Pathanamthitta
ശബരിമലയിലേക്ക് വന്‍ തീര്‍ത്ഥാടക പ്രവാഹം: ഇന്നലെ എത്തിയത് 77,026 പേര്‍
ശബരിമല: ശബരിമലയിലേക്ക് വന്‍ തീര്‍ത്ഥാടക പ്രവാഹം. മണ്ഡലകാല പൂജയ്ക്ക് നട തുറന്ന ശേഷമുള്ള ഏറ്റവും വലിയ ഭക്തജന തിരക്കിനാണ് സന്നിധാനം ഇന്നലെ സാക്ഷ്യം വഹിച്ചത്. വ്യാഴാഴ്ച ദിവസമായ ഇന്നലെ 77,026തീര്‍ഥാടകരാണ് ദര്‍ശനം നടത്തിയത്.
സ്‌പോട്ട് ബുക്കിങ്ങിലൂടെ ഏറ്റവും അധികം തീര്‍ഥാടകര്‍ ദര്‍ശനം നടത്തിയതും ഇന്നലെയായിരുന്നു. 9254 പേരാണ് ഇന്നലെ സ്‌പോട്ട് ബുക്കിങ് മുഖേന ദര്‍ശനം നടത്തിയത്. ഇന്നലത്തേതിന് സമാനമായ തിരക്കാണ് ഇന്ന് പുലര്‍ച്ചെ നട തുറന്നപ്പോള്‍ മുതല്‍ സന്നിധാനത്ത് അനുഭവപ്പെടുന്നത്.
ഇന്ന് രാവിലെ 11 മണിവരെ ലഭിച്ച കണക്ക് അനുസരിച്ച് 35,000 ഓളം തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി. അപ്പം അരവണ കൗണ്ടറുകള്‍ക്കു മുമ്പിലും വലിയ തിക്കുംതിരക്കുമാണ് അനുഭവപ്പെടുന്നത്. സന്നിധാനത്തെ വലിയ നടപ്പന്തലും നിറഞ്ഞുകവിഞ്ഞ നിലയിലാണ്. നിലവിലെ സ്ഥിതി കണക്കിലെടുത്താല്‍ ഇന്ന് 80,000 അധികം തീര്‍ഥാടകര്‍ ദര്‍ശനത്തിനായി സന്നിധാനത്തേക്ക് എത്തിയേക്കും.
Kerala
മുനമ്പം: സംഘപരിവാറിന്റെ കെണിയില്‍ വീഴരുത്, മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ്
പമ്പ: മുനമ്പം വിഷയത്തില്‍ സംഘപരിവാറിന്റെ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഓരോരുത്തരെയും താല്‍പര്യമല്ല, പ്രശ്നത്തില്‍ രമ്യമായ പരിഹാരമാണ് ആവശ്യം. മുസ്ലിം ലീഗ് നേതൃത്വം ഉള്‍പ്പെടെ എല്ലാവരുമായി കൂടിയാലോചിച്ച ശേഷമാണ് താൻ അഭിപ്രായം പറയുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
ശബരിമല ദർശന ശേഷം സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ. മുനമ്ബം വിഷയത്തിന്റെ പേരില്‍ മതസംഘർഷം ഉണ്ടാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. വിഷയം മതസംഘർഷമായി മാറ്റാതിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിയാലോചിച്ചു. വിഷയത്തില്‍ പലരും പഠിക്കാതെയാണ് അഭിപ്രായം പറയുന്നത്.
നിയമ പണ്ഡിതരുമായി ആലോചിച്ച ശേഷമാണ് താൻ അഭിപ്രായം പറയുന്നത്. ഓരോരുത്തരുടെയും താല്പര്യമല്ല, പ്രശ്നപരിഹാരമാണ് ആവശ്യം. എല്ലാത്തിനും പ്രതികരിക്കാൻ പോയാല്‍ പ്രശ്നം വഷളാകും. ഇക്കാര്യത്തില്‍ യു ഡി എഫിന് ഒറ്റ നിലപാടാണെന്നും വി ഡി സതീശൻ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സന്നിധാനത്ത് എത്തിയ വി ഡി സതീശൻ സോപാനത്ത് എത്തി ദർശനം നടത്തി തന്ത്രി, മേല്‍ശാന്തിമാർ എന്നിവരെയും കണ്ട് അനുഗ്രഹം വാങ്ങിയാണ് മലയിറങ്ങിയത്.
Kerala
ശബരിമല മേഖലയിൽ വിദേശമദ്യവുമായി തമിഴ്നാട് സ്വദേശി അറസ്റ്റില്‍
പമ്പ: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി മദ്യനിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശത്ത് വിദേശമദ്യവുമായി തമിഴ്നാട് സ്വദേശി അറസ്റ്റില്‍. പെരമ്പല്ലൂര്‍ വേപ്പിന്തട്ടയ് പേരുനില എസ്. ജീവയെ ആണ് നിലയ്ക്കല്‍ എക്സൈസ് റെയിഞ്ചിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. ദിലീപും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. നിലയ്ക്കല്‍ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിന് സമീപം നിന്നാണ് ഇയാള്‍ പിടിയിലായത്. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ഡി.മാത്യു, പ്രിവന്റിവ് ഓഫീസര്‍ എ. ശ്രീകാന്ത്, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ പ്രദീഷ് കെ, സ്വരൂപ് കെ, റീന ഡ്രൈവര്‍ ഇ.കെ. സത്യന്‍ എന്നിവരും ഉണ്ടായിരുന്നു. ചിറ്റാര്‍ എക്സൈസ് റെയ്ഞ്ച് ഓഫീസില്‍ ഹാജരാക്കി കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു
Kerala
നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ സീനിയര്‍ സൂപ്രണ്ടായി ജോലിയില്‍ പ്രവേശിച്ചു
പത്തനംതിട്ട: ജീവനൊടുക്കിയ കണ്ണൂര്‍ മുന്‍ എ.ഡി.എം. കെ. നവീന്‍ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ പത്തനംതിട്ട കലക്ടറേറ്റില്‍ സീനിയര്‍ സൂപ്രണ്ടായി ജോലിയില്‍ പ്രവേശിച്ചു.രാവിലെ 9.30നാണ് അവര്‍ ചുമതല ഏറ്റെടുത്തത്. ഭൂരേഖാ തഹസില്‍ദാരുടെ ചുമതലയാണ് മഞ്ജുഷയ്ക്ക്. കോന്നി തഹസില്‍ദാരായിരുന്ന മഞ്ജുഷ പത്തനംതിട്ട കളക്‌ട്രേറ്റിലേക്കു സ്ഥലംമാറ്റം ആവശ്യപ്പെടുകയായിരുന്നു.
-
Kerala1 week ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login