Connect with us
48 birthday
top banner (1)

Kerala

മഹാമൗനത്തിന്റെ മാളത്തിലൊരു മുഖ്യമന്ത്രി; ഡോ ശൂരനാട് രാജശേഖരൻ എഴുതുന്നു

Avatar

Published

on

കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഈ ഹെഡ്ഡിംഗിന്റെ ഉടമസ്ഥന്‍. എനിക്കു പറയാനുള്ളത് മുഖ്യമന്ത്രിമാത്രമല്ല ഈ വിശേക്ഷണത്തിന് ചേരുന്നത്. നരേന്ദ്രമോദിയില്‍ നിന്നാണ് പിണറായി സഖാവ് ഈ വിദ്യ സ്വായത്തമാക്കിയത്. നമ്മുടെ രാജ്യത്തിന്റെ മര്‍മ്മപ്രധാനമായ ഒരു സസ്ഥാനം – മണിപ്പൂര്‍ മെയ് 3 മുതല്‍ നിന്ന് കത്തുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിമാത്രം മൂന്ന് മാസമായിട്ടും അത് അറിയുന്നില്ല. പ്രതികരിച്ചില്ല. പ്രധാനമന്ത്രിയെ തന്റെ സ്വതസിദ്ധമായ മഹാമൗനത്തിന്റെ മാളത്തില്‍ നിന്നും പുകച്ചു പുറത്തുചാടിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷ കക്ഷികള്‍ കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രേമയം കൊണ്ടുവരേണ്ടിവന്നു.പാര്‍ലമെന്റില്‍ പ്രതിപക്ഷം മണിപ്പൂരിനുവേണ്ടി കൊണ്ടുവന്ന അവിശ്വാസ പ്രേമയത്തിന് മറുപടിയായി പ്രധാനമന്ത്രി രണ്ട് മണിക്കൂറും പത്ത് മിനിട്ടും പ്രസംഗിച്ചു. പ്രസംഗത്തിന്റെ ഒന്നരമണിക്കൂര്‍ പിന്നിടുമ്പോഴും അദ്ദേഹം മണിപ്പുരിനെക്കുറിച്ച് കമാ എന്നൊരു അക്ഷരം പറഞ്ഞില്ല. സഹികെട്ട പ്രതിപക്ഷം ഒന്നടങ്കം സഭ വിട്ടിറങ്ങി. പിന്നീടാണ് 7 മീനിട്ട് നേരം മണിപ്പൂര്‍ വിഷയം പ്രധാനമന്ത്രി ഉരിയാടാന്‍ തുടങ്ങിയത്.നഗ്നരാക്കി കുടിയിറക്കി പീഡിപ്പിച്ച മണിപ്പൂര്‍ സഹോദരിമാരെ അദ്ദേഹത്തിന്റെ പ്രസംഗത്തിലൊരിക്കലും കണ്ടില്ല. സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാരുടെ വീടുകള്‍ ജനംകൂട്ടം ചുട്ടെരിച്ചത് അദ്ദേഹം അറിഞ്ഞില്ല. നൂറ് കണക്കിന് ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഒരിടത്തം കണ്ടില്ല. പറഞ്ഞതൊന്നുമാത്രം. മണിപ്പൂര്‍ നമുക്ക് സ്വന്തം. എല്ലാം കാലം പരിഹരിക്കും. നമ്മുടെ മുഖ്യമന്ത്രിയും നരേന്ദ്രമോദിയുടെ അഭ്യാസം പഠിച്ചു പഠിച്ചു വളരെ കേമനായി, അസംബ്ലിയിലും പുറത്തുമായി തെളിവുകള്‍ സഹിതം കൊണ്ടുവന്ന അഴിമതി ആരോപണങ്ങള്‍ ആറുമാസമായി കേരള രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിക്കുന്നു. പ്രതിപക്ഷ നേതാവ് അക്കമിട്ട നിരത്തിയ ആറ് അഴിമതി കേസുകള്‍ സ്വന്തം കുടുംബത്തിലേക്ക് വിരല്‍ ചൂണ്ടുന്നത് മുഖ്യമന്ത്രി മാത്രം കാണുകയും കേള്‍ക്കുകയും ചെയ്യുന്നില്ല. അദ്ദേഹം നരേന്ദ്രമോദിയെപ്പോലെ മഹാമൗനത്തിന്റെ മാളത്തിലാണ്.മൗനം പാതിസമ്മതമെന്നാണ് പഴഞ്ചൊല്ല്.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒന്നിനുപുറകേ ഒന്നായി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അദ്ദേഹം പ്രതികരിക്കാതിരിക്കുന്നത് പാതിസമ്മതമല്ല പൂര്‍ണ്ണസമ്മതമായി തന്നെ കാണണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി. പ്രധാനമായും ആറ് ആരോപണങ്ങളാണ് ഉയര്‍ന്നത്. ഈ ആരോപണങ്ങളിലും മുഖ്യമന്ത്രി മൗനം തുടരുകയാണ്. അതുകൊണ്ടുതന്നെ ഇതെല്ലാം ആരോപണങ്ങളല്ല തെളിവുള്ള വാസ്തവങ്ങള്‍ തന്നെയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.നയതന്ത്ര ബാഗേജുകള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയ്ക്കും കുടുംബാംഗങ്ങള്‍ക്കും നേരിട്ട് ബന്ധമുണ്ടെന്നും അതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നുള്ള സ്വപ്‌ന സുരേഷിന്റെ വെല്ലുവിളി ഒന്നാമതായി നിറഞ്ഞു നില്‍ക്കുന്നു.എ ഐ ക്യാമറകള്‍ സ്ഥാപിക്കുന്നതിനു പിന്നില്‍ വഴിവിട്ട സഹായം കിട്ടിയെന്നാണ് രണ്ടാമത്തെ ആരോപണം. കൊച്ചിയിലെ വെളിപ്പെടുത്താത്ത ഉറവിടങ്ങളില്‍ നിന്ന് സമാഹരിച്ച 2.35 കോടി രൂപ കുഴല്‍പ്പണമായി പനമ്പായില്‍ കെട്ടി തിരുവനന്തപുരത്തുകൊണ്ടുപോയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശശിധരന്റെ വെളിപെടുത്തല്‍.എഐ ക്യാമറകള്‍ക്കു പുറമെ മുഖ്യമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ കെ ഫോണിന് പിന്നിലും വ്യക്തമായ അഴിമതിയുടെ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നു. ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ എക്‌സാലോജിക്ക് സൊലുഷന്‍ എന്ന സ്ഥാപനം മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.72 കോടി രൂപ നോക്കുകൂലിയായി കൈപ്പറ്റിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഈ ആറ് ആരോപണങ്ങള്‍ക്കും മറുപടി പറയേണ്ടത് മുഖ്യമന്ത്രി മാത്രമാണ്. ഇതിനുള്ളില്‍ രണ്ട് തവണ നിയമസഭ കൂടി. അവിടെ പ്രതിപക്ഷം ഈ ആവശ്യം ഉന്നയിച്ചെങ്കിലും മറുപടി പറയേണ്ട മുഖ്യമന്ത്രി മൗനത്തിന്റെ മാളത്തിലൊളിച്ചു.തനിക്കും കുടുംബത്തിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് ഒരു പത്രപ്രസ്ഥാവന പോലും മുഖ്യമന്ത്രിയുടേതായിട്ട് വന്നിട്ടില്ല. ഇതിനൊക്കെ പാര്‍ട്ടി മറുപടി പറയുമെന്ന ഒഴുക്കന്‍ മറുപടിയാണ് ആവര്‍ത്തിച്ചത്.

Advertisement
inner ad

പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനോട് മാധ്യമങ്ങള്‍ ചോദ്യച്ചപ്പോള്‍ മൈക്ക് ഓഫ് ചെയ്ത് കോപിഷ്ടനായി ഇറങ്ങിപ്പോയി. ഇതേ ചോദ്യങ്ങള്‍ ഇടതുമുന്നണി കണ്‍വീനറോട് ആവര്‍ത്തിച്ചപ്പോള്‍ ഒരു പാവം പെണ്‍കുട്ടിയെ വേട്ടയാടരുതെന്ന് ആവര്‍ത്തിക്കാനെ ഇ പി ജയരാജന് കഴിഞ്ഞുള്ളു.കേരള ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിക്കുനേരെ ഇത്ര രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ന്ന കാലമുണ്ടായിട്ടില്ല. എന്നിട്ടും ഒരക്ഷരം ഉരിയാടാതെ മുഖ്യമന്ത്രി മൗനവ്രതം തുടരുന്നു. എവിടെ നിന്നാണ് അതിനുള്ള ദൈര്യം അദ്ദേഹത്തിന് ലഭിക്കുന്നത്. തന്റെ പക്കല്‍ അധികാരമുണ്ടെന്ന ധാര്‍ഷ്ട്യമല്ലാതെ വേറെയെന്തു മറയാണ് മുഖ്യമന്ത്രിക്കുള്ളത്. അദ്ദേഹത്തിന് മറ തീര്‍ക്കുന്ന അധികാരം നല്‍കിയത് ജനങ്ങളാണെന്നുള്ളത് മറന്നുപോകുന്നു. അതുകൊണ്ട് ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകു.പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ജനാധിപത്യ വ്യവസ്ഥയില്‍ മറുപടി പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. ”വെറും ബാലന്‍മാര്‍ ” കഥകളുണ്ടാക്കി തട്ടികളിക്കാനുള്ള വിഷയമല്ലിത്. രാജാവ് നഗ്നനാണെന്ന് കുട്ടികള്‍മാത്രമല്ല മുതിര്‍ന്നവരും ഒരേ സ്വരത്തില്‍ പറയുന്നു. അതു നേരിടാന്‍ ഓട്ടകടലാസുകൊണ്ട് നാണം മറയ്ക്കാന്‍ ശ്രമിക്കുന്നതിന് തുല്യമാണ് മുഖ്യമന്ത്രിയുടെ ഈ മൗനം. മടിയില്‍ കനമില്ലെന്ന് പറഞ്ഞാല്‍ മാത്രംപോര, മറ്റുള്ളവര്‍ക്കു തോന്നുകയും വേണം. അതിനുവേണ്ടിയെങ്കിലും ഈ മഹാമൗനത്തിന്റെ മാളത്തില്‍ നിന്നും പുറത്തുവരാന്‍ അദ്ദേഹം സന്നദ്ധത കാണിക്കണം. കാരണം പാര്‍ട്ടി സെക്രട്ടറിയല്ല, പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. സീസറിന്റെ ഭാര്യമാത്രമല്ല, സീസറും ഭാര്യയും മക്കളുമൊക്കേ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോള്‍ സീസര്‍ മൗനത്തിന്റെ മാളത്തിലൊളിക്കുന്നത് ഒട്ടും ഭൂക്ഷണമല്ല.

Advertisement
inner ad

Death

സാമ്പത്തിക ബുധിമുട്ടിനെ തുടർന്ന് അച്ഛനും മകനും വിഷം കഴിച്ചു; അച്ഛൻ മരിച്ചു

Published

on

പാലക്കാട്: കൊല്ലങ്കോട് അച്ഛനും മകനും വിഷം കഴിച്ചു. അച്ഛൻ മരിച്ചു. എലവഞ്ചേരി പെരുങ്ങോട്ടുകാവ് കാവുങ്ങൽ വീട്ടിൽ എം. വേലൻകുട്ടി (89) ആണ് മരിച്ചത്‌. മകൻ ഉണ്ണിക്കൃഷ്ണൻ (58) ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. വിഷം കഴിക്കുന്ന സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നുവെന്നാണു സൂചന. വെള്ളിയാഴ്ച രാത്രിയിലാണ് ഇരുവരെയും വിഷം കഴിച്ച് അവശനിലയിൽ ബന്ധുക്കൾ കാണുന്നത്.

Advertisement
inner ad

മരിച്ച വേലൻകുട്ടിയുടെ അസുഖവും സാമ്പത്തിക പ്രയാസങ്ങളും കാരണമാണ് ഇരുവരും വിഷം കഴിച്ചതെന്നാണ് കൊല്ലങ്കോട് പൊലീസ് പറയുന്നത്. വേലൻകുട്ടി കഴുത്തിൽ അർബുദ ബാധിതനായതിനെ തുടർന്നു വീട്ടിൽ വിശ്രമത്തിലായിരുന്നു. ഉണ്ണികൃഷ്ണൻ ലോറി ഡ്രൈവറാണ്. വേലൻകുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Advertisement
inner ad
Continue Reading

Kerala

തൃശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം

Published

on

പാലക്കാട്: തൃശ്ശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം അനുഭവപെട്ടു. ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. ഇന്നു രാവിലെ എട്ടു മണിക്കുശേഷം തിരുമിറ്റക്കോട്, കക്കാട്ടിരി, ചാലിശ്ശേരി, നാഗലശ്ശേരി, കോട്ടപ്പാടം, കോതച്ചിറ, എഴുമങ്ങാട്, കപ്പൂർ, മതുപ്പുള്ളി, കുമരനെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയിൽനിന്ന് മുഴക്കം അനുഭവപ്പെട്ടത്. വീടുകളുടെ ജനച്ചില്ലുകൾക്ക് കുലുക്കം അനുഭവപ്പെട്ടു. ഇതോടെ ആളുകൾ പരിഭ്രാന്തരായി.

Advertisement
inner ad
Continue Reading

Accident

ചൂണ്ടയിടാൻ പോയ കുട്ടികൾ മുങ്ങിമരിച്ചു

Published

on

കോട്ടയം: കുളത്തിൽ ചൂണ്ടയിടാൻ പോയ രണ്ടുകുട്ടികൾ കുളത്തിൽ വീണു മരിച്ചു. കോട്ടയം തൃക്കൊടിത്താനത്താണ് അപകടമാണ്ടായത്. കുറിച്ചി സ്വദേശി അഭിനവ് (12) മാടപ്പള്ളി സ്വദേശി ആദർശ് (15) എന്നിവരാണ് മരിച്ചത്.

Advertisement
inner ad
Continue Reading

Featured