പിജിഐഎം ഇന്ത്യ മ്യൂചല്‍ ഫണ്ട് ഇന്ത്യയിലെ ആദ്യ ആഗോള റിയല്‍ എസ്‌റ്റേറ്റ് സെക്യൂരിറ്റീസ് ഫണ്ട് അവതരിപ്പിക്കുന്നു

പിജിഐഎം ഇന്ത്യ ഗ്ലോബല്‍ സെലക്ട് റിയല്‍ എസ്‌റ്റേറ്റ് സെക്യൂരിറ്റീസ് ഫണ്ട് ഓഫ് ഫണ്ട്

പുതിയ ഫണ്ട് ഓഫര്‍ 2021 നവംബര്‍ 15-ന് ആരംഭിച്ച് 2021 നവംബര്‍ 29-ന് അവസാനിക്കും

 ലഭ്യമാക്കുന്ന ആനുകൂല്യങ്ങള്‍:

· ഇന്ത്യയില്‍ ലഭ്യമല്ലാത്ത സവിശേഷമായ അവസരങ്ങള്‍

· പണപ്പെരുപ്പ സാധ്യതയ്‌ക്കെതിരായ ഹെഡ്ജ്

· ചെറിയ തുകയ്ക്കും നിക്ഷേപ സാധ്യത

· വൈവിധ്യവല്‍ക്കരണം

 മുംബൈ, നവംബര്‍ 9, 2021: പിജിഐഎം ഇന്ത്യ മ്യൂചല്‍ ഫണ്ട് പിജിഐഎം   ഗ്ലോബല്‍ സെലക്ട് റിയല്‍ എസ്‌റ്റേറ്റ് സെക്യൂരിറ്റീസ് ഫണ്ടില്‍ നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഇക്വിറ്റി ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയായ പിജിഐഎം ഇന്ത്യാ ഗ്ലോബല്‍ സെലക്ട് റിയല്‍ എസ്‌റ്റേറ്റ് സെക്യൂരിറ്റീസ് ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ആദ്യ ഗ്ലോബല്‍ റിയല്‍ എസ്‌റ്റേറ്റ് സെക്യൂരിറ്റീസ് പദ്ധതിയാണിത്. പുതിയ പദ്ധതി ഓഫര്‍ 2021 നവംബര്‍ 15-ന് ആരംഭിക്കുകയും 2021 നവംബര്‍ 29-ന് അവസാനിക്കുകയും ചെയ്യും. എഫ്ടിഎസ്ഇ ഇപിആര്‍എ എന്‍എആര്‍ഇഐടി ഡെവലപ്ഡ് സൂചികയാണ് ഇതിന്റെ അടിസ്ഥാന സൂചിക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആര്‍ഇഐടികളിലും റിയല്‍ എസ്‌റ്റേറ്റ് കമ്പനികളുമായി ബന്ധപ്പെട്ട ഓഹരികളിലും പ്രാഥമികമായി നിക്ഷേപിക്കുന്ന പിജിഐഎം ഗ്ലോബല്‍ സെലക്ട് റിയല്‍ എസ്‌റ്റേറ്റ് സെക്യൂരിറ്റീസ് പദ്ധതിയുടെ യൂണിറ്റുകളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല മൂലധന നേട്ടം കൈവരിക്കുകയാണ് പദ്ധതിയുടെ പ്രാഥമിക നിക്ഷേപ ലക്ഷ്യം. 

ആസ്തി വിഭാഗം എന്ന നിലയിലും നിക്ഷേപം എന്ന നിലയിലും റിയല്‍ എസ്റ്റേറ്റ് മാറ്റത്തിലൂടെ കടന്നു പോകുന്നതാണ് മഹാമാരിക്കാലത്തു കണ്ടത്. ലോകമെങ്ങുമുള്ള സമ്പദ്ഘടനകള്‍ തുറന്നു തുടങ്ങിയതോടെ ഹോട്ടലുകള്‍, സഹായത്തോടെ ജീവിത സൗകര്യങ്ങള്‍ ഒരുക്കുന്ന ഇടങ്ങള്‍, റസ്‌റ്റോറന്റുകള്‍ തുടങ്ങിയവ ഉയര്‍ന്നു വരുന്ന ഡിമാന്റിലൂടെ നേട്ടമുണ്ടക്കാനും തുടങ്ങി. ഇതിനകം തന്നെ പ്രയാണമാരംഭിച്ച ക്ലൗഡ് കംപ്യൂട്ടിങ്, വിദൂര പഠനം, വിദൂര ജോലി, ഇ-കോമേഴ്‌സ്, റീട്ടെയിലിന്റെ അവസാന പാദം തുടങ്ങിയവയെ മഹാമാരി ത്വരിതപ്പെടുത്താനും തുടങ്ങി. അതുവഴി റിയല്‍ എസ്റ്റേറ്റിന്റെ വളര്‍ച്ചാ സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്തു.

ഇന്നത്തെ നിക്ഷേപ അവസരങ്ങള്‍ വിവിധ വിഭാഗങ്ങളിലായി വിപുലമായ സ്ഥിതിയിലാണെന്ന് പിജിഐഎം റിയല്‍ എസ്റ്റേറ്റ് മാനേജിങ് ഡയറക്ടറും ആഗോള റിയല്‍ എസ്‌റ്റേറ്റ് സെക്യൂരിറ്റീസ് ബിസിനസ് മേധാവിയുമായ റിക് റോമാനോ പറഞ്ഞു. അനുകൂലമായ ഈ ചലനങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖല എങ്ങനെ ഉപയോഗപ്പെടുത്തണം, ചില ഹ്രസ്വകാല നിലകളോടെ എങ്ങനെ ആസ്തികളില്‍ നിക്ഷേപിക്കണം, ദീര്‍ഘകാല തിരുത്തലിനു വിധേയമായ വിപണിയുടെ ഭാഗങ്ങളില്‍ എങ്ങനെ മൂല്യം കണ്ടെത്തണം തുടങ്ങിയവയുമായി ബന്ധപ്പെട്ട മാറ്റത്തെ ത്വരിതപ്പെടുത്തുകയുണ്ടായി. കോവിഡിന്റെ പുതിയ വകഭേദങ്ങളുമായി ബന്ധപ്പെട്ട ആശങ്കകള്‍ കുറയുന്നതിനിടെ ജോലിസ്ഥലങ്ങളും സേവന മേഖലയും പൂര്‍ണമായി തുറക്കുന്നത് ഏറുകയാണ്. ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സ്ഥലത്തിനായുളള ആവശ്യത്തെ വര്‍ധിക്കുന്നതിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ നിക്ഷേപകരിലും ഉപദേശകരിലും നിന്ന് പ്രസക്തവും കാലോചിതവുമായ ആശയങ്ങള്‍ കൊണ്ടു വരികയെന്നത് തങ്ങളുടെ ലക്ഷ്യമാണെന്ന് പിജിഐഎം ഇന്ത്യ മ്യൂചല്‍ ഫണ്ട് സിഇഒ അജിത് മേനോന്‍ പറഞ്ഞു. അതുകൊണ്ടു തന്നെ ഈ ആസ്തി വിഭാഗത്തില്‍ തങ്ങളുടെ മാതൃ സ്ഥാപനമായ പിജിഐഎമ്മിന്റെ വൈദഗ്ദ്ധ്യം അവതരിപ്പിക്കാന്‍ അഭിമാനമുണ്ട്. വാണിജ്യം, സെല്‍ഫ് സ്റ്റോറേജ്, ലോജിസ്റ്റിക്, റീട്ടെയിലിന്റെ അവസാന പാദം, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള താമസ സൗകര്യം, കോള്‍ഡ് സ്‌റ്റോറേജ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ സൗകര്യങ്ങള്‍ ഇല്ല എന്നതോ ആഗോള നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ആവശ്യത്തിന് ഇല്ല എന്നതോ ആയ സ്ഥിതിയാണ്. പലിശ നിരക്കും പണപ്പെരുപ്പവും ഇന്നത്തെ നിലയിലുള്ളപ്പോള്‍ വരും കാലത്തേക്കായുള്ള സൗകര്യങ്ങള്‍ തയ്യാറാക്കുന്നതിന് ഈ രീതി വളരെ പ്രധാനപ്പെട്ടതായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment