പിജിഐഎം ഇന്ത്യ ഗ്ലോബല്‍ സെലക്ട് റിയല്‍ എസ്‌റ്റേറ്റ് സെക്യൂരിറ്റീസ് ഫണ്ട് ഓഫ് ഫണ്ടിനെ കുറിച്ച് പിജിഐഎം ഇന്ത്യ മ്യൂചല്‍ ഫണ്ട് ഇക്വീറ്റീസ് സിഐഒ ശ്രീനിവാസ റാവു റവുരി സംസാരിക്കുന്നു1. എന്താണ് ആര്‍ഇഐടി എന്നത്? മുഖ്യമായും ആര്‍ഇഐടികളില്‍ നിക്ഷേപിക്കുന്ന ഗ്ലോബല്‍ റിയല്‍ എസ്‌റ്റേറ്റ് സെക്യൂരിറ്റീസ് ഫണ്ട് ഓഫ് ഫണ്ട് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

ആര്‍ഇഐടികള്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റാണ്.  അവ റിയല്‍ എസ്റ്റേറ്റ് പ്രോപര്‍ട്ടികള്‍ ഉടമസ്ഥതയില്‍ സൂക്ഷിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും പാട്ടത്തിനു നല്‍കുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്യും.  ആര്‍ഇഐടികള്‍  നിക്ഷേപകരില്‍ നിന്ന് പണം സമാഹരിക്കുകയും വ്യത്യസ്ത പ്രോപര്‍ട്ടികളില്‍ നിക്ഷേപിക്കുകയും ചെയ്യും.  പാട്ടത്തിനു നല്‍കുമ്പോള്‍ ലഭിക്കുന്ന വാടക ശേഖരിച്ച്  ആര്‍ഇഐടികള്‍  വരുമാനമുണ്ടാക്കുകയും അത് ഓഹരി ഉടമകള്‍ക്കു നല്‍കുകയും ചെയ്യും.  ലിസ്റ്റു ചെയ്യുന്ന  ആര്‍ഇഐടികള്‍  ആഗോളതലത്തില്‍ ഓഹരികള്‍ പോലെ ട്രേഡു ചെയ്യപ്പെടുന്നുമുണ്ട്.

ഗ്ലോബല്‍ റിയല്‍ എസ്‌റ്റേറ്റ് ഫണ്ട് ഓഫ് ഫണ്ട് മ്യൂചല്‍ ഫണ്ട് പദ്ധതികളാണ്. ഇവ  ആര്‍ഇഐടികള്‍ ഉള്‍പ്പെടെയുള്ള റിയല്‍ എസ്റ്റേറ്റ് ആസ്തികളിലും മറ്റ് കടപത്രങ്ങളിലും നിക്ഷേപിക്കും.  ആര്‍ഇഐടികളിലും മറ്റ് പദ്ധതികളിലും നിക്ഷേപിക്കുന്ന പദ്ധതിയിലായിരിക്കും  ഒരു ഗ്ലോബല്‍ റിയല്‍ എസ്‌റ്റേറ്റ് ഫണ്ട് ഓഫ് ഫണ്ട് നിക്ഷേപം നടത്തുക.  അതിന് താഴെ പറയുന്ന സവിശേഷതകളും ഉണ്ടാകും.

$ വാടക, ലാഭവിഹിതം തുടങ്ങിയ രീതികളില്‍ ഉള്ളതിനേക്കാള്‍ താരതമ്യേന ഉയര്‍ന്ന വരുമാനത്തിനു സാധ്യതയുള്ളവ ആയിരിക്കും.


$ പൂര്‍ണമായ ഒരു ചക്രത്തില്‍ മൂലധന വര്‍ധനവിനുള്ള സാധ്യത ഉണ്ടായിരിക്കും.


$ ഓഹരികള്‍ പോലെ ട്രേഡു ചെയ്യപ്പെടും.  ഇതിലൂടെ തല്‍ക്ഷണ ലിക്വിഡിറ്റി ലഭിക്കും എങ്കിലും അതിലൂടെ ചാഞ്ചാട്ടവും ഉണ്ടാകും.

ഗ്ലോബല്‍ റിയല്‍ എസ്റ്റേറ്റ് ഫണ്ട് ഓഫ് ഫണ്ട് മുഖ്യമായും എവിടെയാണ് നിക്ഷേപിക്കുന്നത്എന്തൊക്കെയാണ് ലക്ഷ്യങ്ങള്‍?

ലോകമെങ്ങുമുളള റിയല്‍ എസ്‌റ്റേറ്റ് അവസരങ്ങളില്‍ ഗ്ലോബല്‍ റിയല്‍ എസ്‌റ്റേറ്റ് ഫണ്ട് ഓഫ് ഫണ്ട് നിക്ഷേപിക്കും.  മുഖ്യമായും ഇത് വരുമാനം സൃഷ്ടിക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖലകളിലേക്കായിരിക്കും. വിവിധ  ആര്‍ഇഐടികളിലും റിയല്‍…

Related posts

Leave a Comment