പി.ജി ഡോക്ടർമാരുടെ സമരം; കോവിഡ് ഡ്യൂട്ടി ഒഴികെയുള്ള സേവനങ്ങൾ ബഹിഷ്കരിച്ചു

പി.ജി ഡോക്ടർമാരുടെ സമരം ശക്തമാകുന്നു. കോവിഡ് ഡ്യൂട്ടി ഒഴികെയുള്ള സേവനങ്ങൾ ബഹിഷ്കരിച്ചാണ് സമരം. ജൂനിയർ റസിഡൻറുമാരെ നിയമിക്കാനുള്ള ഉത്തരവ് സർക്കാർ ഇറക്കിയെങ്കിലും ഉത്തരവിൽ വ്യക്തതയില്ലെന്നാണ് പരാതി. അത്യാഹിത വിഭാഗത്തിലെ സേവനങ്ങളും പി.ജി ഡോക്ടർമാർ ബഹിഷ്കരിച്ചു. ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നത് വരെ ജോലിയിൽ പ്രവേശിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. സമരത്തിൽ പങ്കെടുത്തതിൻറെ പേരിലായിരുന്നു പുറത്താക്കൽ.

തിരുവനന്തപുരത്തും കോഴിക്കോടും ഡോക്ടർമാർ മെഡിക്കൽ കോളജിനു മുന്നിൽ പ്രതിഷേധിച്ചു. അതിനിടെ സർക്കാർ ഡോക്ടർമാരുടെ അനിശ്ചിതകാല നിൽപ്പുസമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. ശമ്പളവും ആനുകൂല്യവും വെട്ടിക്കുറച്ചതുൾപ്പടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് സമരം.

Related posts

Leave a Comment