സൗജന്യ മൊബൈല്‍ ഫോണ്‍ വിതരണം ചെയ്തു

വള്ളിക്കുന്ന്: വള്ളിക്കുന്ന് സര്‍വ്വിസ് സഹകരണ ബാങ്കിന്റെ പൊതു നന്മ ഫണ്ടില്‍ നിന്നും വള്ളിക്കന്നിലെ വിവിധ സ്‌കുളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി മൊബൈല്‍ഫോണ്‍ വിതരണം ചെയ്തു. ബാങ്ക് പ്രസിഡണ്ട് വി.പി.റസിയ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വള്ളിക്കുന്ന് നിയോജക മണ്ഡലം എം എല്‍ എ, പി.അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ വിതരണോത്ഘാടനം നിര്‍വ്വഹിച്ചു . ബാങ്ക് വൈസ് പ്രസിഡണ്ട് അരിമ്പ്ര അസീസ്, ഡയരക്ടര്‍മാരായ അലി, വിനോദ് കുമാര്‍ .ടി, സാറാമ്പി, മുകുന്ദന്‍, നാസര്‍, ജലീല്‍, മണികണ്ഠന്‍, ഉണ്ണി മൊയ്തു . സി . കൃഷ്ണാനന്ദന്‍ ചാമ പറമ്പില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശൈലജ ടീച്ചര്‍, വാര്‍ഡുമെമ്പര്‍മാരായ തങ്കപ്രഭ, വിനോദ് കുമാര്‍,തുടങ്ങിയവരും സെക്രട്ടറി ഇന്‍ചാര്‍ജ് മനോജും പ്രസംഗിച്ചു.

Related posts

Leave a Comment