നാട്ടിലെ വിലക്കയറ്റത്തിനിടയിൽ വിലയില്ലാത്തതായി പിണറായിയും മോദിയും മാത്രം ; ഷാഫി പറമ്പിൽ

കൊച്ചി: പച്ചക്കറിക്കുൾപ്പടെ തീവിലപിടിച്ചകാലത്ത് വില കുറഞ്ഞതായി നാട്ടിൽ മോദിയും പിണറായിയും മാത്രമേയുളളൂ എന്ന് ഷാഫി പറമ്പിൽ എം എൽ എ.പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിച്ച ജനജാഗരൺ അഭിയാൻ പദയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഇന്ന് കോൺ​ഗ്രസ് ആണ് ഭരിക്കുന്നതെങ്കിൽ ജനങ്ങൾക്ക് ഇന്ധനവും ഭക്ഷ്യ വസ്തുക്കളുമുൾപ്പടെയുളളവൾക്ക് തീവില നൽകേണ്ട ​ഗതികേട് ഉണ്ടാവില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് മാത്രമേ ഉണ്ടായിട്ടുളളൂ. ത്രിവർണ പതാകയേന്തി തെരുവിലിറങ്ങിയ ഓരോ കോൺ​ഗ്രസ് പ്രവർത്തകനും വിളിച്ച് പറയുന്നത് ഞങ്ങൾക്ക് അധികാരം തിരിച്ചുനൽകൂ എന്നല്ല ജനതേ ഈ ദുരിതത്തിൽ നിന്ന് മോചിപ്പിക്കൂ, വിലക്കയറ്റിൽ നിന്ന് രക്ഷിക്കൂ, ഈ നാട്ടിലെ ​ഗവൺമെന്റുകൾ നൽകുന്ന പീഡനങ്ങളിൽ നിന്നു മോചിപിക്കൂ എന്നാണെന്നും അദ്ദേഹം പറ‍ഞ്ഞു. കോൺ​ഗ്രസ് ഇനി അധികാരത്തിൽ തിരിച്ചുവരില്ലെന്ന ഏകാധിപധികളുടെ വ്യാമോഹങ്ങൾക്കുളള തിരിച്ചടിയാണ് അടുത്തിടെ നടന്ന കോൺ​ഗ്രസ് സമരങ്ങളുടെ വിജയം എന്നും അദ്ദേഹം കൂട്ടിചേർത്തു.

Related posts

Leave a Comment