പിജിഐഎം ഇന്ത്യ സ്‌മോൾ കാപ് ഫണ്ട് എൻഎഎഫ്ഒ ജൂലൈ ഒൻപതു മുതൽ 23 വരെ

സ്‌മോൾ കാപ് ഫണ്ടിന്റെ എൻഎഫ്ഒ ജൂലൈ ഒൻപതു മുതൽ 23 വരെ നടക്കും.
മുംബൈ: പിജിഐഎം ഇന്ത്യ മ്യൂചൽ ഫണ്ടിന്റെ ഓപൺ എൻഡഡ് ഇക്വിറ്റി പദ്ധതിയായ പിജിഐഎം ഇന്ത്യ അഞ്ചോ അതിലധികമോ വർഷത്തെ നിക്ഷേപ ചക്രവാളത്തിൽ.നിഫ്റ്റി സ്‌മോൾ കാപ് 100 ടോട്ടൽ റിട്ടേൺ ഇൻഡക്‌സ് അടിസ്ഥാന സൂചികയായുള്ള ഈ പദ്ധതിയുടെ ആസ്തികളിൽ കുറഞ്ഞത് 65· ശതമാനമെങ്കിലും സ്‌മോൾ കാപ് ഓഹരികളിലായിരിക്കും നിക്ഷേപിക്കുക.

7th July 2021 : ചെറുകിട കമ്പനികളുടെ ഓഹരികളിലും ഓഹരി അനുബന്ധ പദ്ധതികളിലും പ്രമുഖമായി നിക്ഷേപിച്ച് ദീർഘകാല മൂലനധന നേട്ടം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഓഹരി നിക്ഷേപങ്ങൾ അനിരുദ്ധ നഹയും കടപത്ര, മണി മാർക്കറ്റ് പദ്ധതികൾ കുമരേഷ് രാമകൃഷ്ണനും വിദേശ നിക്ഷേപങ്ങൾ രവി അദുക്‌ളയും ആയിരിക്കും കൈകാര്യം ചെയ്യുക. 5000 രൂപയാണ് കുറഞ്ഞ പ്രാഥമിക നിക്ഷേപം. തുടർന്ന് ഒരു രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. അധിക വാങ്ങലിൽ കുറഞ്ഞത് ആയിരം രൂപയും തുടർന്ന് ഒരു രൂപയുടെ ഗുണിതങ്ങളും ആയി നിക്ഷേപിക്കാം. എസ്‌ഐപിയിൽ കുറഞ്ഞത് അഞ്ചു ഗഡുക്കളും ആയിരം രൂപയും കുറഞ്ഞ ടോപ് അപ് നൂറു രൂപയുമാണ്.

ചെറുകിട ഓഹരികളിലെ നിക്ഷേപത്തിന് മികച്ച സാധ്യതകളാണുള്ളത്. ദീർഘകാലത്തിൽ സമ്പത്തു സൃഷ്ടിക്കാനും ഇതിനാകും. സമ്പദ്ഘടനയുടെ പുനരുജ്ജീവനവും ഡിമാന്റ് വർധനവും ചെറുകിട കമ്പനികൾ ഉൾപ്പെടെയുള്ള വിവിധ മേഖലകൾക്ക് നേട്ടമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ മെച്ചപ്പെടുന്നതിന് ഒപ്പം ചെറുകിട കമ്പനികളുടെ ലാഭക്ഷമതയും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വരുന്ന മാസങ്ങളിൽ കോർപറേറ്റ് വരുമാനം മികച്ച തോതിൽ തിരിച്ചു വരുമ്പോൾ ചെറുകിട വിഭാഗത്തിലെ ലിസ്റ്റു ചെയ്ത സ്ഥാപനങ്ങളായിരിക്കും ഏറ്റവും വലിയ നേട്ടമുണ്ടാക്കുകയെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച പിജിഐഎം ഇന്ത്യ മ്യൂചൽ ഫണ്ട് സിഇഒ അജിത്ത് മേനോൻ പറഞ്ഞു. പിഎൽഐ പദ്ധതികൾ, കുറഞ്ഞ നികുതി, വിവിധ ഇളവുകൾ തുടങ്ങിയവ അടക്കമുള്ള വിവിധങ്ങളായ ഘടകങ്ങൾ മൂലം ഇതു സംഭവിക്കുമെന്നാണ് പ്രതീക്ഷ. ചെറുകിട കമ്പനികളുടെ പ്രവർത്തന മേഖലയിൽ കൂടുതൽ മെച്ചപ്പെടലുകൾ ഉണ്ടാകും. മിക്കവാറും ചെറുകിട കമ്പനികളും അസംഘടിത വിഭാഗങ്ങളുമായാണ് മൽസരിക്കുന്നതെന്നതും ഇതിനു സഹായകമാകും.

Related posts

Leave a Comment