Featured
ചിന്തയുടെ ഗോൾവല കുലുക്കുന്ന ഹിഗ്വിറ്റ

ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യം വളരെ പഴയതാണ്. പേരിലാണ് എല്ലാം എന്നതാണ് അഭിനവ വർത്തമാനം. അല്ലെങ്കിൽ കാൽപ്പന്ത് കളിയുടെ ഈ പെരുമഴക്കാലത്ത് കൊളംബിയൻ ഗോളി റെനെ ഹിഗ്വിറ്റ കേരളത്തിൽ കറങ്ങി നടക്കേണ്ട വല്ല കാര്യവുമുണ്ടോ? വലിയ തമാശ അതല്ല, തന്റെ പേരിന്റെ പേരിൽ കേരളത്തിൽ നടക്കുന്ന കോലാഹലങ്ങളൊന്നും സാക്ഷാൽ ഹിഗ്വിറ്റ അറിഞ്ഞിട്ടു പോലുമില്ല. കൊളംബിയയിലെ ഹിഗ്വിറ്റ അല്ല കേരളത്തിൽ പ്രശ്നമുണ്ടാക്കുന്നത് എന്നതാണു സത്യം. ഇവിടെ പ്രശ്നമുണ്ടാക്കുന്ന ഹിഗ്വിറ്റ ഒരാളുടെ പേരല്ല. കഥയുടെ പേരാണ്. എൻ.എസ്. മാധവന്റെ തൂലികയിൽപ്പിറന്ന കാല്പനികസൃഷ്ടി.
ഹേമന്ത് ജി നായർ എന്ന നവാഗത സംവിധായകൻ ഈ പേരിൽ ഒരു സിനിമ എടുത്തതോടെയാണ് ഹിഗ്വിറ്റ പ്രശ്നക്കാരനായത്. ഹിഗ്വിറ്റയെന്ന പേര് സിനിമയ്ക്കു നൽകിയത് പ്രതീകമായിട്ടാണെന്നു ഹേമന്ത് ജി നായർ. അതിനു മാധവന്റെ കഥയുമായി ഒരു സാമ്യവുമില്ലത്രേ. പക്ഷേ, ഹിഗ്വിറ്റ എന്ന തന്റെ കഥ ആ പേരിൽ ഒരു സിനിമ ആക്കാൻ കഴിയാത്തതിന്റെ ദുഃഖത്തിലാണ് എൻ.എസ്. മാധവൻ. തന്നോടു ചോദിക്കാതെ സിനിമയ്ക്ക് ഹിഗ്വിറ്റ എന്ന പേരിട്ടതാണു കഥാകാരനെ കൂടുതൽ ദുഃഖിപ്പിക്കുന്നത്. തർക്കം അവിടെയും തീരുന്നില്ല. കഥയ്ക്ക് ഹിഗ്വിറ്റ എന്നു പേരിട്ടതു മാധവൻ ആരോടെങ്കിലും ചോദിച്ച് അനുവാദം വാങ്ങിയിട്ടാണോ എന്നാണു സംവിധായകനു വേണ്ടി വേണുവിന്റെ ചോദ്യം.
ആ ചോദ്യത്തിൽ ധാർഷ്ട്യം കടുത്തു പോയോ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് കവി സച്ചിദാന്ദന്റെ ദൃഢമായ അഭിപ്രായം പുറത്തു വരുന്നത്. ഹിഗ്വിറ്റ എന്ന പേര് മലയാളി തിരിച്ചറിഞ്ഞത് എൻ.എസ്. മാധവന്റെ കഥയിലൂടെയാണെന്നു സച്ചിദാനന്ദൻ. ആ പേരിൽ മാധവന്റെ അനുവാദമില്ലാതെ സിനിമ ഇറക്കുന്നതിൽ അനീതിയുണ്ട്. എന്നുവച്ചാൽ സച്ചി മാധവന്റെ പക്ഷത്താണെന്നു സ്പഷ്ടം. അതു വായിച്ചു സമാധാനിച്ചപ്പോഴുണ്ട് ദേണ്ടെ വരുന്നു കെ. മോഹൻ കുമാറിന്റെ വിയോജനക്കുറിപ്പ്. മാധവന്റെ ചെറുകഥയ്ക്കും വളരെ മുൻപേ പ്രശസ്തനാണ് ഹിഗ്വിറ്റ എന്നാണു മോഹൻ കുമാറിന്റെ സാക്ഷ്യം.
കഥയുടെ പേരിന്റെ പിതൃത്വാവകാശത്തിൽ മാധവനോടു വിയോജിച്ചു കൊണ്ടു തന്നെ, മറ്റുള്ളവരുടെ കഥകളും കഥാപാത്രങ്ങളുമൊക്കെ സൂത്രത്തിൽ അടിച്ചു മാറ്റുന്ന സിനിമക്കാരെ അടച്ചാക്ഷേപിച്ച് കഥാകൃത്ത് ബന്യാമിന്റെ അഭിപ്രായം കൂടി വായിച്ചപ്പോൾ ആകെയൊരു കൺഫ്യൂഷൻ. സിനിമക്കാർ ഇതുപോലെ വേറെയും പേരുകൾ അടിച്ചുമാറ്റിയിട്ടുണ്ടെന്നും ബന്യാമിൻ. സിനിമക്കാരുടെ ഇരട്ട സ്വഭാവത്തെക്കുറിച്ച് അദ്ദേഹത്തിനു പറയാതെയും വയ്യ. അടുത്തിടെയായി സിനിമക്കാർ ഓസിന് ചൂണ്ടിക്കൊണ്ടു പോയ നിരവധി പേരുകൾ ബന്യാമിൻ പുറത്തു വിട്ടു. ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള, എസ് ഹരീഷിന്റെ അപ്പൻ, പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ, ഷിനിലാലിന്റെ അടി, അമലിന്റെ അന്വേഷിപ്പിൻ കണ്ടെത്തും. അങ്ങനെ എത്ര വേണമെങ്കിലുമുണ്ട്.
ഹിഗ്വിറ്റ വിവാദം തലയ്ക്കു പിടിച്ച് ആകെ കറങ്ങിക്കിടക്കുമ്പോഴാണ് യുക്തിസഹമായ മറ്റൊരു അഭിപ്രായം ശ്രദ്ധയിൽപ്പെട്ടത്- പ്രതിപക്ഷ നേതാവ് സാക്ഷാൽ വി.ഡി. സതീശന്റേതാണു കമന്റ്. മലയാളത്തിലെ ഏറ്റവും ഹൃദ്യമായ പത്തു കഥകളിലൊന്നാണ് എൻ.എസ്. മാധവന്റെ ഹിഗ്വിറ്റ. അതുകൊണ്ടു തന്നെ ആ പേരിന്റെ ഉടമസ്ഥാവകാശവും മാധവനു കൊടുക്കുന്നതല്ലേ നല്ലതെന്നാണു സതീശന്റെ ചോദ്യം. അതു വെറുമൊരു ചോദ്യമല്ല, ഈ വിഷയത്തിൽ യുക്തിസഹമായ മറുപടിയും അതു തന്നെ.
- സർക്കാരിന്റെ കുറ്റി തെറിപ്പിച്ച സർവേ കുറ്റികൾ
വയ്യാത്ത നായ കൈയാല കയറരുതെന്നാണു നാട്ടുനടപ്പ്. കെ റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനു സംഭവിച്ചതും ഈ വയ്യാവേലിയാണ്. ഒരു തരത്തിലുള്ള പഠനവും നടത്താതെ, അവശ്യം വേണ്ട അനുമതികളൊന്നും നേടാതെ എടുത്തുചാടി പുറപ്പെട്ട് പാതിവഴി ഇട്ടുപോയ പാഴ്പദ്ധതിയാണു കൊട്ടിഘോഷിക്കപ്പെട്ട കെ റെയിൽ. അതിന്റെ പേരിൽ എത്രയോ പേർ ഇന്നും ദുരിതമനുഭവിക്കുന്നു. ഒരു സെന്റ് മുതൽ പത്തു സെന്റ് വരെ ഭമി സ്വന്തം പേരിലുണ്ടായിരുന്ന പാവങ്ങളാണ് ഈ പദ്ധതിയുടെ ഇരകൾ. അതിന്റെ പേരിൽ പെൺകുട്ടികളുടെ വിവാഹം മുടങ്ങിയവർ, പഠിപ്പു നിർത്തിയവർ, കച്ചവടം തകർന്നവർ, ചികിത്സ മുടങ്ങിയവർ അങ്ങനെ എത്രയോ ലക്ഷം പേർ.
നാലോ അഞ്ചോ വയസുളള സ്വന്തം മകളുടെ കൺമുന്നിലൂടെ വലിച്ചിഴച്ച് പരുക്കേല്പിക്കപ്പെട്ട ചങ്ങനാശേരി സ്വദേശി റോസ്ലിൻ എന്ന വീട്ടമ്മയുടെ മുഖം കേരളത്തിനു മറക്കാനാവുമോ? നാലോ അഞ്ചോ വയസുള്ള അവരുടെ കുഞ്ഞിനെയും കൂട്ടി സമരമുഖത്തെത്തി എന്നു പറഞ്ഞ് അവർക്കെതിരേ എടുത്ത പൊലീസ് കേസും ബാലാവകാശ കേസും ഇപ്പോഴും നില നില്ക്കുന്നു. ഈ കേസ് എന്നു തീരും, എങ്ങനെ തീരും? തിരുവനന്തപുരം മുരുക്കുംപുഴയിൽ സമരം ചെയ്തവരെ ബൂട്സിട്ടു ചവിട്ടി മെതിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ ഒരു നടപടിയും സ്വീകരിച്ചില്ല. ചിവിട്ടേറ്റ ഈ പാവങ്ങൾ ഇപ്പോഴും ചികിത്സയിലാണ്. അങ്ങനെ എത്രയോ പേർ ദുരിതമനുഭവിക്കുന്നു. കുറഞ്ഞപക്ഷം നിരപരാധികളായ പാവങ്ങളുടെ പേരിൽ എടുത്തിട്ടുള്ള കേസുകൾ അടിയന്തിരമായി പിൻവലിക്കാനുള്ള സാമാന്യ നീതിയെങ്കിലും കാണിക്കണം, സർക്കാർ.
പദ്ധതിക്ക് ഇതുവരെ 31കോടി രൂപ ചെലവിട്ടു എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ മൊത്തം 56 കോടി എങ്കിലും ചെലവിട്ടെന്നു കെ റെയിൽ പറയുന്നു. പത്തനംതിട്ട ഒഴികെ 13 ജില്ലകളിൽ പട്ടിക്കു മുള്ളാൻ കല്ലിട്ടതല്ലാതെ വേറൊന്നും നടക്കാത്ത ഒരു പാഴ്പ്പണിക്കാണ് 56 കോടി രൂപ ദീവാളി കുളിച്ചത്.
63,000 കോടി രൂപ മുടക്കി സിൽവർ ലൈൻ പണിയുന്നതിനെക്കാൾ എത്രയോ വേഗത്തിലും ലാഭത്തിലും തീർക്കാമായിരുന്നു, കേരളത്തിൽ ഇതിനകം അനുമതി ലഭിച്ച വിവിധ റെയിൽ പദ്ധതികൾ. നമ്മുടെ നാട്ടിലെ ഒരൊറ്റ ലൈൻ പോലും ഇതേവരെ ഇരട്ടിപ്പിച്ചു തീർന്നിട്ടില്ല. തിരുവനന്തപുരം- നാഗർകോവിൽ പാത ഇരട്ടിപ്പിച്ചിരുന്നെങ്കിൽ അതുവഴി വന്ദേ ഭാരത് ട്രെയിൻ ഉൾപ്പെടെ ഈ വർഷം തന്നെ നിരവധി ട്രെയിനുകൾ കിട്ടുമായിരുന്നു. പക്ഷേ, യഥാർഥ വികസനമല്ലല്ലോ സർക്കാരിന്റെ ലക്ഷ്യം. ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണമെന്നു പണ്ടു കുഞ്ചൻ നമ്പ്യാർ പാടിയതാണ് എല്ലാ പാഴ്പദ്ധതികളുടെയും പിന്നിലെ യാഥാർഥ്യം.
Featured
വീട്ടുകരം, ഭൂനികുതി, വാഹന വില കുതിച്ചുയരും, പെട്രോൾ ഡീസൽ വിലയും കൂടും

ഭൂമിയുടെ കമ്പോള വിലയും രജിസ്ട്രേഷൻ നികുതിയും കൂട്ടി.
ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി
കെട്ടിടങ്ങളുടെ ഉപോയോഗത്തിന് അനുസരിച്ച് നികുതി കൂടും. കെട്ടിട നികുതി വർധനവിലൂടെ 1000 കോടി രൂപയുടെ അധിക വരുമാനം.
മൈനിംഗ് ആൻഡ് ജിയോളജി ഉത്പന്നങ്ങളുടെ നികുതി കൂട്ടി, കോമ്പൗണ്ടിംഗ് സമ്പ്രദായം നിർത്തി, യഥാർഥ അളവിന് ആനുപാതികമായി നികുതി. അധിക വരുമാനം 600 കോടി. ഏഴിന പരിഷ്കരണ പദ്ധതി
ഇന്ധന സെസ് പുതുക്കി. വില കൂടും. അണക്കെട്ടിലെ ചെളി നീക്കം ചെയ്ത് 10 കോടി
മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർധന. അഞ്ചു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള കാറുകൾക്ക് 2 ശതമാനം അധിക നികുതി. മറ്റെല്ലാ കാറുകൾക്കും ഒരു ശതമാനം നികുതി വർധന
റോഡ് സുരക്ഷ സെസ് ഇരട്ടി കണ്ട് വർധിപ്പിച്ചു.
ഇരുചക്ര വാഹനങ്ങൾ 50 രൂപ 100 രൂപയാക്കി
കാര് 150 300
വലിയ വാഹനങ്ങൾ 250-500
Featured
സാമൂഹ്യ സുക്ഷാ പെൻഷൻ കൂട്ടിയില്ല, വീട്ടുകരം കുത്തനേ കൂട്ടി

ഇടതു മുന്നണിക്ക് രണ്ടാം തവണ അധികാരം ലഭിക്കുന്നതിൽ നിർണായക വാഗ്ദാനമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഇത്തവണയും കൂട്ടിയില്ല. മുഴുവൻ സാമൂഹ്യ സുരക്ഷാ പെൻഷനുകളും 1600 രൂപയായി തുടരും. കേരള സോഷ്യൽ സെക്യൂരീറ്റീസ് സഹകരണ സ്ഥാപനത്തിന്റെ കടമെടുപ്പിനു കേന്ദ്ര സർക്കാർ തടസം നില്ക്കുന്നതാണ് കാരണമായി ധനമന്ത്രി ചൂണ്ടിക്കാട്ടിയത്. പെൻഷൻ പദ്ധതി തുടരുമെന്നു മാത്രമാണ് ധനമന്ത്രി പറഞ്ഞ്.
അതേ സമയം വീട്ടുകരമുൾപ്പെടെ പുതിയ ഒട്ടേറെ നികുതി വർധനയും പ്രഖ്യാപിച്ചു.
Featured
ഇടുക്കിയിലും വയനാട്ടിലും പുതിയ നഴ്സിംഗ് കോളെജുകൾ

ഇടുക്കിയിലും വയനാട്ടിലും സർക്കാർ ഉടമസ്ഥതയിൽ പുതിയ നഴ്സിംഗ് കോളെജുകൾ തുറക്കും. മെഡിക്കൽ കോളെജുകളോടനുബന്ധിച്ചാവും ഇവ തുറക്കുക. 20 കോടി രൂപ ബജറ്റിൽ വകയിരുത്തി.
ടൂറിസം ഇടനാഴിക്ക് 50 കോടി
ദേശീയപാത വികസനം 3 വർഷത്തിനുള്ളിൽ പൂർത്തിയാക്കും
നഴ്സിങ് കേളേജ് തുടങ്ങാൻ 20 കോടി
അന്താരാഷ്ട്ര സ്കോളർഷിപ്പിന് 10 കോടി
2040ൽ കേരളം സമ്പൂർണ്ണ പുനരുപയോഗ ഊർജ സംസ്ഥാനം
വർക്ക് നിയർ ഹോം സൗകര്യത്തിനായി 50 കോടി
രാജ്യാന്തര വ്യാപാര മേള ആരംഭിക്കും. സ്ഥിരം വേദി തിരുവനന്തപുരം. 15 കോടി രൂപ അനുവദിച്ചു
വന്യമൃഗങ്ങൾ ഉയർത്തുന്ന ഭീഷണി തടയാൻ 50.85 കോടി രൂപ
അതിദാരിദ്ര്യ നിർമാർജനത്തിന് 50 കോടി
പ്രവാസികൾക്കുള്ള വിമാനടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ 15 കോടിയുടെ ഫണ്ട്
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login