Connect with us
inner ad

Featured

കർമണി വ്യജ്യതേ പ്രജ്ഞാ

Avatar

Published

on

  • പിൻപോയിന്റ്
    ഡോ. ശൂരനാട് രാജശേഖരൻ

“കർമണി വ്യജ്യതേ പ്രജ്ഞാ” എന്നാണു കേരള സർ‌വകലാശാലയുടെ ആപ്തവാക്യം. വിഷ്ണുശർമന്റെ പഞ്ചതന്ത്രത്തിൽ നിന്നാണ് ഈ വാക്യം സ്വീകരിച്ചിരിക്കുന്നത്. “പ്രവൃത്തി പ്രജ്ഞയെ വ്യഞ്ജിപ്പിക്കുന്നു” എന്നാണ് ഈ വാക്യത്തിന്റെ അർഥം. ഒരാളിന്റെ പ്രവൃത്തി, സ്വഭാവം എന്നിവയിലൂടെ അയാളുടെ ബുദ്ധിയും വിവേകവും മനസ്സിലാക്കാം എന്നു സാരം. നമ്മുടെ സർവകലാശാലകളിൽ സമീപകാലത്തു നടന്ന സംഭവ വികാസങ്ങൾ പരിശോധിച്ചാൽ അവയുടെ ഓരോന്നിന്റെയും പ്രജ്‍ഞയും പ്രവൃത്തിയും ഏതു ദിശയിലാണെന്നു മനസിലാകും.
കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസിലറായിരുന്ന ഡോ. ​ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം മുതലാണ് രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഉന്നത വിദ്യഭ്യാസ മേഖലയിലെ സർക്കാർ കൈകടത്തൽ എത്രത്തോളം രൂക്ഷമാണെന്നു മനസിലായത്. ഈ സർക്കാരിന്റെ വിദ്യാഭ്യാസ മേഖലയിലെ സുപ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിനെത്തന്നെ രണ്ടായി വിഭജിച്ച് ഹയർ സെക്കൻഡറി വരെയുള്ള സ്കൂൾ തലത്തിലേക്ക് പൊതു വിദ്യാഭ്യാസ വകുപ്പിനെ പരിമിതപ്പെടുത്തുകയും സർവകലാശാല തലത്തിലുള്ള ഉപരിവിദ്യഭ്യാസങ്ങൾക്കു മാത്രമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതുതായി ഏർപ്പെടുത്തുകയും ചെയ്തത്.

വിദ്യാഭ്യാസ രം​ഗത്ത് വലരെ മുന്നിട്ടു നിൽക്കുന്ന കേരളത്തിന്റെ ഉന്നത വി​ദ്യാഭ്യാസ മേഖലയിൽ സമൂലും സമ​ഗ്രവുമായ മാറ്റങ്ങൾ വരുമെന്നു പ്രതീക്ഷിച്ച കേരളീയരെ അടിമുടി നിരാശപ്പെടുത്തുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെയും ചെയ്തികൾ. കേരളത്തിലെ മിക്ക സർക്കാർ സർവകലാശാലകളിലും പരീക്ഷ കഴിഞ്ഞ് ഒരു വർഷമായിട്ടും ഫലങ്ങൾ പോലും പൂർണമായി പ്രസിദ്ധപ്പെടുത്തിയിട്ടില്ല.
കണ്ണൂർ വിസി ആയി ​ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ​ഗവർണറോടു നേരിട്ട് ആവശ്യപ്പെട്ടതാണ്. വൈസ് ചാൻസിലർ തന്റെ നാട്ടുകാരനാണെന്നാണ് അതിനു മുഖ്യമന്ത്രി നിരത്തിയ കാരണം. ഇതേ ആവശ്യവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ​ഗവർണർക്കു നേരിട്ട് കത്തെഴുതുകയും ചെയ്തു. ന​ഗ്നമായ അധികാര ദുർവിനിയോ​ഗമായിരുന്നു രണ്ടും. ചാൻസലറായ ഗവർണർക്ക് താനെഴുതിയ കത്ത് പുറത്തുവന്നതിനെ‌ക്കുറിച്ചായിരുന്നു ബിന്ദുവിന് സങ്കടം.

‘‘ചാൻസലറും പ്രോ ചാൻസലറും തമ്മിലെ ആശയവിനിമയം പൊതു ഇടത്തിൽ ചർച്ച ആകുന്നത് ശരിയല്ല. കത്ത് പുറത്തുവിടുന്നത് മാന്യതയല്ല. മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല, മാധ്യമവിചാരണ വേണ്ട’. ബിന്ദുവിന്റെ കത്ത് പുറത്തു വന്നപ്പോൾ മന്ത്രി ബിന്ദുവിന്റെ പ്രതികരണമായിരുന്നു ഇത്. തന്റെ പിതാവിനെക്കാൾ പ്രായം കൂടിയ ആളാണ് ഗവർണർ. അനുഭവ സമ്പത്തും ജീവിതപരിചയവും കൊണ്ട് ഉയർന്നു നിൽക്കുന്ന ഗവർണറെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും മന്ത്രി ആർ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ പ്രഫസറായിരുന്ന ​ഗോപിനാഥ് രവീന്ദ്രനെ എന്തിനാണു കണ്ണൂർ സർവകലാശാലയുടെ വിസി ആക്കിയത്? മുന്തിയ സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ. രാ​ഗേഷിന്റെ ഭാര്യ ഡോ. പ്രിയാ വർ​ഗീസിനെ കണ്ണൂർ സർവകലാശാലയിൽ പ്രൊഫസറായി നിയമിക്കാൻ വേണ്ടി മാത്രം. അതിനു വേണ്ടി ഒരു സർവകലാശാലയെ അപ്പാടെ ഇരുട്ടിൽ നിർത്തി, സംസ്ഥാന സർക്കാർ. ഒടുവിൽ ​ഗോപിനാഥ് രവീന്ദ്രനെ സുപ്രീം കോടതി പുറത്താക്കി. അതിനു പ്രതികാരമായി ​സർക്കാർ സർവകലാശാലയുടെ തലപ്പത്തു നിന്ന് ​ഗവർണറെ ഒഴിവാക്കാനുള്ള നടപടികളുമായി സർക്കാരും രം​ഗത്തു വന്നു. അതിന്മേലുള്ള നിയമപോരാട്ടം ഇപ്പോഴും തുടരുകയാണ്. രാഷ്ട്രപതിയെ പോലും കോടതി കയറ്റി റെക്കോഡ് കുറിച്ചിരിക്കുകയാണ് പിണറായി സർക്കാർ.


സർവകലാശാലകളിലും ക്യാംപസുകളിലും അക്രമവും കൊലപാതകങ്ങളും നടത്തുന്നവർക്ക് ഭരണത്തിന്റെ സംരക്ഷണം ലഭിക്കുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്തു ഭരമേല്പിച്ച ഒരു വൈസ് ചാൻസിലറെ ചാൻസലർ കൂടിയായ ഗവർണർ നേരിട്ടു സസ്പെൻഡ് ചെയ്തത്. പൂക്കോട് വെറ്ററിനറി സർവകലാശാ വൈസ് ചാൻസിലർ ഡോ. എം.ആർ. ശശീന്ദ്ര നാഥ് ആണ് ഈ നാണക്കേട് വരുത്തി വച്ചത്.
പൂക്കോട് സർവകലാശാലയിൽ മാത്രമല്ല, കേരളത്തിലെ സർക്കാർ സർവകലാശാലകളിൽ ഒരിടത്തും മതിയായ യോ​ഗ്യതയും കാര്യപ്രാപ്തിയുമുള്ളവരല്ല വൈസ് ചാൻസിലർമാർ. അതുകൊണ്ടു തന്നെ പല സർവകലാശാലകളുടെയും വിസി മാരെ സുപ്രീം കോടതി അടക്കമുള്ള നീതിപീഠങ്ങൾ ഇടപെട്ട് പുറത്താക്കി. അവശ്യഘട്ടങ്ങളിൽ സംസ്ഥാന സർക്കാരുമായി സന്ധി ചെയ്യുന്ന ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സമ്മർദ തന്ത്രത്തിന്റെ ഭാ​ഗമായെങ്കിലും സർവകലാശാലാ നടത്തിപ്പിൽ ഇടപെട്ടതിന്റെ ഫലമാണ് ഏഴ് വൈസ് ചാൻസിലർമാർ ഒറ്റയടിക്കു പുറത്തായത്. ഇന്ത്യയിൽ ഒരു സംസ്ഥാനത്തെയും സർവകലാശാലകൾക്ക് ഈ ​ഗതി വന്നിട്ടില്ല.
കേരളത്തിലെ സർവകലാശാലകൾ എസ്എഫ്ഐയുടെ ചെകുത്താൻ കോട്ടകളാണെന്ന കാര്യം പുതുമയുള്ളതല്ല. ഒരു കാലത്ത് ലോകോത്തര സർവകലാശാലകളായിരുന്ന കേരള, എംജി, കോഴിക്കോട് സർവകലാശാലകൾ പോലും ഇപ്പോൾ രാഷ്‌ട്രീയ അതിപ്രസരത്തിൽ വീർപ്പുമുട്ടുകയാണ്. ഇവയിലടക്കം കേരളത്തിലെ മുഴുവൻ വൈസ് ചാൻസിലർമാരെയും പുറത്താക്കാൻ നടപടിയുമായി കുറച്ചു നാൾ മുൻപ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുന്നോട്ടു വന്നിരുന്നു. വിസി ആകാനുള്ള യോഗ്യതകൾ കാറ്റിൽ പറത്തി തനി രാഷ്ട്രീയക്കാരെ കുടിയിരുത്തി, സർവകലാശാലകളെ തങ്ങളുടെ രാഷ്ട്രീയ പരിശീലന കളരികളാക്കുകയാണ് സിപിഎം ചെയ്തത്. അതിന്റെ ദുരന്തമാണ് ഇന്നു കേരളത്തിലെ സർവകലാശാലകൾ നേരിടുന്ന മൂല്യച്യുതിയുടെയെല്ലാം കാരണം. അതുകൊണ്ടാണ് മുഴുവൻ വിസിമാരോടും രാജിവച്ചൊഴിയാൻ ഗവർണർ രേഖാമൂലം ആവശ്യപ്പെട്ടത്.
കേരളാ സാങ്കേതിക സർവകലാശാല വിസി ഡോ. എം.എസ് രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രിം കോടതി വിധി വന്നതിനു പിന്നാലെയാണ് ഗവർണർ കേരളത്തിലെ മറ്റ് വിസിമാർക്കെതിരെയും വടിയെടുത്തത്. സംസ്ഥാനത്തെ സർവകലാശാലകളിലെ വിസി നിയമനങ്ങളിൽ സ്വജനപക്ഷപാതവും അഴിമതിയുമുണ്ടായെന്നാണ് ഗവർണറുടെ ആരോപണം. എന്നാൽ വിസിമാരുടെ നിയമനത്തിൽ ​ഗവർണർ തന്റെ വിവേചനപരമായ അധികാരങ്ങൾ പ്രയോ​ഗിച്ചില്ലെന്ന കടുത്ത വിമർശനവും സുപ്രീം കോടതിയിൽ നിന്നുണ്ടായി. ​ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമന കേസിൽ വിധി പറയുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്ര ചൂഡ്, ജസ്റ്റിസ്മാരായ ജെ.പി.പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ പരാമർശം.


ചുരുക്കത്തിൽ കേരളത്തിലെ സർവകലാശാലകളിൽ നടക്കുന്നത് ഉന്നത വിദ്യാഭ്യാസ പരിശീലനമല്ല, രാഷ്ട്രീയ അതിപ്രസര പ്രചാരണങ്ങളാണ്. ഭരണപക്ഷത്തിന്റെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനും അവരുടെ ഭാര്യാ-ഭർത്താക്കന്മാർക്കും ബന്ധുജനങ്ങൾക്കും സർവകലാശാലകളിലെ ഉന്നത നിയമനങ്ങൾ നടത്തിക്കൊടുക്കാനുള്ള ദല്ലാളന്മാർ മാത്രമായി വൈസ് ചാൻസലർമാർ അധഃപതിച്ചിരിക്കുന്നു. എം.ജി സർവകലാശാല രൂപീകരിച്ചപ്പോൾ കേരളത്തിൽ നിന്ന് മതിയായ യോഗ്യതയുള്ള വിസിയെ കിട്ടാതിരുന്നപ്പോൾ, കർണാടകത്തിൽ നിന്നുള്ള ഡോ.യു.ആർ. അനന്തമൂർത്തിയെന്ന വിദ്യാഭ്യാസ വിചക്ഷണനെ വിളിച്ചു വരുത്തി വിസി ആക്കിയ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെ വിദ്യാഭ്യാസ ഔന്നത്യം ഞാനിപ്പോൾ ഒർക്കുകയാണ്.
ജനാധപത്യ ഭരണം വരുന്നതിനു മുൻപും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം എങ്ങനെ ആയിരിക്കണമെന്നതിനു മറ്റൊരു ഉദാഹരണം കൂടിയുണ്ട്. കേരളത്തിലെ ആദ്യ സർവകലാശാലയായ ട്രാവൻകൂർ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസിലാറായി നിയമിക്കുന്നതിന് അന്നത്തെ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ ക്ഷണിച്ചത് ശാസ്ത്ര നൊബേൽ പുരസ്കാര ജേതാവ് സാക്ഷാൽ സർ ആൽബർട്ട് ഐൻസ്റ്റീനെ. ഇന്ത്യയിലെ ഒരു നാട്ടു രാജ്യത്തിന്റെ അന്നത്തെ പരിമിതികൾ മനസിലാക്കി ആൽബർട്ട് ഐൻസ്റ്റീൻ ആ ക്ഷണം നിരസിച്ച് യുഎസിലെ പ്രസിദ്ധമായ പ്രിൻസിറ്റോൺ സർവകലാശാലയിലെ അസോസിയേറ്റ് ആയി പ്രവർത്തിച്ചു. ഇതൊക്കെയായിരുന്നു ഒരു കാലത്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെയും സർവകലാശാലകളുടെയും മെരിറ്റ്. ഇന്നോ? ഇത്ര വികലമായ തരത്തിൽ സർവകലാശാലകളുടെ പ്രവർത്തനം അധഃപതിച്ചുപോയ വേറൊരു കാലഘട്ടം എന്റെ ഓർമയിലില്ല.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Featured

സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനാ ഭാരവാഹികള്‍ തമ്മില്‍ കൂട്ടത്തല്ല് 

Published

on

By

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഭരണാനുകൂല സംഘടനാ ഭാരവാഹികള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. സെക്രട്ടേറിയറ്റിലെ സിപിഎം സര്‍വീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനിലെ നേതാക്കന്‍മാര്‍ തമ്മിലുള്ള വാക്കേറ്റമാണ് കയ്യാങ്കളിയിലേക്ക് പോയത്. പ്രസിഡന്റിന്റെ വിഭാഗവും ജനറല്‍ സെക്രട്ടറി വിഭാഗവും തമ്മിലാണ് പോരടിച്ചത്. ഏതാനും മാസങ്ങളായി ഇരുവിഭാഗവും രൂക്ഷമായ അഭിപ്രായ വ്യത്യാസത്തിലായിരുന്നു. ജനറല്‍ സെക്രട്ടറി ചീഫ് എഡിറ്ററായ മാഗസീനില്‍ എതിര്‍ വിഭാഗത്തിലെ ഭാരവാഹികളുടെ ഫോട്ടോ ചെറുതായതാണ് ഇന്നലെ ഭാരവാഹികള്‍ തമ്മില്‍ വാക്കേറ്റം നടന്നത്. കാന്റീന്‍ മാനേജിംഗ് കമ്മിറ്റി അംഗത്തിന്റെ ഫോട്ടോ മുഖ മാസികയായ സെക്രട്ടേറിയറ്റ് സര്‍വ്വീസില്‍ അപ്രധാനമായി കൊടുത്തതിനെ കാന്റീന്‍ മാനേജിംഗ് കമ്മിറ്റി അംഗം പത്രാധിപകരായ നിര്‍വ്വാഹക സമിതി അംഗത്തോട് ചോദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. വര്‍ഷങ്ങളായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ഹണി ആ സ്ഥാനത്ത് നിന്ന് മാറണമെന്നാവശ്യവും ശക്തമാണ്. എന്നാല്‍ ഇതിനോടെന്നും ഹണി അനുകൂലികള്‍ യോജിച്ചിരുന്നില്ല. ജനറല്‍ സെക്രട്ടറിയുടെ പക്ഷക്കാരനായ സെക്രട്ടറിയെ മര്‍ദ്ദിച്ചെന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാവിലെ സംഘടന ഹാളില്‍ വച്ചായിരുന്നു വാക്കേറ്റം തുടങ്ങിയത്. ഇരുപക്ഷവും നടന്ന ചര്‍ച്ച അടിയിലേക്ക് കലാശിക്കുകയായിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

സംഘടന ഹാളില്‍ അടി നടക്കുന്ന വിവരം അറിഞ്ഞ് ഹണി അനുകൂലിയായ സിപിഎം സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് ഹാളില്‍ എത്തിയപ്പോഴേക്കും വാക്കേറ്റം രൂക്ഷമായി. ഹാളില്‍ നിന്ന് ഇരുപക്ഷത്തേയും ഇറക്കിവിട്ടു. തുടര്‍ന്ന് ചേരിതിരിഞ്ഞ് സെക്രട്ടേറിയറ്റ് ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ തര്‍ക്കങ്ങളുമുണ്ടായി. ജീവനക്കാരുടെ വാട്ട്‌സ് അപ്പ് ഗ്രൂപ്പില്‍ ഇവരുടെ ചേരിതിരിഞ്ഞുള്ള അടി ചര്‍ച്ചയായതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ജൂണ്‍ മാസമാണ് സംഘടനയുടെ വാര്‍ഷിക യോഗം. തെരഞ്ഞെടുപ്പ് കാലത്തെ ചേരിതിരിഞ്ഞുള്ള അടി സിപിഎം ഗൗരവമായി എടുത്തിരിക്കുകയാണ്. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി പുതിയ ആളുകള്‍ സംഘടനയെ നയിക്കാന്‍ വരട്ടെയെന്ന നിലപാടാണ് സിപിഎം പാര്‍ട്ടി സെക്രട്ടറിയുടേത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured

വേനൽ മഴ കനക്കുന്നു; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Published

on

തിരുവനന്തപുരം: ‌ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. തെക്കൻ കേരളത്തിൽ വേനൽമഴ കനക്കുമെന്ന് മുന്നറിയിപ്പ് വന്നതിന് പിന്നാലെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതാണ് നി‍ർദ്ദേശം. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വേനൽ ചൂടിന് ആശ്വാസമായി തിരുവനന്തപുരത്ത് കനത്ത മഴയാണ് പെയ്യുന്നത്. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured

കേരളത്തിൽ ആംആദ്മി പിന്തുണ യുഡിഎഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ആംആദ്മി പാര്‍ട്ടി യുഡിഎഫിനെ പിന്തുണക്കും. ഇന്‍ഡ്യ മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ പിന്തുണക്കാനാണ് പാര്‍ട്ടി തീരുമാനിച്ചതെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സന്‍, ജനറല്‍ സെക്രട്ടറി എ അരുണ്‍ എന്നിവര്‍ പറഞ്ഞു. ദേശീയതലത്തില്‍ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമാണ് ആംആദ്മി പാര്‍ട്ടി.

Continue Reading

Featured