പള്ളിയോടത്തിൽ കയറി ഫോട്ടോ ഷൂട്ട്,ചെരിപ്പിട്ട് കയറിയത് വിശ്വാസത്തിന്മേലുള്ള കടന്നു കയറ്റം ; മോഡലിനെതിരെ കേസ്

തിരുവല്ല: പള്ളിയോടത്തിൽ കയറി ഫോട്ടോ ഷൂട്ട് നടത്തിയ മോഡലിനെതിരെ തിരുവല്ല പോലീസ് കേസെടുത്തു. ഓതറ പുതുക്കുളങ്ങര പള്ളിയോട സംഘം പ്രതിനിധിയും പുതുക്കുളങ്ങര എൻഎസ്എസ് കരയോഗം ഭാരവാഹിയുമായ സുരേഷ് കുമാർ നൽകിയ പരാതിയിൽ മോഡലും സീരിയൽ താരവുമായ ചാലക്കുടി സ്വദേശിനി നിമിഷ ലിജോക്കെതിരെയാണ് കേസ് എടുത്തത്. നിമിഷയെ പള്ളിയോടത്തിൽ കയറാൻ സഹായിച്ച പുലിയൂർ സ്വദേശി ഉണ്ണിക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സ്ത്രീകൾ പള്ളിയോടങ്ങളിൽ കയറാൻ പാടില്ലെന്ന വിശ്വാസത്തെ നിഷേധിച്ച് നിമിഷ പള്ളിയോടത്തിൽ ചെരിപ്പിട്ട് കയറിയത് വിശ്വാസത്തിന്മേലുള്ള കടന്നു കയറ്റമാണെന്ന് പരാതിയിൽ പറയുന്നു. വിശ്വാസത്തെ വ്രണപ്പെടുത്തിയ നിമിഷയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. നിമിഷയോട് അടുത്ത ദിവസം തിരുവല്ല പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടതായി ഡിവൈഎസ്പി അറിയിച്ചു.

Related posts

Leave a Comment