പി.ജി ഡോക്ടർമാർ സമരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടർമാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതലാണ് പണിമുടക്ക്. മെഡിക്കൽ കോളജുകളിലെ കോവിഡ് ചികിൽസ വികേന്ദ്രീകരിക്കണമെന്നും പഠന സൗകര്യം കാര്യക്ഷമമമാക്കണമെന്നുമാവശ്യപ്പെട്ടാണ് സമരം. റിസ്ക് അലവൻസ് അനുവദിക്കണമെന്നും കൂടുതൽ ജൂനിയർ ഡോക്ടർമാരെ നിയമിക്കണമെന്നും പിജി ഡോക്ടർമാർ ആവശ്യപ്പെടുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. കഴിഞ്ഞ ദിവസം 12 മണിക്കൂർ സൂചനാ സമരം നടത്തിയിട്ടും സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.

Related posts

Leave a Comment