Connect with us
48 birthday
top banner (1)

Featured

കട്ടുറുമ്പിന് കാട്ടാനെയെ കെട്ടാൻ മോഹം

Avatar

Published

on

മോഹം നല്ലതാണ്. കുന്നോളം മോഹിച്ചാലോ എള്ളോളം ഗുണം കിട്ടുവെന്നാണ് പ്രമാണം. സിപിഎം ഉള്ളിടത്തോളം ഏകവ്യക്തി നിയമം ഇന്ത്യയിൽ പാസ്സാക്കാൻ അനുവദിക്കില്ലെന്നു കുറേ ദിവസമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ അവർത്തിച്ചു പറയുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന സെമിനാറിലും അതുതന്നെ കത്തിജ്വലിച്ചു.
അതിരുകളില്ലാത്ത മോഹം ഒരു സൈക്കോ പ്രശ്‌നമാണ്. അതു പരിഹരിക്കാൻ കാലത്തിനു മാത്രമേ കഴിയു. പരമോന്നത നിയമ നിർമാണ സഭയായ ലോക്‌സഭയിൽ അകെ അംഗബലം 545. അതിൽ സിപിഎമ്മിന് മൂന്നു പേർ മാത്രം. 245 അംഗ രാജ്യ സഭയിൽ അഞ്ചു പേർ. ആകെയുള്ള 28 സംസ്ഥാനങ്ങളിലെല്ലാം കൂടിയുള്ള 4,036 എംഎൽഎമാരിൽ സിപിഎം വിഹിതം കഷ്ടിച്ച് 82. ഇത്ര ചെറിയ ഒരു പാർട്ടിയാണ് ഏക വ്യക്തി നിയമം പാസാക്കാൻ തങ്ങൾ അനുവദിക്കില്ലെന്നു വീമ്പിളക്കുന്നത്. കേരളവും പിന്നെ കേരളവുമല്ലാതെ രാജ്യത്തൊരിടത്തും സിപിഎമ്മിനു വേരുകളില്ല. ത്രിപുരയും പശ്ചിമ ബംഗാളും ദശാബ്ദങ്ങളായി ഭരിച്ച സി പി എമ്മിന്റെ ഇന്നത്തെ അവസ്ഥ ദാരുണമാണ്. അണികൾ മാത്രമല്ല, ഓഫീസുകൾ പോലും ബിജെപി സ്വന്തമാക്കി.

കേരളത്തിൽപ്പോലും രണ്ട് പ്രധാന ചേരിയായി സിപിഎം മാറിയിരിക്കുന്നു. അതിന്റെ പ്രതിഫലനമാണ് ഏക വ്യക്തി നിയമത്തിന്റെ പേരിലുള്ള അവരുടെ സെമിനാർ. യോജിച്ചൊരു സെമിനാറിനു പകരം ഒരെണ്ണം കോഴിക്കോട്ടും, മറ്റൊന്ന് തിരുവനതപുരത്തും നടത്തി വിഭാഗീയതയ്ക്ക് അടിവരയിട്ടു. പാർട്ടിയിലും അണികളിലും പിണറായി വിജയൻ കഴിഞ്ഞാൽ ഏറ്റവും താരമൂല്യമുള്ള നേതാവാണ് ഇ. പി ജയരാജൻ. കൊട്ടും കുരവയും കൊ‌ടിപടഹവുമായി പാർട്ടി സെക്രട്ടറി നടത്തിയ സെമിനാറാണ് കോഴിക്കോട് നടന്നത്. സമാന്തരമായി ഇടതു കൺവീനർ ഈ പി ജയരാജൻ തിരുവനന്തപുരത്തു വേറൊന്നും നടത്തി. രണ്ടും ചീറ്റി. വിഷയത്തിൽ സിപിഎം നിലപാടും സെനിമാറിൽ പങ്കെടുത്ത മത സംഘടനകളുടെ നിലപാടുകളും തമ്മിൽ പൊരുത്തക്കേടുകളേയുള്ളു. ഇങ്ങനെയൊരു സെമിനാർ ഉദ്ഘാടനം ചെയ്യാൻ വരുന്നതിനു മുമ്പ് സിപിഎം അഖിലേന്ത്യാസെക്രട്ടറി സീതാറാം യെച്ചൂരി കേരളത്തിലെ മത- രാഷ്ട്രീയ കക്ഷികളുടെ നേതാക്കന്മാർക്കിടയിൽ ഇതു സംബന്ധിച്ചു നിലനിന്ന ഭിന്നതകളെങ്കിലും ഒന്നു മനസിലാക്കണമായിരുന്നു.
ഭരണമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി പി ഐയുടെ പ്രധാന നേതാക്കളെ ആരെയും വേദിയിൽ കണ്ടില്ല. ഏക വ്യക്തി നിയമത്തെ എതിർക്കേണ്ട സമയമായില്ലെന്നാണ് സി പി ഐയുടെ പക്ഷം. ഇന്ത്യൻ ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളിൽ പറഞ്ഞിട്ടുള്ള ഏക വ്യക്തി നിയമത്തിൽ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും ഏക സിവിൽകോഡ് രാജ്യത്തിന് ഇപ്പോൾ ആവശ്യമില്ലെന്നുമുള്ള 21ാം നിയമ കമ്മീഷന്റെ നിലവിലുള്ള തീരുമാനത്തിൽ മാറ്റം വരാത്തിടിത്തോളം കാലം പ്രത്യക്ഷ സമരത്തിന്റെ ആവശ്യമില്ലെന്ന് സി പി ഐ വ്യക്തമാക്കുന്നു. ഈ വകതിരിവാണ് എം. വി. ഗോവിന്ദനും സിപിഎമ്മിനും ഇല്ലാതെ പോയത്.

ഇതെല്ലാം വച്ചു നോക്കുമ്പോൾ ഏക വ്യക്തിനിയമമല്ല, ഗോവിന്ദൻ മാസ്റ്ററുടെ ലക്ഷ്യം എന്നു വ്യക്തം. അടിമുടി അഴിമതിയിലും സ്വജന പക്ഷപാദത്തിലും മുങ്ങിക്കുളിച്ചു നിൽക്കുന്ന പിണറായി വിജയനെ വെള്ള പൂശിയെടുക്കുക എന്നതാണ്. അതിനു വേണ്ടി കുറച്ചു കാലത്തേക്കെങ്കിലും ജന ശ്രദ്ധയും മാധ്യമ ശ്രദ്ധയും വഴി തിരിച്ചു വിടുക. എന്നാൽ അതും ഫലം കണ്ടില്ല. സ്വർണക്കള്ളക്കടത്തും, ലൈഫ് മിഷൻ അഴിമതിയും അതിന്റെ അനുകൂല്യങ്ങളും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് നേരിട്ടെത്തുന്നുവെന്നാണ് സ്വപ്‌ന സുരേഷ് ആവർത്തിച്ചു പറയുന്നത്. എന്നാൽ അതിനെ മുഖവിലയ്‌ക്കെടുക്കാത്തവർ പോലും പിന്നീട് ഇ ഡി അടക്കമുള്ള ഏജൻസികളുടെ അന്വേഷണങ്ങളും റിപ്പോർട്ടുകളും പുറത്തു വന്നതോടെ പിണറായി വിജയനെയും സർക്കാരിനെയും മുൾമുനയിൽ നിർത്തി.
അതിനിടെ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ എറിഞ്ഞ അഴിമതി ബോംബ് സിപിഎമ്മിന്റെ സകല ഇമേജും തകർത്തു തരിപ്പണമാക്കി. പാർട്ടി ഫണ്ട് പോലും പനയോലയിൽ പൊതിഞ്ഞു വീട്ടിൽ കൊണ്ടു പോയ പിണറായി വിജയന്റെ വിളറിയ മുഖം ചായം തേച്ചു മിനുക്കാനുള്ള സൂത്രപ്പണിയായിരുന്നു സിവിൽ കോഡ് സെമിനാർ എന്നു തിരിച്ചറിയാൻ ആരും പാഴൂപ്പടിക്കലേക്ക് വണ്ടി കയറേണ്ടതില്ല.

Advertisement
inner ad

സിപിഎമ്മിന്റെ സെമിനാറിനു വേണ്ടത്ര ജനശ്രദ്ധ കിട്ടുന്നില്ലെന്നു കണ്ടപ്പോഴാണ് ഗോവിന്ദൻ കോഴിക്കോട്ട് ലീഗിനു പിന്നാലെ പോയത്. സി പി എം സെമിനാറിലേക്ക് യുഡിഎഫിൽ നിന്ന് മുസ്ലിം ലീഗിനെ മാത്രം ക്ഷണിച്ചതിലെ അപകടം തിരിച്ചറിയാൻ ലീഗിനെപ്പോലുള്ള സമുന്നത ജനാധിപത്യ ബോധമുള്ള ഒരു പാർട്ടിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. കോൺഗ്രസ്സുമായി ചേർന്ന് സമാനമനസ്‌കരായ എല്ലാവരെയും ചേർത്ത് ഏക സിവിൽ കോഡിനെതിരായി ഇന്ത്യയിൽ ശക്തമായ ചേരിയുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ലീഗ് വ്യക്തമാക്കി. അതോടെ ഗോവിന്ദൻ മാസ്റ്ററുടെ പദ്ധതികളെല്ലാം എട്ട് നിലയിൽ പൊട്ടി.

കേരള രാഷ്ട്രീയത്തിന്റെ പോയകാലങ്ങൾ ഒന്ന് പഠിക്കാൻ സി പി എം പാർട്ടി സെക്രട്ടറി തയ്യാറാകണമെന്ന് സ്‌നേഹപൂർവ്വം പറയട്ടെ. 1957-ലെയും 67-ലെയും കമ്മ്യൂണിസ്റ്റ് സർക്കാരുകളുടെ ” സെൽഭരണത്തിന് ” അന്ത്യം കുറിയ്ക്കാൻ കെ. കരുണാകരന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ജനാധിപത്യ സംരക്ഷണ സമിതിയാണ് യു ഡി എഫ്. ആ മുന്നണിയുടെ ശില്പികളിൽ രണ്ടാം സ്ഥാനക്കാരൻ പിന്നീട് മുഖ്യമന്ത്രിയായ സി എച്ച് മുഹമ്മദ് കോയ സാഹിബാണ്. ആ പാരമ്പര്യമുള്ള മുസ്ലിം ലീഗിനെയാണ് യു ഡി എഫിൽ നിന്ന് അടർത്തിമാറ്റാൻ ഗോവിന്ദൻ മാസ്റ്റർ ചെപ്പടി വിദ്യ കാണിക്കുന്നത്. ലീഗ് ഉൾപ്പെട്ട, സി അച്യുതമേനോൻ, കെ കരുണാകരൻ, സി എച്ച് മുഹമ്മദ്‌കോയ, പി കെ വാസുദേവൻനായർ, ഏകെ ആന്റണി, ഉമ്മൻചാണ്ടി തുടങ്ങിയവർ നേതൃത്വം നൽകിയ യുഡിഎഫ് സർക്കാരുകളുടെ കാലത്താണ് കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക സമുദായങ്ങൾക്കും അംഗീകാരവും അനുകൂല്യങ്ങളും വേണ്ടുവോളം കിട്ടിയത്. മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പി കെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അക്കാര്യം അസന്നിഗ്ധമായി വ്യക്തമാക്കുകയും ചെയ്തു.

Advertisement
inner ad

ഒരു കാര്യം കൂടി പറയട്ടെ: ഗോവിന്ദൻ മാസ്റ്ററുടെ മോഹങ്ങൾ പൂവണിയുക തന്നെ ചെയ്യും; ഏഴ് പതിറ്റാണ്ടിൽ അഞ്ച് പതിറ്റാണ്ടും ഇന്ത്യ ഭരിച്ച കോൺഗ്രസിനോടൊപ്പം നിന്നാൽ. ഇന്ത്യയിലെ ആദ്യ നെഹ്‌റുമന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതൃസ്ഥാനത്ത് എ കെ ജി യെ ഇരുത്തിയ പാർട്ടിയാണ് ഏഴര പതിറ്റാണ്ട് കഴിഞ്ഞപ്പോൾ രണ്ടോ മൂന്നോ എം പിമാരുള്ള പാർട്ടിയായി മാറിയതെന്നു മറക്കരുത്. ഇങ്ങനെ പോയാൽ സി പി എം ഉള്ളകാലം ഏക സിവിൽ കോഡ് പാസാക്കില്ലെന്ന പാർട്ടി സെക്രട്ടറിയുടെ പരാമർശം ഒരു മുൻകൂർ ജാമ്യമാണ്. പശ്ചിമ ബംഗാളിന്റെയും ത്രിപുരുടെയും പാതയിലാണ് കേരളത്തിലെ സിപിഎമ്മും അതിവേഗം മുന്നോട്ട് പോകുന്നത്. ആ നിലയ്ക്ക്, മതാന്ധകാരത്തിൽ മദം പൊട്ടിനിൽക്കുന്ന ബി ജെ പി എന്ന കാട്ടാനയെ വരുതിയിലാക്കികെട്ടുമെന്ന സി പി എം കട്ടുറുമ്പിന്റെ മോഹം ഓർത്തു ചിരിക്കാതെ വയ്യ. ബിജെപിക്ക് ആവശ്യം മൂന്നാമതും ഭരണത്തുടർച്ചയാണ്. ഒരു കൈയിൽ അയോധ്യ ക്ഷേത്രവും മറുകൈയിൽ ഏക സിവിൽ കോഡുമായി അവർ മുന്നിൽ നിൽക്കുന്നു. അവരുടെ ഭരണത്തുടർച്ചയ്ക്ക് എന്തു വില കൊടുത്തും തടയിടുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഇന്ന് ബംഗളൂരുവിൽ 24 പ്രതിപക്ഷ നേതാക്കളുടെ സംയുക്ത യോഗം കോൺഗ്രസ് വിളിച്ചിരിക്കുന്നതിന്റെ ലക്ഷ്യവും മറ്റൊന്നുമല്ല. അതിന്റെ അർഥവും വ്യാപ്തിയും കൂടി തിരിച്ചറിയണം സിപിഎം.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കു​വൈ​ത്ത് ദുരന്തത്തിൽ ധ​ന​സ​ഹാ​യം പ്രഖ്യാ​പി​ച്ച് എം.​എ. യൂ​സ​ഫ​ലി​യും രവി പി​ള്ള​യും

Published

on

തി​രു​വ​ന​ന്ത​പു​രം: കു​വൈ​ത്തിലെ ദുരന്തത്തിൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടു​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് വ്യ​വ​സാ​യി​ക​ളാ​യ എം.​എ. യൂ​സ​ഫ​ലി​യും രവി പി​ള്ള​യും. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​നും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി അ​ഞ്ചു​ല​ക്ഷം രൂ​പ വീ​ത​വും ര​വി പി​ള്ള ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും ന​ല്‍​കും. ഇ​വ​ര്‍ ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു. നോ​ര്‍​ക്ക മു​ഖേ​ന​യാ​ണ് ഈ ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക.

തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ മ​ല​യാ​ളി​ക​ള്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​തം ന​ല്‍​കാ​നും വ്യാ​ഴാ​ഴ്ച ചേ​ര്‍​ന്ന പ്ര​ത്യേ​ക മ​ന്ത്രിസ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

Advertisement
inner ad
Continue Reading

Featured

പോക്സോ കേസില്‍ കര്‍ണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്

Published

on

ബെംഗളൂരു: പോക്സോ കേസില്‍ മുതിര്‍ന്ന ബിജെപി നേതാവും കര്‍ണാടക മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. പോക്സോ കേസില്‍ ബെംഗളൂരു കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറത്തിറക്കിയത്. നേരത്തെ കേസിൽ ഹാജരാകണമെന്ന് ചൂണ്ടികാണിച്ച് യെദിയൂരപ്പയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ബംഗളുരുവിൽ ഇല്ലാത്തതിനാൽ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു യെദിയൂരപ്പയുടെ മറുപടി.എന്നാൽ, പോക്സോ കേസ് ആയതിനാൽ ജൂൺ 15-ന് മുമ്പ് കുറ്റപത്രം സമർപ്പിക്കണം എന്നും യെദിയൂരപ്പയുടെ മൊഴി രേഖപ്പെടുത്തണം എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടികാണിച്ച് അന്വേഷണ സംഘം നല്‍കിയ നോട്ടീസിന് മറുപടി നല്കാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് കോടതി പുറത്തിറക്കിയത്. ഫെബ്രുവരി 2-ന് വീട്ടിൽ അമ്മയോടൊപ്പം എത്തിയ 17-കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നതാണ് യെദിയൂരപ്പയ്ക്ക് എതിരെയുള്ള പരാതി

Continue Reading

Featured

കുവൈറ്റ് ദുരന്തത്തിൽ മരിച്ച 24 മലയാളികളിൽ 22 പേരെ തിരിച്ചറിഞ്ഞു;12 പേർ ഗുരുതരാവസ്ഥയിൽ

Published

on

തിരുവനന്തപുരം: കുവൈറ്റിലെ ദുരന്തത്തിൽ മരിച്ച 24 മലയാളികളിൽ 22 പേരെ തിരിച്ചറിഞ്ഞതായി നോർക്ക. 12 പേർ ഐസിയുവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നുമാണ് നോർക്കയ്ക്ക് ലഭിച്ച വിവരം. മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിൽ എത്തിച്ചേക്കും. തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞതായും നോർക്ക അറിയിച്ചു. അതേസമയം, മരിച്ചവരിൽ 45 ഇന്ത്യക്കാർ ഉൾപ്പെട്ടതായി കുവൈത്ത് അധികൃതർ അറിയിച്ചു. 3 ഫിലിപ്പിനോ പൗരന്മാരും തിരിച്ചറിയാത്ത ഒരാളും അപകടത്തിൽ മരിച്ചതായി അധികൃതർ വ്യക്തമാക്കി.വിവിധ സംഘടനകൾ ചേർന്നുള്ള രക്ഷദൗത്യം പുരോഗമിച്ചു വരികയാണ്. പരിക്കേറ്റവർക്ക് പൂർണമായും ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്. തീപിടുത്തം ഉണ്ടായപ്പോൾ തൊഴിലാളികൾക്ക് പുറത്തിറങ്ങാനായില്ല. പ്രവാസികളുടെ ജീവിത സാഹചര്യം മെച്ചപ്പെടണം. പ്രവാസികളുടെ താമസ സൗകര്യത്തിന് ദുരന്തം വലിയൊരു പാഠമാണെന്നും കെ.വി. അബ്ദുൽഖാദർ പറഞ്ഞു. അതിനിടെ, മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ വിമാനങ്ങൾ തയാറാക്കാൻ കുവൈറ്റ് അമീർ നിർദ്ദേശം നൽകി. ഇതിനായി കുവൈറ്റും സഹായം നൽകും. മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും കുവൈറ്റ് അമീർ ഉത്തരവിട്ടതായി കുവൈറ്റ് മാധ്യമങ്ങൾ അറിയിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തിൽപ്പെട്ടവർക്ക് ലഭ്യമാക്കാൻ നോർക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുൻകൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെൽപ്പ് ഡെസ്ക്കും ഗ്ലോബൽ കോൺടാക്ട് സെൻ്ററും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്.

Continue Reading

Featured