Connect with us
48 birthday
top banner (1)

Featured

കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് പിണറായി:തന്റെ വീടിന് മുന്നില്‍ ഫ്‌ളെക്‌സ് വെച്ചത് ജാള്യത മറയ്ക്കാനെന്ന് സതീശന്‍

Avatar

Published

on

തിരുവനന്തപുരം: കുഴല്‍പ്പണ കേസിലും തെരഞ്ഞെടുപ്പ് കോഴ കേസിലും കെ. സുരേന്ദ്രനെ രക്ഷിച്ചത് പിണറായി വിജയനാണെന്നും അതിന്റെ ജാള്യത മറയ്ക്കാനായാണ് തന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ബി.ജെ.പി പ്രവര്‍ത്തകര്‍ എന്റെ വീടിന് മുന്നിലേക്ക് മാത്രമല്ല മുഖ്യമന്ത്രിയുടെ വീടിന് മുന്നിലേക്കും ബോര്‍ഡുമായി പോയി. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പോയവരെ ദേവസ്വം ജംഗ്ഷന് സമീപം പൊലീസ് തടഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് ബോര്‍ഡ് വയ്ക്കാന്‍ വന്നവര്‍ക്ക് പൊലീസ് സൗകര്യം ഒരുക്കിക്കൊടുത്തു. ബി.ജെ.പി പ്രസിഡന്റിന്റെ ജാള്യതയിലാണ് അവര്‍ ഇത് ചെയ്തത്. പിണറായി വിജയന്റെ കാല് പിടിച്ച് ബി.ജെ.പി പ്രസിഡന്റ് രണ്ടു കേസുകളില്‍ നിന്നാണ് രക്ഷപ്പെട്ടത്.

എന്നിട്ട് ആ തൊപ്പി എന്റെ തലയില്‍ വയ്ക്കാന്‍ ശ്രമിച്ചാല്‍ എങ്ങനെയാണ് ശരിയാകുന്നത്. കുഴല്‍പ്പണ കേസിലും തിരഞ്ഞെടുപ്പ് കോഴ കേസിലും സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഡീലിന്റെ ഭാഗമായാണ് സുരേന്ദ്രനെ ഒഴിവാക്കിക്കൊടുത്തത്. തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ഒരു വര്‍ഷത്തിനകം നല്‍കേണ്ട കുറ്റപത്രം 17 മാസത്തിനു ശേഷമാണ് പൊലീസ് നല്‍കിയത്. കുറ്റപത്രം വൈകിയിട്ടും ഡിലേ പെറ്റീഷന്‍ പോലും കോടതിയില്‍ നല്‍കിയില്ല. അതേത്തുടര്‍ന്നാണ് സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത്. പിണറായി വിജയനും സുരേന്ദ്രനും തമ്മിലുള്ള ധാരണയെ തുടര്‍ന്നാണ് രണ്ടു കേസുകളില്‍ നിന്നും ഒഴിവാക്കയിത്. അതിന്റെ ജാള്യത തീര്‍ക്കാന്‍ എന്റെ വീടിന് മുന്നില്‍ ഫ്ളെക്സ് വച്ചിട്ട് എന്തു കാര്യമെന്നും അദ്ദേഹം ചോദിച്ചു.

Advertisement
inner ad

ഉപതെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കപ്പെട്ടാല്‍ മണിക്കൂറുകള്‍ക്കകം യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പേര് പ്രഖ്യാപിക്കുമെന്നും കൂടിയാലോചനകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.


Advertisement
inner ad

Featured

പി പി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന്

Published

on

കണ്ണൂർ: എ ഡി എം നവീന ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുക.

ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ കുടുംബം കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ദിവ്യയ്ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും, നീതി ലഭിക്കാനായി നിയമപരമായ പോരാട്ടത്തിന് ഏതറ്റം വരെയും പോകുമെന്നും നവീന്‍ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured

ആഗ്രയ്ക്ക് സമീപം മിഗ് 29 യുദ്ധവമാനം തകർന്നു വീണു; പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Published

on

ലക്നോ: വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനം തകർന്നു വീണു. ആഗ്രയ്ക്ക് സമീപത്തുണ്ടായ അപകടത്തിൽ പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ആഗ്രയിലെ കരഗോൽ എന്ന ഗ്രാമത്തിലെ തുറസായ സ്ഥലത്താണ് വിമാനം തകർന്നു വീണത്. നിലത്തുവീണ് നിമിഷങ്ങൾക്കുള്ളിൽ വിമാനം പൂർണമായി കത്തിയമർന്നു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ പൈലറ്റുമാർ പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക സൂചന.

അപകടത്തെ തുടർന്ന് ഉന്നത വ്യോമസേന ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. പഞ്ചാബിലെ ആദംപൂരിൽ നിന്ന് പറന്നുയർന്ന വിമാനം വ്യോമാഭ്യാസത്തിന്റെ ഭാഗമായി ആഗ്രയിലേക്ക് പോകുന്നതിനിടെ യാണ് അപകടമുണ്ടായത്.

Advertisement
inner ad
Continue Reading

Featured

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി

Published

on

പുല്‍പ്പള്ളി: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ പാക്കം തിരുമുഖത്ത് തേക്കിന്‍കൂപ്പില്‍ വെള്ളച്ചാലില്‍ പോളിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി കണ്ടു. പുല്‍പ്പള്ളിയില്‍ വച്ചാണ് പോളിന്റെ ഭാര്യ സാലി പോള്‍, മകള്‍ സോന പോള്‍ എന്നിവരെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചത്. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രിയങ്ക ഗാന്ധി വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് ഉറപ്പുനല്‍കി.

പോളിന് ആവശ്യമായ വിദഗ്ധ ചികിത്സ വൈകിയ വയനാട്ടിലെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തയാണ് തന്റെ അച്ഛന്റെ ജീവന്‍ നഷ്ടപ്പെടുത്തിയതെന്ന് പോളിന്റെ മകള്‍ സോന പോള്‍ പ്രിയങ്കയെ ധരിപ്പിച്ചു. കുറുവാ ദ്വീപിലേക്കുള്ള വനപാതയില്‍ ചെറിയാമല ജങ്ഷനില്‍വെച്ചാണ് ജോലിക്കിടെ പോളിനെ കാട്ടാന ആക്രമിച്ചത്.

Advertisement
inner ad

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന പുല്‍പ്പള്ളി ഓഫ്‌റോഡേഴ്‌സ് ക്ലബ് അംഗങ്ങളോട് സംസാരിച്ച പ്രിയങ്ക ഗാന്ധി അവരെ അഭിനന്ദിക്കുകയും ചെയ്തു. ചൂരല്‍മല ദുരന്തത്തില്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിലുമെല്ലാം വലിയ പങ്കാണ് ജീപ്പുകള്‍ ഉപയോഗിച്ച് ഓഫ് റോഡെഴ്‌സ് ക്ലബ് നിര്‍വ്വഹിച്ചത് എന്ന് അവര്‍ അനുസ്മരിച്ചു

Advertisement
inner ad
Continue Reading

Featured