Business
പിജിഐഎം ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട്

- Veekshanam Business Burea
അനിരുദ്ധ നഹ
ഇക്വിറ്റി വിഭാഗം മേധാവി
പിജിഐഎം ഇന്ത്യ മ്യൂചല്‍ ഫണ്ട് റെസ്‌പോണ്‍സസ്
- വിപണിയെ കുറിച്ച് അടുത്ത വര്‍ഷത്തേക്കുള്ള കാഴ്ചപ്പാടുകള്‍ എന്താണ്?
താരതമ്യ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്നവയില്‍ ഒന്നായി ഇന്ത്യ തുടരുകയാണ്. മറ്റു വളര്‍ന്നു വരുന്ന വിപണികളെ അപേക്ഷിച്ച് ഇപ്പോഴും പ്രീമിയം നിലയിലാണ്. ഇത്തരത്തിലൊരു സാഹചര്യത്തില്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ വില്‍പന തുടരുകയും മറ്റു വിപണികളിലേക്കു നീങ്ങുകയും ചെയ്‌തേക്കാം. ഇന്ത്യക്കാര്‍ക്ക് പൊതുവെ ഓഹരികളിലും ഓഹരി അധിഷ്ഠിത മ്യൂചല്‍ ഫണ്ടുകളിലും കുറഞ്ഞ തോതിലുള്ള വകയിരുത്തലാണുള്ളത്. കുടുംബങ്ങളില്‍ നിന്ന് ഓഹരികളിലേക്കുള്ള വകയിരുത്തല്‍ വര്‍ധിപ്പിച്ചു വരുന്നതോടെ ഇക്കാര്യത്തില്‍ ഒരു മാറ്റവും ദൃശ്യമാകുന്നുണ്ട്. വിദേശ സ്ഥാപന നിക്ഷേപകരുടെ വില്‍പനയും ആഭ്യന്തര സ്ഥാപനങ്ങളുടെ വാങ്ങലും കഴിഞ്ഞ ഒന്‍പതു മാസങ്ങളിലും തുടരുകയായിരുന്നു. വിപണികളിലെ വന്‍ വില്‍പനയും ചാഞ്ചാട്ടവും ഉള്ളപ്പോഴും ഇന്ത്യന്‍ നിക്ഷേപകര്‍ പക്വതയോടെ ആഭ്യന്തര പണത്തിന്റെ ഒഴുക്കു മുന്നോട്ടു കൊണ്ടു പോകുകയായിരുന്നു. വിദേശ സ്ഥാപന നിക്ഷേപകരുടെ വില്‍പനയെ നേരിടാന്‍ ഇതിനാവുകയും ചെയ്തു. ഇനിയും കൂടുതല്‍ തിരുത്തലും ചാഞ്ചാട്ടവും ഉണ്ടായേക്കാം. അതേ സമയം ദീര്‍ഘകാലത്തേക്കായി സമ്പത്തു സൃഷ്ടിക്കാനായി നിക്ഷേപം നടത്താനാവുന്ന മികച്ച വേളയാണിത്.
- ചാഞ്ചാട്ടങ്ങളുടേതായ ഒരു വിപണിയില്‍ നിക്ഷേപകര്‍ ബാലന്‍സ്ഡ് അഡ്വാന്റേജ് പദ്ധതികളില്‍ നിക്ഷേപിക്കേണ്ടതുണ്ടോ? പിജിഐഎം ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്റേജ് പദ്ധതി ഈ ചാഞ്ചാട്ടത്തെ നേരിടാന്‍ പര്യാപ്തമാണോ?
ഓഹരി വിപണിയില്‍ പങ്കെടുക്കാനും നഷ്ട സാധ്യതകളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച രീതിയിലുള്ള വരുമാനം നിക്ഷേപകര്‍ക്കു നേടാനും സഹായിക്കുന്ന സ്മാര്‍ട്ട് ആയ ഒരു മാര്‍ഗമാണ് പിജിഐഎം ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്റേജ് പദ്ധതി. പിജിഐഎം ഇന്ത്യ ബാലന്‍സ്ഡ് അഡ്വന്റേജ് പദ്ധതി പിന്തുടരുന്ന മാതൃകയിലൂടെ ഇതു വിശദീകരിക്കാനാവും. അതിന്റെ സവിശേഷമായ ആസ്തി വകയിരുത്തല്‍ ഘടന, മാതൃകയുടെ സ്വഭാവം തുടങ്ങിയവയും വിശദീകരിക്കാനാവും.
വിലയും നേട്ടങ്ങളും സംബന്ധിച്ച അനുപാതത്തിന്റെ അടിസ്ഥാനത്തിലുള്ള ഡൈനാമിക് മാതൃകയാണ് ചില മാറ്റങ്ങളോടെ പിജിഐഎം ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്റേജ് പദ്ധതി ഉപയോഗിക്കുന്നത്. അതിന്റെ കൃത്യമായ മൂല്യങ്ങള്‍ കണക്കാക്കുന്നതിനു പകരം വ്യത്യാസങ്ങളാണു നോക്കുന്നത്. ഓരോ മാസത്തേയും കണക്കുകള്‍ക്കു പകരമായി നിഫ്റ്റി 500 സൂചികയുടെ കഴിഞ്ഞ 20 ദിവസത്തെ ശരാശരിയായ നിലവിലെ പിഇയും കഴിഞ്ഞ 15 വര്‍ഷത്തെ ശരാശരി പിഇയും തമ്മിലുള്ള വ്യത്യാസം കണക്കാക്കും. മാറിക്കൊണ്ടിരിക്കുന്ന പലിശ നിരക്കുകളുടേയും സ്ഥൂല സാഹചര്യങ്ങളുടേയും മൂല്യ പ്രീമിയത്തിന്റെ അടിസ്ഥാനത്തില്‍ ഇതേറെ പ്രധാനപ്പെട്ടതാണ്. സ്റ്റാറ്റിക് മാതൃകയിലായിരിക്കും ഇവ ശേഖരിക്കുക.
ചുരുക്കത്തില്‍ പിജിഐഎം ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്റേജ് പദ്ധതിയില്‍ പിന്തുടരുന്ന മാതൃക പിഇ റേഷ്യോയുടെ അടിസ്ഥാന സൂചകങ്ങളോടൊപ്പം മാറിക്കൊണ്ടിരിക്കുന്ന മാതൃകയുടെ കൂടി അടിസ്ഥാനത്തില്‍ പരിഗണിച്ച് എല്ലാ വിപണി ഘട്ടങ്ങളിലും പ്രസക്തമാണെന്ന് ഉറപ്പാക്കുന്നു. കാലം ചെല്ലുന്നതനുസരിച്ച് ചാഞ്ചാട്ടങ്ങള്‍ ബാധിക്കാത്ത രീതിയില്‍ നഷ്ടസാധ്യതയെ മറികടക്കുന്ന ഓഹരി നിലകള്‍ കൈവരിക്കാനും ഒരു പരിധി വരെ സാധിക്കും.
- പിജിഐഎം ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്റേജ് പദ്ധതിയുടെ ആസ്തി വകയിരുത്തല്‍ എങ്ങനെയാണു നടത്തുന്നതെന്നു ചുരുക്കി വിവരിക്കാമോ?
സുതാര്യമായതും തങ്ങളുടെ സ്ഥാപനത്തിന്റേതുമായ മാതൃകയില്‍ കൗണ്ടര്‍ സൈക്ലിക് രീതിയാണ് പിജിഐഎം ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്റേജ് പദ്ധതി പിന്തുടരുന്നത്. വിപണി മൂല്യങ്ങള്‍ ഉയര്‍ന്നിരിക്കുമ്പോള്‍ ഓഹരിയിലെ വകയിരുത്തലിനൊപ്പം കടുത്ര മേഖലയിലെ കൈവശം വെക്കല്‍ വര്‍ധിപ്പിക്കുകയും ചെയ്യും. അതു വഴി വിപണി വീഴ്ചയുടെ ആഘാതം പരിമിതപ്പെടുത്തും. വിപണി മൂല്യങ്ങള്‍ കുറഞ്ഞിരിക്കുന്ന ഘട്ടത്തില്‍ ഓഹരികളില്‍ വിപുലമായി നിക്ഷേപിക്കാന്‍ പദ്ധതി മടി കാട്ടാറുമില്ല. വന്‍കിട, ഇടത്തരം, ചെറുകിട മേഖലകളിലെ ഓഹരികളിലെല്ലാം പദ്ധതിക്കു നിക്ഷേപിക്കാനാവും. കടപത്ര മേഖലയില്‍ എന്‍സിഡികള്‍, സിഡികള്‍, ട്രഷറി ബില്ലുകള്‍ തുടങ്ങിയവയില്‍ പദ്ധതി നിക്ഷേപിക്കും.
- നിങ്ങളുടെ ആസ്തി വകയിരുത്തല്‍ മാതൃകയിലെ മുഖ്യ വ്യത്യസ്തതകള്‍ എന്തൊക്കെയാണ്?
ബാലന്‍സ്ഡ് അഡ്വാന്റേജ് പദ്ധതി വിഭാഗങ്ങളിലെ എല്ലാ പദ്ധതികള്‍ക്കും അവയുടെ വിപുലമായ ആസ്തി വകയിരുത്തല്‍ ഡൈനാമിക് രീതിയില്‍ നടത്താന്‍ ചില തന്ത്രങ്ങളുണ്ടാകും. പിജിഐഎം ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്റേജ് പദ്ധതി ഇതു ലളിതമായി കൊണ്ടു പോകുകയും പരമ്പരാഗതവും അടിസ്ഥാനങ്ങളില്‍ ഊന്നിയുള്ളതും മൂല്യങ്ങള്‍ കണക്കിലെടുത്തുള്ളതും ആയ രീതി മുഖ്യമായി പിന്തുടരുകകയും ചെയ്യുന്നുണ്ട്. ഓഹരി വകയിരുത്തലിനായി നിഫ്റ്റി 500 സൂചികയുടെ പിഇ അനുപാതത്തിന്റെ മൂല്യമാണ് ഇവിടെ കണക്കിലെടുക്കുന്നത്. എന്നാല്‍ നിലവിലെ പിഇ അനുപാതം മാത്രം കൃത്യമായി കണക്കാക്കുന്നതിനു പകരം ചരിത്രപരമായി വിലയിരുത്തുന്ന രീതിയില്‍ 15 വര്‍ഷത്തെ നീക്കങ്ങളെ പരിശോധിച്ച് മുന്നോട്ടു പോകും. പരമ്പരാതമായി വളര്‍ച്ച ലക്ഷ്യമിട്ടുള്ള വിപണിയാണ് ഇന്ത്യ. വളര്‍ന്നു വരുന്ന മറ്റു വിപണികളെ അപേക്ഷിച്ച് പ്രീമിയത്തില്‍ വ്യാപാരം നടക്കാത്തവയുടെ മൂല്യം വളരെ കൂടുതലുമായിരിക്കും. നിലവിലെ പിഇയെ ചരിത്രപരമായുള്ള ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ബന്ധപ്പെട്ട ഉയര്‍ന്ന മൂല്യ നിര്‍ണയവുമായോ കുറഞ്ഞ മൂല്യ നിര്‍ണയവുമായോ കൂടുതല്‍ മികച്ച കാഴ്ചപ്പാടു ലഭിക്കാന്‍ സഹായകമാകും. ഇതിന്റെ അടിസ്ഥാനത്തിലെ ഓഹരി വകയിരുത്തല്‍ തീരുമാനം കൈക്കൊള്ളും. വിപണികള്‍ എങ്ങനെ പ്രതികരിക്കും എന്നതു കൂടി കണക്കിലെടുത്താണിതു ചെയ്യുക. നിക്ഷേപകന് ലളിതമായി മനസിലാക്കാനാവുന്നതും സുതാര്യമായതും ദീര്‍ഘകാലത്തില്‍ എപ്പോഴും പ്രസക്തമായിരിക്കുന്നതുമാണ് ഈ രീതി എന്നാണു തങ്ങള്‍ വിശ്വസിക്കുന്നത്. ഈ പദ്ധതി തുടക്കം മുതല്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുകയും മുകളിലും താഴേയും സംരക്ഷണം നല്‍കുന്ന രീതിയില്‍ ഇപ്പോഴത്തെ ചാഞ്ചാട്ടമുള്ള വിപണിയില്‍ സംരക്ഷണം നല്‍കുന്നതുമാണ്.
- ഏതാനും ബാലന്‍സ്ഡ് അഡ്വാന്റേജ് പദ്ധതികള്‍ മാത്രം വിപണിയിലുള്ളപ്പോള്‍ പദ്ധതി തെരഞ്ഞെടുക്കും മുന്‍പ് നിക്ഷേപകര്‍ എന്താണു പരിശോധിക്കേണ്ടത്?
സജീവമായ ആസ്തി വകയിരുത്തല്‍, നഷ്ട സാധ്യതയുമായി തുലനം ചെയ്ത് മെച്ചപ്പെട്ട വരുമാനം, മികച്ച നികുതി ലാഭം തുടങ്ങിയവയില്‍ നിക്ഷേപകന് അനുയോജ്യമായ രീതിയിലാണ് ബാലന്‍സ്ഡ് അഡ്വാന്റേജ് പദ്ധതികള്‍ മുന്നോട്ടു പോകാന്‍ ശ്രമിക്കുന്നത്. പ്രത്യേകിച്ച് മിക്കവാറും നിക്ഷേപകര്‍ ലാഭമുണ്ടാക്കാനായി ചെയ്യാന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കുറഞ്ഞ നിലയില്‍ വാങ്ങുകയും ഉയര്‍ന്ന നിലയില്‍ വില്‍ക്കുകയും ചെയ്ത് കുറഞ്ഞ നഷ്ട സാധ്യതയില്‍ കൂടുതല്‍ മെച്ചപ്പെട്ട ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുകയുമാണ് ബാലന്‍സ്ഡ് അഡ്വാന്റേജ് പദ്ധതികള്‍ ശ്രമിക്കുന്നത്.
പിജിഐഎം ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്റേജ് പദ്ധതിയുടേത് സുതാര്യമായ മാതൃകയാണ്. ഇതില്‍ ബ്ലാക്ക് ബോക്‌സ് രീതിയിലെ പ്രവര്‍ത്തനങ്ങളില്ല. ഡൈമാനിക് ഡാറ്റയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത് സാറ്റാറ്റിക് ആയ രീതിയിലല്ല. വിപുലമായ ഹൈബ്രിഡ് പദ്ധതി വിഭാഗത്തെക്കാള്‍ കൂറഞ്ഞ ചാഞ്ചാട്ടം പ്രദാനം ചെയ്യാനാണ് ബാലന്‍സ്ഡ് അഡ്വാന്റേജ് പദ്ധതികള്‍ ശ്രമിക്കുന്നത്. ഇതോടൊപ്പം കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ് വിഭാഗത്തേക്കാള്‍ ദീര്‍ഘകാലത്തില്‍ മികച്ച നികുതി ലാഭം, ഉയര്‍ന്ന വരുമാന സാധ്യത എന്നിവയും ലക്ഷ്യമിടുന്നു. കുറഞ്ഞ തോതില്‍ വാങ്ങുകയും ഉയര്‍ന്ന നിലയില്‍ വില്‍ക്കുകയും ചെയ്യുന്ന സജീവമായ ആസ്തി വകയിരുത്തല്‍ എന്ന ആവശ്യം നിറവേറ്റുന്നതാണ് ബാലന്‍സ്ഡ് അഡ്വാന്റേജ് പദ്ധതികളുടെ തന്ത്രം. ഇതോടൊപ്പം നിക്ഷേപകര്‍ക്ക് ഓഹരിയുമായി ബന്ധപ്പെട്ട നികുതി നേട്ടവും ലഭ്യമാക്കും. മാറിക്കൊണ്ടിരിക്കുന്ന മാതൃകയില്‍ 30 ശതമാനം മുതല്‍ 100 ശതമാനം വരെ ഓഹരികള്‍ വകയിരുത്തുന്നു എന്ന് പിജിഐഎം ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്റേജ് പദ്ധതിയില്‍ നിര്‍ബന്ധമായും ഉറപ്പാക്കുന്നുണ്ട്.
Business
കസ്റ്റമറുടെ ജന്മദിനത്തിൽ, അപ്രതീക്ഷിത സമ്മാനമൊരുക്കി ഫെഡറൽ ബാങ്ക്

കൊച്ചി: പതിവു പോലെ ഇടപാടു നടത്താനായി ബാങ്കിലെത്തിയ കസ്റ്റമർക്ക് അപ്രതീക്ഷിത ജന്മദിന സമ്മാനമൊരുക്കി ഞെട്ടിച്ച് ഫെഡറൽ ബാങ്ക് ജീവനക്കാർ. ഫെഡറൽ ബാങ്ക് പാലാരിവട്ടം ശാഖയിലെ കസ്റ്റമറായ ജോളി സെബാസ്റ്റ്യൻ മുളവരിക്കലിന്റെ ജന്മദിനമാണ് ജീവനക്കാർ സർപ്രൈസ് ആയി കേക്ക് മുറിച്ചും ആശംസകൾ നേർന്നും ആഘോഷമാക്കിയത്.
ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ സാർവത്രികമായ ഇക്കാലത്ത് ഉപഭോക്താക്കളുമായുള്ള മാനുഷിക ബന്ധം ഊഷ്മളതയോടെ നിലനിർത്താനും ബന്ധങ്ങളുടെ മൂല്യം തിരിച്ചറിയാനുമായി ഫെഡറൽ ബാങ്ക് ഈയിടെ ‘ഈ ആത്മബന്ധം ആപ്പിനും അപ്പുറം’ എന്ന ക്യാംപയിൻ തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ജോളി സെബാസ്റ്റ്യനു വേണ്ടി ആഘോഷം സംഘടിപ്പിച്ചത്.
Business
വനിതാദിന സമ്മാനവുമായി ഫെഡറല്‍ ബാങ്ക്; തയ്യല്‍ മെഷീനുകൾ വിതരണം ചെയ്തു

കൊച്ചി: സ്വയംതൊഴില്‍ പരിശീലനത്തിലൂടെ ജീവിതം കരുപിടിപ്പിക്കാന്‍ വഴിതേടിയെത്തിയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 30 വനിതകള്‍ക്ക് സൗജന്യ തയ്യല്‍ പരിശീലനത്തിനു പുറമെ വനിതാദിന സമ്മാനമായി സൗജന്യ തയ്യല്‍ മെഷീനുകളും വിതരണം ചെയ്ത് ഫെഡറല്‍ ബാങ്കിന്റെ മഹനീയ മാതൃക. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകളെ സ്വയംതൊഴില്‍ സംരംഭകരാക്കാന്‍ ലക്ഷ്യമിട്ട് ഫെഡറല്‍ ബാങ്കിനു കീഴിലുള്ള ഫെഡറല്‍ സ്‌കില്‍ അക്കാഡമി നടത്തുന്ന തയ്യല്‍ പരിശീലന കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യ ബാച്ച് അംഗങ്ങള്‍ക്കാണ് ജീവനോപാധിയായി തയ്യല്‍ മെഷീനുകള്‍ നല്‍കിയത്. ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണിത്.
കച്ചേരിപ്പടി വിമല വെല്‍ഫയര്‍ സെന്ററില്‍ നടന്ന ചടങ്ങില്‍, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും സര്‍വീസ് ക്വാളിറ്റി വിഭാഗം മേധാവിയുമായ ശോഭ എം റെസിഡന്‍ഷ്യല്‍ പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിലെ 30 അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും തയ്യല്‍ മെഷീനുകളും വിതരണം ചെയ്തു .
‘വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെ പോയ വനിതകളെ തൊഴില്‍, സംരംഭകത്വ മേഖലകളിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴില്‍ രംഗത്ത് സ്ത്രീകള്‍ക്ക് മുന്നേറാന്‍ ഇതു സഹായകമാകും. 42 ശതമാനം വനിതാ ജീവനക്കാരുള്ള ഫെഡറല്‍ ബാങ്ക് തൊഴില്‍ രംഗത്ത് ലിംഗസമത്വം ഉറപ്പാക്കുന്നതില്‍ വളരെ മുന്‍പന്തിയിലുണ്ട്. സ്ത്രീ ശാക്തീകരണത്തിലൂടെ എല്ലാ മേഖലയിലും ഈ സമത്വം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്,’ ശോഭ എം പറഞ്ഞു.
ഡിവിപിയും ബാങ്കിന്റെ സിഎസ്ആര്‍ വിഭാഗം മേധാവിയുമായ അനില്‍ സി ജെ, വിമലാലയം വെല്‍ഫയല്‍ സെന്റര്‍ മദര്‍ സുപീരിയര്‍ സിസ്റ്റര്‍ സോഫി, എസ് ബി ഗ്ലോബൽ എജുക്കേഷനല്‍ റിസോഴ്‌സസ് സിഇഒ വിനയരാജന്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
18നും 35നുമിടയിൽ പ്രായമുള്ള, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകള്‍ക്കാണ് തയ്യല്‍ പരിശീലനം നല്‍കിയത്. നൈപുണ്യ പരിശീലനം നല്‍കി ഇവരെ സ്വയംതൊഴിലിന് സജ്ജരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഫെഡറല്‍ സ്‌കില്‍ അക്കാഡമി മുഖേനയാണ് വനിതകള്‍ക്കായി ഇത്തരം തൊഴില്‍ പരിശീലന കോഴ്‌സുകള്‍ നടത്തിവരുന്നത്. എസ്ബി ഗ്ലോബല്‍ എജ്യുക്കേഷണല്‍ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പങ്കാളിത്തത്തോടെയാണ് ബാങ്ക് പദ്ധതി നടപ്പിലാക്കുന്നത്. 2016ല്‍ തുടക്കമിട്ട അക്കാഡമി സാമ്പത്തിക പിന്നാക്കവസ്ഥയിലുള്ള നൂറുകണക്കിന് വനിതകളെ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കി സ്വയംസംരഭകരാക്കി മാറ്റിയിട്ടുണ്ട്.
Business
വാസ്തു ഡയറിയുടെ പ്രീമിയം നെയ്യ് വിപണിയിൽ

കൊച്ചി: രാജ്യത്തെ മുൻനിര പാലുല്പന്ന നിർമാതാക്കളായ ശ്രീ രാധേ ഡയറി ഫാം ആൻഡ് ഫുഡ്‌സ് ലിമിറ്റഡ് (വാസ്തു ഡയറി) പ്രീമിയം ഗോൾഡ് നെയ്യ് പുറത്തിറക്കി. ഗോൾഡ് പ്രീമിയം പശു നെയ്യ്, ഗോൾഡ് ദേശി നെയ്യ് എന്നിങ്ങനെ രണ്ട് ഇനങ്ങളിലാണ് പ്രീമിയം നെയ്യ് വിപണിയിലെത്തുന്നത്. പുതിയ പ്രീമിയം ഉൽപ്പന്നങ്ങളിലൂടെ ഗുണമേന്മയും ആരോഗ്യവും വിശ്വാസവും സംരക്ഷിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് വാസ്തു ഡയറിയുടെ സ്ഥാപകനും ചെയർമാനുമായ ഭൂപത് സുഖാദിയ പറഞ്ഞു.
ഗുജറാത്തിലെ സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാസ്തു ഡയറിക്ക് 100 കോടിരൂപ വാർഷിക വിറ്റുവരവുണ്ട്. വാസ്തു ഡയറിയുടെ മറ്റ്ഉൽപ്പന്നങ്ങളായ തൈര്, ഐസ്ക്രീം, സംഭാരം എന്നിവയും വിപണിയിൽ ലഭ്യമാണ്.
-
Business3 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured3 months ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 months ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Cinema4 weeks ago
സിനിമ താരം സുബി സുരേഷ് അന്തരിച്ചു
-
Featured2 months ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured3 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
പാർട്ടിക്കു വേണ്ടി കൊലപാതകം ചെയ്തിട്ടുണ്ട്, തിരുത്താൻ CPM അനുവദിച്ചില്ല: ആകാശ് തില്ലങ്കേരി
-
Featured3 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
You must be logged in to post a comment Login