നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കി


പെരിന്തല്‍മണ്ണ :ഐഎന്‍ടിയുസി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വിതരണവും ചുമട്ടു തൊഴിലാളി, ഓട്ടോ തൊഴിലാളികള്‍ക്ക് യൂണിഫോം വിതരണവും പെരുന്നാള്‍ കിറ്റ് വിതരണവും ചികിത്സാ സഹായ വിതരണവും നടത്തി. എന്‍.എ കരീം ഉദ്ഘാടനം ചെയ്തു. പച്ചീരി സുബൈര്‍ അധ്യക്ഷത വഹിച്ചു. മൊബൈല്‍ ഫോണുകളുടെ വിതരണം എന്‍.എ കരീമും യൂണിഫോം വിതരണം പച്ചീരി സുബൈറും പെരുന്നാള്‍ കിറ്റ് വിതരണം ബെന്നി തോമസും ചികിത്സാ സഹായ വിതരണം സി. സേതു മാധവനും നിര്‍വഹിച്ചു.
യോഗത്തില്‍ പ്രകാശ്, ഗോപാലന്‍, രാജേഷ് ഫൈസല്‍ നിസാര്‍, അസൈനാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .

Related posts

Leave a Comment