ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി


പെരിന്തല്‍മണ്ണ : കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സ്റ്റുഡിയോകള്‍ തുറക്കാന്‍ അനുവദിക്കുക,ബാങ്ക് വായ്പകള്‍ക്ക് പലിശ ഇളവ് മോറട്ടോറിയം പ്രഖ്യാപിക്കുക, വാക്‌സിനേഷനില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്‍ഗണന നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പെരിന്തല്‍മണ്ണ മേഖല കമ്മിറ്റി സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് നടത്തിയ ധര്‍ണ്ണ സമരം പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സതീഷ് പ്രണവം അദ്ധ്യക്ഷത വഹിച്ചു,അസോസിസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ഹബീബ്‌ഐമാക്‌സ് മുഖ്യ പ്രഭാഷണം നടത്തി,മേഖല സെക്രട്ടറി നൗഫല്‍ വിസ്മയ,ജില്ലാ കമ്മിറ്റി അംഗം നൗഷാദ്,മേഖല ട്രഷറര്‍ ഹൈദര്‍ റിയല്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറിഹരി വൈറ്റ് ഫ്രെം, ബാബു പുലാക്കില്‍,സുകുമാരന്‍,കൃഷ്ണന്‍ അനുരാഗ് എന്നിവര്‍ നേത്യതം നല്‍കി.

Related posts

Leave a Comment