Connect with us
48 birthday
top banner (1)

Featured

കടലാഴം മുതൽ ആകാശം വരെ
കോൺ​ഗ്രസ് തിരിച്ചുവരവിന്

Avatar

Published

on

  • പിൻപോയിന്റ്
    ഡോ. ശൂരനാട് രാജശേഖരൻ

“മഹാസമുദ്രത്തിന്റെ അത്യ​ഗാധങ്ങൾ മുതൽ ആകാശാതിർത്തികൾക്കപ്പുറം വരെയുള്ള ഏതു വെല്ലുവിളിയും ഏറ്റെടുക്കാൻ നമുക്ക് കഴിയും. ”

തന്റെ എഴുപത്തെട്ടാം ജന്മദിനത്തിൽ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി പ്രകടിപ്പിച്ച ഈ ആത്മവിശ്വാസം ഓരോ കോൺ​ഗ്രസ് പ്രവർത്തകനിലുമുണ്ടാക്കുന്ന ആവേശം ചെറുതല്ല. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ ചില തിരിച്ചടികൾക്കു നടുവിലും പ്രതീക്ഷ ഉണർത്തുന്ന ഒരുപാട് സന്ദേശങ്ങളുണ്ട്. രാജ്യത്താകമാനമായി ബിജെപി എന്ന വലതുപക്ഷ വർ​ഗീയ ഫാസിസ്റ്റ് പ്രസ്ഥാനത്തെ നേരിടാൻ കഴിവുള്ള ഒരേയൊരു മതേതര രാഷ്‌ട്രീയ പാർട്ടി മാത്രമേ ഇന്ത്യയിലുള്ളൂ. അത് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് മാത്രമാണെന്നതിന്റെ തെളിവുകൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ പ്രകടനം പ്രതീക്ഷിച്ചതു പോലെ മെച്ചമായില്ല എന്നു സമ്മതിക്കാം. ഛത്തീസ്​ഗഡിലും രാജസ്ഥാനിലും ഭരണം നിലനിർത്തുമെന്നും മധ്യപ്രദേശിലും തെലങ്കാനയിലും ഭരണം പിടിക്കുമെന്നുമായിരുന്നു പാർട്ടിയുടെ പ്രതീക്ഷ. പ്രമുഖ മാധ്യമങ്ങൾ നടത്തിയ എക്സിറ്റ് പോൾ ഫലങ്ങളും തെരഞ്ഞെടുപ്പ് സർവേകളും ഏറെക്കുറെ ആ വഴിക്കു തന്നെയായിരുന്നു.


എന്നാൽ, ഫലിച്ചത് ഒരു പ്രവചനം മാത്രം. തെലങ്കാനയിൽ കോൺ​ഗ്രസ് ആദ്യമായി അധികാരത്തിലെത്തി. മറ്റു നാലിടത്തും പരാജയപ്പെടുകയും ചെയ്തു. അതുകൊണ്ട് ഇനി കോൺ​ഗ്രസ് ഇല്ല എന്നു രാഷ്‌ട്രീയ ജാതകം കുറിക്കാൻ വരട്ടെ. ഒരൊറ്റ ചോദ്യത്തിൽ അതിനുത്തരം കിട്ടും. നമ്മുടെ രാജ്യത്ത് ബിജെപി ഉയർത്തുന്ന മതാധിഷ്ഠിത വെല്ലുവിളികൾക്ക് മറുപടി പറയാൻ കോൺ​ഗ്രസ് അല്ലാതെ വേറേ ഏതു രാഷ്‌ട്രീയ കക്ഷിയുണ്ട്? തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ മിസാേറാമിലും തെലങ്കാനയിലുമൊഴികെ മൂന്നിടത്തും കോൺ​ഗ്രസും ബിജെപിയും തമ്മിലായിരുന്നു നേരിട്ടുള്ള പോരാട്ടം. മറ്റൊരു കക്ഷിയും ചിത്രത്തിലേ ഇല്ല. തെലങ്കാനയിൽ കോൺ​ഗ്രസ് അധികാരത്തിലെത്തി. മൂന്നിടത്ത് പ്രതിപക്ഷ നേതൃസ്ഥാനത്തും.
മിസോറാമിൽ രണ്ടു പ്രാദേശിക പാർട്ടികൾ തമ്മിൽ മത്സരിച്ച്, മുൻ കോൺ​ഗ്രസ് നേതാവും പാർലമെന്റ് അം​ഗവുമായിരുന്ന ലാൽഡുഹോമയുടെ നേതൃത്വത്തിലുള്ള സൊറം പീപ്പിൾസ് മൂവ്മെന്റ് അധികാരത്തിലെത്തി. രണ്ടാം സ്ഥാനത്ത് മിസോ നാഷണൽ ഫ്രണ്ടും. അവിടെപ്പോലും കോൺ​ഗ്രസിന് 20.82 ശതമാനം വോട്ട് കിട്ടി, ബിജെപിക്കു ലഭിച്ചത് 5.06 ശതമാനം വോട്ടുകളും.
ഇന്ത്യയുടെപകുതിയോളം സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികൾക്കാണു മുന്തൂക്കം. ചില സംസ്ഥാനങ്ങളിൽ ദേശീയ പാർട്ടികളെന്നു നടിക്കുന്ന ചില പ്രാദേശിക കക്ഷികളും. ഈ കക്ഷികളെല്ലാം ബിജെപിയുടെ മതാധിഷ്ഠിത ദേശീയതയെ എതിർക്കുന്നവരാണ്. അവരെല്ലാം കോൺ​ഗ്രസിന്റെ മതേതര ജനാധിപത്യത്തെ അനുകൂലിച്ചാൽ 2024ൽ ചിത്രം മാറുമെന്ന് ഉറപ്പ്. അടുത്ത വർഷം ന‌ടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിൽ ബിജെപി ഉയർത്തുന്ന മതാധിഷ്ഠിത വെല്ലുവിളി അതിജീവിക്കാൻ ഏതു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും കോൺ​ഗ്രസ് തയാറാണെന്നു സോണിയ ​ഗാന്ധിയും കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഒരിക്കലും 2024ലെ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലല്ല. ഒരു സാധാരണ ലീ​ഗ് മത്സരം മാത്രമായിരുന്നു. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്​ഗഡിലും കോൺ​ഗ്രസ് ഉജ്വല വിജയം നേടി. പക്ഷേ, ഏതാനും മാസങ്ങൾക്കു ശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺ​ഗ്രസിനു സീറ്റൊന്നും ലഭിച്ചില്ല. മധ്യപ്രദേശിൽ ഒന്നും ഛത്തിസ്​ഗഡിൽ രണ്ടും സീറ്റുകളാണ് ലഭിച്ചത്. അതുകൊണ്ട്, ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം 2024ൽ ആവർത്തിക്കുമെന്ന് ബിജെപി കരുതേണ്ട.
ഇനി രാജസ്ഥാന്റെ കാര്യം. സച്ചിൻ പൈലറ്റും അശോക് ​ഗേലോട്ടും തമ്മിലുള്ള അഭിപ്രായ ഭിന്നത തെരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിച്ചു എന്നുതന്നെ പറയാം. അപ്പോഴും സംസ്ഥാനത്ത് ഭരണ വിരുദ്ധ തരം​ഗമോ കോൺ​ഗ്രസ് വിരുദ്ധ വികാരമോ ആളിയതേയില്ല. കോൺ​ഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം കഷ്ടിച്ച് 2.16 ശതമാനം മാത്രം. കോൺ​ഗ്രസിന് 39.53 ശതമാനം വോട്ട് ലഭിച്ചപ്പോൾ ബിജെപിക്കു ലഭിച്ചത് 41.69 ശതമാനം വോട്ടുകൾ മാത്രം. ഇവിടെ 184 സീറ്റുകളിൽ മത്സരിച്ച ബഹുജൻ സമാജ് വാദി പാർട്ടിക്കു വിജയിക്കാനായത് രണ്ടേ രണ്ടു സീറ്റിൽ. അവരുടെ വോട്ട് വിഹിതം കഷ്ടിച്ച് 1.82 ശതമാനവും. 78 സീറ്റിൽ മത്സരിച്ച് ഒരിടത്തു മാത്രം വിജയിച്ച രാഷ്‌ട്രീയ ലോക് താന്ത്രിക് പാർട്ടി നേടിയത് 2.39 ശതമാനം വോട്ടുകളും. 17 സീറ്റുകളിൽ മത്സരിച്ച സിപിഎമ്മിന് രണ്ട് സിറ്റിം​ഗ് സീറ്റുകളടക്കം നഷ്ടപ്പെട്ടു.
ഛത്തിസ്​ഗഡിലും ഇതായിരുന്നു സ്ഥിതി. കഷ്ടിച്ചു നാല് ശതമാനം വോട്ട് വ്യത്യാസത്തിലാണ് അവിടെ കോൺ​ഗ്രസ് പിന്തള്ളപ്പെട്ടുപോയത്. അതേ സമയം കോൺ​ഗ്രസ്- ബിജെപി വിരുദ്ധ ചേരികളെല്ലാം കൂടി ഒരു സീറ്റ് ലാഭത്തിൽ 11.5 ശതമാനം വോട്ടുകൾ കളഞ്ഞുകുളിച്ചു. കോൺ​ഗ്രസും ബിആർഎസും തമ്മിൽ നേരിട്ട് ഏറ്റുമുട്ടിയ തെലങ്കാനയിൽ ബിജെപി നേടിയത് 13.90 ശതമാനം വോട്ടുകൾ മാത്രം.
ദേശീയ തലത്തിൽ വെറും അഞ്ചു ശതമാനം വോട്ട് വിഹിതം കോൺ​ഗ്രസ് ചേരിക്കു കൂടുതൽ കിട്ടിയാൽ 2024ൽ ഇന്ത്യ സഖ്യം തീരുമാനിക്കുന്നയാളാകും ഇന്ത്യയുടെ പ്രധാനമന്ത്രിയെന്നു നിസംശയം പറയാം. ഈ അപകടം മണത്ത ബിജെപി പുതിയ അടവാണു പുറത്തെ‌ടുക്കുന്നത്. കർണാടകത്തിൽ ദയനീയമായി പരാജയപ്പെട്ട ജനതാ ദളു(ദേവ​ഗൗ‍ഡ)മായി തെരഞ്ഞെടുപ്പിനു ശേഷം സഖ്യമുണ്ടാക്കിയ ബിജെപി ഇപ്പോൾ തെലങ്കാനയിലും സമാന നീക്കത്തിലാണ്. ബിആർഎസ് വോട്ടുകൾ സ്വന്തം കീശയിലാക്കാനുള്ള തന്ത്രം. പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചു വിജയിക്കാമെന്നാണ് ബിജെപിയുടെ പുതിയ പ്രതീക്ഷ. അതാണു പ്രതിപക്ഷസഖ്യം മറികടക്കേണ്ടത്.
ഇതിലും മോശമായ സാഹചര്യങ്ങളിലൂടെ കടന്നു വന്നിട്ടുള്ള പാർട്ടിയാണ് കോൺ​ഗ്രസ്. അടിയന്തിരാവസ്ഥയെ തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റമ്പി. ഇനിയൊരിക്കലും കോൺ​ഗ്രസ് തിരിച്ചു വരില്ലെന്നു കരുതിയിടത്താണ് 1980ൽ ഇന്ദാരാ​ഗാന്ധി പാർട്ടിയെ അധികാരത്തിൽ തിരികെ കൊണ്ടു വന്നത്. അതും കഴിഞ്ഞ് നാലു തവണ നേരിട്ടും രണ്ടു തവണ മറ്റ് കക്ഷികളെ പിന്തുണച്ചും കോൺ​ഗ്രസ് ​ഗവണ്മെന്റുകളുണ്ടാക്കി. അതേ സാഹചര്യമാണ് ഉടൻ വരുന്നത്. കോൺ​ഗ്രസ് കാണിക്കുന്ന സഹിഷ്ണുതയുടെയും വിട്ടുവീഴ്ചയുടെയും രാഷ്‌ട്രീയം ഇന്ത്യാ സഖ്യത്തിലെ ഘടക കക്ഷികളും കാണിക്കണമെന്നു മാത്രം. അതാണ് കടലാഴങ്ങൾ മുതൽ ആകാശ സീമവരെയുള്ള വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള കഴിവ് പാർട്ടിക്കുണ്ടെന്നു പറയാൻ സോണിയാ ​ഗാന്ധിയെ പ്രേരിപ്പിക്കുന്നത്.
സമ്പൂർണ പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യവും സാധ്യതയുമാണ് ഇതെല്ലാം നൽകുന്ന സൂചന. സംയുക്ത പ്രതിപക്ഷ ഐക്യ മുന്നണി ഇന്ത്യ സഖ്യത്തിൽ 28 കക്ഷികളുണ്ട്. അവരെല്ലാം ഒറ്റക്കെട്ടായി നിന്നാൽ 5 മുതൽ 11 ശതമാനം വരെ വോട്ട് വിഹിതം കോൺ​ഗ്രസ് ചേരിക്കു കൂടുതൽ കിട്ടും. ഈ വിഹിതം മാത്രം മതി 2024ൽ നരേന്ദ്ര മോദി ഭരണത്തെ മൂടോടെ പിഴുതെറിയാൻ. അതാണ് കോൺ​ഗ്രസ് ഏറ്റെടുക്കുനന വെല്ലുവിളി. കോൺ​ഗ്രസ് ഇല്ലാതെ മതേതര ഇന്ത്യ ഇല്ലെന്ന യാഥാർഥ്യമാണ് മതേതര കക്ഷികളെല്ലാം തിരിച്ചറിയേണ്ടത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

താപനില ഉയരുന്നു: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

Published

on

ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകാന്‍ സാധ്യതയുണ്ട്.

ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പ്രായമുള്ളവര്‍, ശിശുക്കള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരും പോഷകാഹാര കുറവ് ഉള്ളവര്‍, പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം മുതലായവയുള്ളവരും ശ്രദ്ധിക്കണം. ചൂട് കുരു, സൂര്യാഘാതം, സൂര്യാതപം, പേശി വലിവ്, ചര്‍മ്മ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. കുട്ടികളിലെ ക്ഷീണം, തളര്‍ച്ച, അമിതമായ കരച്ചില്‍, ഭക്ഷണം കഴിക്കാന്‍ മടികാണിക്കുക, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കണ്ണുകള്‍ കുഴിഞ്ഞതായി കാണപ്പെടുക എന്നിവ വേനല്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ടാകാം. അതിനാല്‍ ഈ ലക്ഷണങ്ങള്‍ പ്രകടമായാല്‍ വൈദ്യ പരിശോധയ്ക്ക് വിധേയമാക്കുക. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തടിക്കുന്നതിനെയാണ് ചൂട് കുരു എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

Advertisement
inner ad
Continue Reading

Featured

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയെ അട്ടകുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി

Published

on

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ പ്രതിയാണെന്ന് കോടതി കണ്ടെത്തിയതോടെ ഗ്രീഷ്മയെ അട്ടകുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ജയിലിലേക്ക് മാറ്റിയത്. ജാമ്യം ലഭിക്കുന്നത് വരെ ഗ്രീഷ്മയെ പാര്‍പ്പിച്ചിരുന്നത് അട്ടകുളങ്ങര വനിത ജയിലില്‍ ആയിരുന്നു. നാളെ കോടതി ശിക്ഷാ വിധി പറയും.

ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവനും കുറ്റക്കാരെന്നായിരുന്നു കോടതി വിധി. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മതിയായ തെളിവില്ലെന്ന കണ്ടെത്തലിലാണ് സിന്ധുവിനെ വെറുതെ വിട്ടത്. കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Advertisement
inner ad

അതേസമയം ഗ്രീഷ്മ കുറ്റക്കാരിയെന്ന് പ്രഖ്യാപിച്ച കോടതി വിധിയില്‍ തൃപ്തരാണെന്ന് ഷാരോണിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു. പരമാവധി ശിക്ഷ ഗ്രീഷ്മയ്ക്ക് കൊടുക്കണം. എന്റെ പൊന്നുജീവനെയാണ് അവള്‍ കൊന്നുകളഞ്ഞതെന്ന് ഷാരോണിന്റെ മാതാവ് പ്രതികരിച്ചു. അമ്മയെ വെറുതെ വിട്ടതിനെതിരെയും മാതാപിതാക്കള്‍ പ്രതികരിച്ചു.

Advertisement
inner ad
Continue Reading

Featured

ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി,ശിക്ഷാ വിധി പിന്നീട്‌

Published

on


നെയ്യാറ്റിന്‍കര: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.രണ്ടാം പ്രതി അമ്മ സിന്ധുവിനെ വെറുതെ വിട്ടു. തെളിവുകളുടെ അപര്യാപ്തതയാണ് കാരണം. മൂന്നാം പ്രതി അമ്മാവന്‍ കുറ്റക്കാരന്‍. തെളിവ് നശിപ്പിച്ചു എന്ന കുറ്റം. കൊലപാതകം നടന്ന് രണ്ട് വര്‍ഷം കഴിയുമ്പോഴാണ് വിധി. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും ഇത് ഉറപ്പിക്കുകയും ചെയ്തു. ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മയും കുടുംബവും പ്ലാന്‍ തയ്യാറാക്കി. ഇതിന്റെ ഭാഗമായി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും വിഷം ചേര്‍ത്ത കഷായം നല്‍കുകയുമായിരുന്നു. കഷായം കഴിച്ച ശേഷം വീട്ടിലെത്തിയ ഷാരോണ്‍ അവശനിലയിലായി. തുടര്‍ന്ന് വീട്ടുകാര്‍ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങുന്നത്.

Advertisement
inner ad

ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചിരുന്നതായി മജിസ്ട്രേറ്റിന് മുന്നില്‍ മരണമൊഴി നല്‍കുന്നതിനിടെ ഷാരോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷാരോണ്‍ മൊഴി നല്‍കി. ഇതാണ് കേസില്‍ അന്വേഷണ സംഘത്തിന് തുമ്പായത്. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമായി. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായരെയും പ്രതി ചേര്‍ത്തിരുന്നു

Advertisement
inner ad
Continue Reading

Featured