മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു

പെരിന്തല്‍മണ്ണ: അടിവസ്ത്രത്തിലെ പോക്കറ്റില്‍ വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു.മൂര്‍ക്കനാട് പൊട്ടിക്കുഴി സ്വദേശി പൂന്തോട്ടത്തില്‍ ശിഹാബുദ്ദീന്‍ (31) ന്റെ മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. പനം പട്ട വെട്ടുന്ന തൊഴിലാളിയായ ശിഹാബുദ്ദീന്‍
പുത്തനത്താണി ആതവനാടിനടുത്ത് ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. വലത്തേ കാലിന് പൊള്ളലേറ്റ ഷിഹാബുദ്ദീന്‍ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി. പൊട്ടിത്തെറിച്ച ഫോണില്‍ നിന്നും തീ പടര്‍ന്ന് പോക്കറ്റിലുണ്ടായിരുന്ന ലൈസന്‍സും നോട്ടുകളും കത്തി.

Related posts

Leave a Comment