Connect with us
head

Featured

ശബരിമല തീർത്ഥാടനം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം വിളിക്കണം: രമേശ് ചെന്നിത്തല

Avatar

Published

on

പത്തനംതിട്ട: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് അയ്യപ്പഭക്തരുടെ ഭാഗത്ത് നിന്ന് ഉയർന്ന് വന്ന പരാതികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിലക്കലിൽ നിന്ന് പമ്പയിലേക്കുള്ള കെ.എസ്.ആർ.ടിസി സർവ്വീസുമായി ബന്ധപ്പെട്ട് അമിതമായ ചാർജ്ജ് ആണ് ഈടാക്കുന്നതെന്നും യു.ഡി.എഫ് സർക്കാരിൻ്റെ സമയത്തേത് പോലെ സ്പെഷ്യൽ ചാർജ്ജ് പൂർണ്ണമായും പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. നിലക്കൽ പമ്പ- ചെയിൻ സർവ്വീസിനായി ഉപയോഗിക്കുന്ന ബസ്സുകൾക്ക് യാതൊരു ഗുണനിലവാരമോ ക്ഷമതയോ ഇല്ലന്നും, കോവിഡ് കാലത്ത് ഷെഡിൽ കയറ്റി ഇട്ടിരുന്ന ബസ്സുകൾ ചെറിയ അറ്റകുറ്റപണി മാത്രം നടത്തി പെയിൻ്റിംഗ് പോലും നടത്താതെ ഉപയോഗിക്കുന്നത് മൂലം നിരന്തരം ബസ്സുകൾ കേടാവുകയും ഇത് മൂലം വലിയ ദുരിതമാണ് തീർത്ഥാടകർക്ക് അനുഭവപ്പെടുന്നത് എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു

Advertisement
head

നിലക്കൽ പമ്പറൂട്ടിലെ ശബരിമല തീർത്ഥാടകരിൽ നിന്നും ഇരുവശങ്ങളിലേക്കുമുള്ള ടിക്കറ്റ് നിരക്കാണ് ആദ്യഘട്ടത്തിൽ തന്നെ ഈ ടാക്കുന്നത്. സന്നിധാനത്ത് നിന്ന് ദർശനം കഴിഞ്ഞ് തിരികെ പമ്പയിലെത്തുന്ന തീർത്ഥാടകരിൽ പലർക്കും മടക്കയാത്രയിൽ ടിക്കറ്റ് നഷ്ടപ്പെടാറുണ്ട്. ഇതിനെ തുടർന്ന് വീണ്ടും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ ഇവരുത്തുന്നതിലൂടെ തീർത്ഥാടകർക്ക് ഉണ്ടാകുന്നത് വലിയ സാമ്പത്തിക നഷ്ടമാണ്.ഇതിന് പരിഹാരം കാണണം.

പമ്പയിലും നിലയ്ക്കലിലും താൽക്കാലിക ഷെഡുകളിലാണ് ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. തിക്കും തിരക്കും കൂടുന്ന സാഹചര്യത്തിൽ ദുർബലമായ ഈ ഷെഡുകളിൽ പ്രവർത്തിക്കുന്ന ടിക്കറ്റ് കൗണ്ടറുകൾ വലിയ അപകട സാധ്യത വിളിച്ചു വരുത്തുമെന്നും ഇക്കാര്യത്തിൽ അടിയന്തര ബദൽ ക്രമീകരണം ഏർപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
പലപ്പോഴും 100 മുതൽ 150 വരെയുള്ള തീർത്ഥാടകരെ കുത്തിനിറച്ചാണ് കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവ്വീസ് നടത്തുന്നതെന്ന് തീർത്ഥാടകർ പരാതിപ്പെടുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ കണ്ടക്ടർമാരില്ലാതെ ഡ്രൈവർമാരെ ഉപയോഗിച്ചാണ് സർവ്വീസുകൾ നടത്തുന്ന തെന്നും ശബരിമല തീർത്ഥാടന കാലഘട്ടം പരീക്ഷണശാലയാക്കി മാറ്റുന്നത് ഒരിക്കലും നീതികരിക്കാനാകില്ല എന്നും കത്തിൽ വ്യക്തമാക്കുന്നു.

Advertisement
head

ശബരിമല തീർത്ഥാടകർ അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ ഗുരുതരമായ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നുണ്ടെന്നും ഇക്കാര്യങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്തിയുടെ സാന്നിധ്യത്തിൽ വിവിധ വകുപ്പുകളുടെ ഒരു അവലോകനയോഗം പമ്പയിൽ വച്ച് തന്നെ വിളിച്ചു ചേർക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നു.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പെട്രോളിനും ഡീസലിനും 2 രൂപ കൂടും, മദ്യത്തിന് 40 വരെ ഉയരും

Published

on

പെട്രോളിനും ഡീസലിനും അധിക സെസ് ചുമത്തിയതു വഴി രണ്ടിനും വില ഉയരും ലിറ്ററിന് രണ്ടു രൂപയാവും ഉയരുക. കഴിഞ്ഞ ഏതാനും മാസങ്ങളായി വില സ്ഥിരമായി തുടരുന്നതിന്റെ ആശ്വാസം ഒറ്റയടിക്ക് ഇല്ലാതാകും. നേരത്തേ കേന്ദ്രം പെട്രോളിയം നികുതി കുറച്ചപ്പോഴും കേരളം കുറച്ചിരുന്നില്ല. സോണിയ ​ഗാന്ധിയുടെ നിർദേശ പ്രകാരം കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വില കുറച്ചപ്പോൾ കേരളത്തിലും ആവശ്യം ശക്തമായെങ്കിലും സംസ്ഥാന സർക്കാർ വഴങ്ങിയില്ല.
മദ്യത്തിന്റെ വിലയും കൂടും. 1000 രൂപ വരെയുള്ള മദ്യത്തിന് ലിറ്ററിന് 20 രൂപയും അതിനു മുകളിലുള്ളതിന് 40 രൂപയുമാണ് പുതിയ സാമൂഹ്യ സുരക്ഷാ സെസ് ആയി ചുമത്തിയത്.

Continue Reading

Featured

വീട്ടുകരം, ഭൂനികുതി, വാഹന വില കുതിച്ചുയരും, പെട്രോൾ ഡീസൽ വിലയും കൂടും

Published

on

ഭൂമിയുടെ കമ്പോള വിലയും രജിസ്ട്രേഷൻ നികുതിയും കൂട്ടി.
ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി
കെട്ടിടങ്ങളുടെ ഉപോയോഗത്തിന് അനുസരിച്ച് നികുതി കൂടും. കെ‌ട്ടിട നികുതി വർധനവിലൂടെ 1000 കോടി രൂപയുടെ അധിക വരുമാനം.

മൈനിം​ഗ് ആൻഡ് ജിയോളജി ഉത്പന്നങ്ങളുടെ നികുതി കൂട്ടി, കോമ്പൗണ്ടിം​ഗ് സമ്പ്രദായം നിർത്തി, യഥാർഥ അളവിന് ആനുപാതികമായി നികുതി. അധിക വരുമാനം 600 കോടി. ഏഴിന പരിഷ്കരണ പദ്ധതി

Advertisement
head

ഇന്ധന സെസ് പുതുക്കി. വില കൂടും. അണക്കെട്ടിലെ ചെളി നീക്കം ചെയ്ത് 10 കോടി

മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർധന. അഞ്ചു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള കാറുകൾക്ക് 2 ശതമാനം അധിക നികുതി. മറ്റെല്ലാ കാറുകൾക്കും ഒരു ശതമാനം നികുതി വർധന
റോഡ് സുരക്ഷ സെസ് ഇരട്ടി കണ്ട് വർധിപ്പിച്ചു.

Advertisement
head

ഇരുചക്ര വാഹനങ്ങൾ 50 രൂപ 100 രൂപയാക്കി
കാര് 150 300
വലിയ വാഹനങ്ങൾ 250-500

Advertisement
head
Continue Reading

Featured

സാമൂഹ്യ സുക്ഷാ പെൻഷൻ കൂട്ടിയില്ല, വീട്ടുകരം കുത്തനേ കൂട്ടി

Published

on

ഇടതു മുന്നണിക്ക് രണ്ടാം തവണ അധികാരം ലഭിക്കുന്നതിൽ നിർണായക വാ​ഗ്ദാനമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഇത്തവണയും കൂട്ടിയില്ല. മുഴുവൻ സാമൂഹ്യ സുരക്ഷാ പെൻഷനുകളും 1600 രൂപയായി തുടരും. കേരള സോഷ്യൽ സെക്യൂരീറ്റീസ് സഹകരണ സ്ഥാപനത്തിന്റെ കടമെടുപ്പിനു കേന്ദ്ര സർക്കാർ തടസം നില്ക്കുന്നതാണ് കാരണമായി ധനമന്ത്രി ചൂണ്ടിക്കാട്ടിയത്. പെൻഷൻ പദ്ധതി തുടരുമെന്നു മാത്രമാണ് ധനമന്ത്രി പറഞ്ഞ്.
അതേ സമയം വീട്ടുകരമുൾപ്പെടെ പുതിയ ഒട്ടേറെ നികുതി വർധനയും പ്രഖ്യാപിച്ചു.

Continue Reading

Featured