Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Ernakulam

മുൻ ഗവ. പ്ലീഡർ പി.ജി. മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി; പത്തുദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന് നിർദ്ദേശം

Avatar

Published

on

ന്യൂഡല്‍ഹി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ കേരള ഹൈക്കോടതിയിലെ മുൻ ഗവ. പ്ലീഡർ പി.ജി. മനു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.മനു പത്തുദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്നും കോടതി നിർദേശിച്ചു. കീഴടങ്ങിയതിനുശേഷം അഭിഭാഷകനെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കണം. അതേദിവസം തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് പി.ജി. മനു സുപ്രീംകോടതിയെ സമീപിച്ചത്. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്നാണ് മുൻ സീനിയർ ഗവണ്‍മെന്റ് പ്ലീഡർക്കെതിരായ കേസ്. 2018ല്‍ നടന്ന കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറിലാണ് പരാതിക്കാരി അഭിഭാഷകനെ കാണാനെത്തിയത്. പിന്നീട് പലപ്പോഴും യുവതിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും പരാതിക്കാരിയുടെ വീട്ടില്‍വച്ചും പീഡിപ്പിച്ചതായി മൊഴിയുണ്ട്. അനുവാദമില്ലാതെ പരാതിക്കാരിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐ ടി ആക്‌ട് അടക്കം ചുമത്തിയാണ് അഭിഭാഷകനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

ജിഷ വധക്കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

Published

on

എറണാകുളം: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി. സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്നാണ് വിധിപ്രസ്താവത്തിനിടെ ഹൈക്കോടതി പറഞ്ഞത്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുൾ ഇസ്ലാം നൽകിയ അപ്പീലും ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് വിധി.

2017 ഡിസംബറിലാണ് ജിഷ വധക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അമീറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാൻ സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായതിനാൽ പ്രതി വധശിക്ഷയ്ക്ക് അർഹനാണെന്ന് സർക്കാർ വാദിച്ചു. ദൃക്സാക്ഷികളില്ലാത്ത സംഭവത്തിൽ കുറ്റക്കാരനാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദിച്ചത്. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ഥി ജിഷയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

crime

കോലഞ്ചേരിയിൽ 71 കാരൻ ഭാര്യയെ വെട്ടിക്കൊന്നു

Published

on

കൊച്ചി: കുടുംബവഴക്കിനെ തുടർന്ന് 71 കാരൻ ഭാര്യയെ വെട്ടിക്കൊന്നു. കിടാച്ചിറ വേണാട്ട് വീട്ടില്‍ ലീലയാണ് കൊല്ലപ്പെട്ടത്. എറണാകുളം കോലഞ്ചേരിയിൽ ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. തുടർന്ന് പ്രതിയായ ഭർത്താവ് ജോസഫ് പൊലീസില്‍ കീഴടങ്ങി. ജോസഫും ലീലയും ഓസ്ട്രേലിയയിലുള്ള മകനൊപ്പമായിരുന്നു താമസം. മൂന്നു മാസം മുൻപാണ് ജോസഫ് നാട്ടിലെത്തിയത്. ഒരാഴ്ച മുൻപ് ലീലയും തിരിച്ചെത്തി. വൈകിട്ട് വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് അരിവാള്‍ ഉപയോഗിച്ച്‌ ജോസഫ് ഭാര്യയെ വെട്ടുകയായിരുന്നു.തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി ജോസഫ് കീഴടങ്ങുകയായിരുന്നു. അപ്പോഴാണ് കൊലപാതക വിവരം പൊലീസും നാട്ടുകാരും അറിയുന്നത്. ശരീരമാസകലം വെട്ടേറ്റ നിലയിലാണ് മൃതദേഹം വീടിന്റെ അടുക്കളയില്‍ നിന്ന് കണ്ടെടുത്തത്. സ്വത്തുക്കള്‍ ഭാര്യയും മക്കളും തട്ടിയെടുക്കാൻ ശ്രമിച്ചതിന്റെ പകയാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു ജോസഫ് പൊലീസിനോട് പറഞ്ഞു.

Continue Reading

crime

അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്: ഇരകളിൽ ഒരാൾ പാലക്കാട് സ്വദേശി

Published

on

കൊച്ചി:അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ നിർണായക വഴിത്തിരിവ്. ഇരയായരിൽ ഒരാൾ പാലക്കാട് സ്വദേശിയെന്ന് അധികൃതർ വെളിപ്പെടുത്തി. പ്രതി സാബിത്തിൽ നിന്ന് പൊലീസിന് ഇതുവരെ ലഭിച്ചത് 20 പേരെക്കുറിച്ചുള്ള വിവരങ്ങളാണ്.ഉത്തരേന്ത്യൻ സ്വദേശികളായ മറ്റ് 19 പേരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ പേർ മനുഷ്യക്കടത്തിന് ഇരകളായിട്ടിണ്ടോ എന്ന സംശയത്തിലാണ് പോലീസ്.

Continue Reading

Featured