തി ധൂർത്തടിക്കുകയാണെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഹസൻ ചൂണ്ടിക്കാട്ടി.
അധികാര ദുർവിനിയോഗവും അഴിമതിയും നടത്തിയമോദി സർക്കാരിന്റെ 9 വർഷത്തെ ഭരണത്തിനുശേഷം അവരുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി ഐഎഎസ് ഉദ്യോഗസ്ഥരെയും സൈനികരെയും അർദ്ധ സൈനിക വിഭാഗങ്ങളെയും വിനിയോഗിച്ചുകൊണ്ട് സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കാൻ രഥ യാത്ര നടത്തുന്നത് പ്രതിഷേധാർഹമാണ്. മോദി ഭരണകൂടം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ജനങ്ങളുടെ നികുതിപ്പണമാണ് ഉപയോഗിക്കുന്നത്. മോദിയും പിണറായിയും ഇക്കാര്യത്തിൽ ഒരേ തൂവൽപക്ഷികളാണ്.
കേരളീയത്തിന് ഖജനാവിൽ നിന്നും 27 കോടി ചെലവാക്കുന്നതിന് പുറമെ ജനസദസിന്റെ മറവിൽ പിണറായി സർക്കാർ നാടൊട്ടുക്കും വ്യാപക പണപ്പിരിവാണ് നടത്തുന്നത്. മുതലാളിമാർ സ്പോൺസർ ചെയ്യുന്ന പരിപാടിയായി എൽഡിഎഫിന്റെ ജനസദസ് മാറി.പരിപാടിയുടെ നടത്തിപ്പിനായി സർക്കാർ ഉദ്യോഗസ്ഥർക്ക് പിരിക്കേണ്ട തുക ക്വാട്ട നിശ്ചയിച്ച് നൽകിയിരിക്കുകയാണ്. ക്വാറി-മദ്യമാഫിയകൾവരെ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരിപാടിയായ ജനസദസിന് പണം നൽകിയവരുടെ പട്ടികയിലുണ്ടെന്നാണ് കേൾക്കുന്നത്. ഈ പണമെല്ലാം സംഘാടക സമിതിയിൽ കയറിപ്പറ്റിയ സിപിഎം നേതാക്കളുടെ പോക്കറ്റിലേക്കാണ് പോകുന്നത്. ജനസദസ് തന്നെ സിപിഎമ്മിന്റെ എൽഡിഎഫിന്റെയും നേതാക്കൾക്ക് പണം പിരിച്ച് പുട്ടടിക്കാനുള്ള പരിപാടി മാത്രമാണെന്നും ഹസൻ ആരോപിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാരിന് കൂടുതൽ ബാധ്യത അടിച്ചേൽപ്പിക്കുകയാണ് പിണറായി മന്ത്രിസഭ. മുപ്പത് കോടിയോളം ചെലവാക്കി കേരളീയം പരിപാടി സംഘടിപ്പിക്കുന്നതിന് പകരം തലസ്ഥാന നഗരിയുടെ വെള്ളക്കെട്ടും മാലിന്യപ്രശ്നവും പരിഹരിക്കുന്നതിനായി കുറച്ച് തുക വിനിയോഗിച്ചിരുന്നെങ്കിൽ നഗരവാസികൾക്ക് എന്തെങ്കിലും പ്രയോജനം കിട്ടുമായിരുന്നു.സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പരിപാടിയായ ജനസദസ്സ് ബഹിഷ്‌കരിക്കാനുള്ള യുഡിഎഫിന്റെ തീരുമാനത്തെ ജനം സ്വാഗതം ചെയ്തു. ബസ്സ്,വൈദ്യുതി ചാർജുകളും കെട്ടിട-ജല-ഭൂനികുതികളും വർധിപ്പിക്കുകയും പൊതുഗതാഗത- പൊതുവിതരണ സംവിധാനത്തെയും തകർത്ത് വികനമുരടിപ്പിലേക്ക് സംസ്ഥാനത്തെ തള്ളിവിടുകയും ചെയ്ത ഈ സർക്കാരിന് എന്തു ഭരണനേട്ടമാണ് അവകാശപ്പെടാനുള്ളതെന്ന് മനസിലാകുന്നില്ല. ന്യായവില കേന്ദ്രങ്ങളിൽ അവശ്യസാധാനങ്ങൾ കിട്ടാൻപോലുമില്ല. അതിനിടെയാണ് ഇവയുടെ വിലകൂടി വർധിപ്പിക്കാനുള്ള സർക്കാർ നീക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നരമാസക്കാലം സെക്രട്ടേറിയറ്റ് അടച്ചിട്ട് നാടുചുറ്റാനിറങ്ങുമ്പോൾ സംസ്ഥാനത്ത് ഇപ്പോഴുള്ള ഭരണസ്തംഭനം പൂർണ്ണമാകുമെന്നും ഹസൻ പറഞ്ഞു.
Kerala
ഉപതെരഞ്ഞെടുപ്പ്; ചേലക്കര നിയോജകമണ്ഡലത്തിൽ 13ന് പൊതുഅവധി
തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ദിവസമായ നവംബര്‍ 13 ന് ചേലക്കര നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയുള്ള പൊതുഅവധി പ്രഖ്യാപിച്ചു.ചേലക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെറുതുരുത്തി, ചേലക്കര നിയമസഭാമണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളായി വിജ്ഞാപനം ചെയ്തിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പിന്റെ തലേ ദിവസമായ നവംബര്‍ 12 നും അവധി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
Kerala
ബിജെപി-സിപിഎം ബാന്ധവം തുറന്നുകാട്ടി കൊടകര മാജിക്
പാലക്കാട്: അർദ്ധരാത്രിയുടെ മറവിൽ കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ സിപിഎം-ബിജെപി തിരക്കഥയിൽ തയ്യാറാക്കിയ റെയ്ഡ് നാടകത്തിന്റെ അജണ്ട തുറന്നുകാട്ടി ‘കൊടകര മാജിക്’. പാലക്കാട് കോട്ടമൈതാനിയിൽ യുഡിവൈഎഫിന്റെ നേതൃത്വത്തിൽ നടത്തിയ മാജിക് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. മജീഷ്യൻ ചെർപ്പുളശ്ശേരി മുസ്തഫയാണ് മാജിക് അവതരിപ്പിച്ചത്. നീലനിറത്തിലുള്ള ട്രോളി ബാഗ് പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു മാജിക് അവതരണം. ചുവപ്പും കാവിയും നിറത്തിലുള്ള തുണികൾ ഒരുമിച്ച് ട്രോളിയിലേക്ക് ഇട്ടശേഷം രണ്ടുംകൂടി ഒന്നായി മാറുന്ന തരത്തിലുള്ള മാജിക് അവതരണമാണ് നടത്തിയത്. യുഡിവൈഎഫ് ജില്ലാ ചെയർമാൻ കെ എസ് ജയഘോഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, നേതാക്കളായ അബ്ദുൽ റഷീദ് വിപി, പി റംഷാദ്, ഗഫൂർ കോൽകളത്തിൽ, സി വിഷ്ണു, ഷഫീക്ക് അത്തിക്കോട്, എസ് ശരത്,ജിതേഷ് നാരായണൻ, നിഖിൽ കണ്ണാടി, അജാസ് കുഴൽമന്ദം എന്നിവർ സംസാരിച്ചു.
Featured
പ്രിയങ്ക ഗാന്ധിക്ക് വോട്ടുതേടി ഒളിമ്പ്യൻ വിനേഷ് ഫോഗട്ട്; നാളെ കുടുംബ യോഗങ്ങളിൽ പങ്കെടുക്കും
മുക്കം: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോൺഗ്രസ് എം.എൽ.എയുമായ വിനേഷ് ഫോഗട്ട് വയനാട്ടിൽ വിവിധ കുടുംബ യോഗങ്ങളിൽ പങ്കെടുക്കും.
ഗുസ്തി താരങ്ങളോട് ലൈംഗികാതിക്രമം നടത്തിയ റെസ്‌ലിങ് ഫെഡറേഷൻ പ്രസിഡൻ്റും ബി.ജെ.പി എം.പിയുമായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടന്ന പ്രതിഷേധത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന വിനേഷ് ഫോഗട്ട് പാരീസ് ഒളിമ്പിക്സിൽ ഫൈനലിലേക്ക് യോഗ്യത നേടി മെഡൽ ഉറപ്പിച്ചുവെങ്കിലും ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെടുകയായിരുന്നു. 2024ൽ കർഷക പ്രതിഷേധത്തെ പിന്തുണച്ചു. കഴിഞ്ഞ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റിൽ മത്സരിച്ച് എം.എൽ.എയായി.
നാളെ രാവിലെ പത്തിന് മാനന്തവാടി നിയോജക മണ്ഡലത്തിലേയും മൂന്നിന് ബത്തേരി നിയോജക മണ്ഡലത്തിലേയും അഞ്ചിന് കൽപ്പറ്റ നിയോജക മണ്ഡലത്തിലേയും വിവിധ കുടുംബ യോഗങ്ങളിലാണ് വിനേഷ് ഫോഗട്ട് പങ്കെടുക്കുക. ഒൻപതാം തീയതി മറ്റുള്ള നിയോജകമണ്ഡലങ്ങളിൽ വിവിധ പ്രചരണ പരിപാടികളിൽ പങ്കെടുക്കും.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login